in

നവ വധുവായി അണിഞ്ഞൊരുങ്ങിയ ജാസ്മിൻ, വൈറലായി ജാസ്മിന്റെ പഴയകാല ചിത്രങ്ങൾ

ബിഗ് ബോസ് വേദി പലരെയും അടുത്തറിയാനുള്ള വേദി കൂടിയാണ്. അവര്‍ സ്വയം പരിചയപ്പെടുത്തുന്നതിന് പുറമേ ചുറ്റും നിന്നു നോക്കുമ്പോള്‍ കാണുന്ന… ഒളികാമറകളില്‍ പതിയുന്ന അവരുടെ മറഞ്ഞിരിക്കുന്ന മുഖവും ഉള്ളിലിരിപ്പും തനി സ്വഭാവവും കൂടിയാണ് പുറത്തു വരുന്നത്. നടി ലക്ഷ്മിപ്രിയയുടെയൊക്കെ സ്വഭാവം തിരിച്ചറിഞ്ഞു എന്നൊക്കെയാണ് ആരാധകരുടെ കമന്റ്. ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍.

നിലവിലെ റേറ്റ് വെച്ചു നോക്കിയാല്‍ ഫൈനല്‍ ഫൈവില്‍ സാധ്യതയുള്ള മത്സരാര്‍ത്ഥി കൂടിയാണ്. ജാസ്മിനാണ് ബിഗ്‌ബോസ് എന്നാണ് ഒരു ആരാധകന്‍ പറയുന്നത്. വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിഞ്ഞെങ്കിലും ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റി മറിച്ച ഒരു വലിയ ദുരന്തമായി മാറി ആ വിവാഹം. ഇപ്പോഴിതാ വിവാഹ സമയത്ത് മുതലുള്ള ജാസ്മിന്റെ പഴയകാല ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.ഒരു പാട് പേര്‍ക്കുള്ള പ്രചോദനം കൂടിയാണ് കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിന്‍.

ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് ജനിച്ച് ഒരുപാട് പ്രതിസന്ധികള്‍ അതി ജീവിച്ചാണ് ഇന്നു കാണുന്ന നിലയില്‍ ഇവള്‍ എത്തിയത്. രാജ്യം കണ്ട ഏറ്റവും മികച്ച ഫിറ്റ്‌നസ് ട്രെയിനറില്‍ ഒരാളായ ജാസ്മിന്റെ ജീവിത കഥ ദേശീയ മാധ്യമങ്ങളില്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പതിനേഴാം വയസ്സില്‍ വിവാഹിതയായി ഭര്‍ത്താവിന്റെ കൂടെ പോകുന്ന ജാസ്മിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. ബിഗ് ബോസ് കുടുംബത്തിലെ മറ്റു മത്സരാര്‍ഥികള്‍ക്ക് ഒന്നുമില്ലാത്ത മനക്കരുത്തിന്റെയും ആത്മ ബലത്തിന്റെയും പ്രതീകം കൂടിയാണ് ജാസ്മിന്‍.

മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് അതീവ സുന്ദരി ആയിട്ടുള്ള ചിത്രങ്ങള്‍ക്കൊപ്പം മസില്‍ ഉരുട്ടി ഫിറ്റ് ബോഡിയുമായി നില്‍ക്കുന്ന ജാസ്മിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.കല്ലും മുള്ളും നിറഞ്ഞ പിന്നിട്ട വഴികളിലെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ് അവളെ ശാരീരികമായും മാനസികമായും കൂടുതല്‍ കരുത്തുള്ളവള്‍ ആക്കി മാറ്റിയത്. അപ്പോഴും മാനുഷിക മൂല്യങ്ങള്‍, മനുഷ്യത്വവും സഹജീവി സ്‌നേഹവും അവള്‍ കൈ വെടിഞ്ഞില്ല. ആരാധകര്‍ ഏറെയും അവള്‍ക്കൊപ്പം തന്നെയാണ്. അവര്‍ നല്‍കുന്ന ആശംസകള്‍ ഇങ്ങനെയൊക്കെ…

മുന്നോട്ടുള്ള വഴികളില്‍ ഇനിയും ഒരുപാട് അതിക്രമങ്ങളും അധിക്ഷേപങ്ങളും ജാസ്മിനെ കാത്തിരിക്കുന്നുണ്ടാവും. എന്നാല്‍ അതിലൊന്നും തളരാതെ പതറാതെ മുന്നേറുക. അതിനോടൊപ്പം ജീവിത മൂല്യങ്ങളും മനുഷ്യത്വവും കൈ വിടാതിരിക്കുക. ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് മുന്നില്‍ നിസ്സഹായരായി വീണുപോയ ഒരായിരം സ്ത്രീ ജനങ്ങള്‍ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിന് ഉള്ള ശക്തി പകരുന്നത് കൂടിയാകും നിന്റെ വിജയം… പ്രതിസന്ധികള്‍ നിറഞ്ഞ ജീവിത യാത്രയില്‍ എവിടെയൊക്കെയോ തളര്‍ന്നു വീഴുമായിരുന്ന അവള്‍ സ്വന്തം വിശ്വാസവും ആത്മ ബലവും കൊണ്ടു കൂടിയാണ് ഇന്ന് ബിഗ് ബോസ് വീട് വരെ എത്തി നില്‍ക്കുന്നത്.

Written by admin

ദുർഗ്ഗ ആയതുകൊണ്ട് വളരെ കംഫർട്ടബിൾ ആയി ആ രംഗം ചെയ്യാൻ സാധിച്ചു; ഉടലിലെ ഇന്റിമേറ്റ് സീനിനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറയുന്നു

സാരി ധരിക്കുന്നതിനെകാൾ എനിക്ക് എനിക്ക് ഇഷ്ടം ഷോർട്ട് ഡ്രസ്സ് ധരിക്കുന്നതാണ്.. സംയുക്ത മേനോൻ പറയുന്നു