in

ജീവിതത്തിലെ പുതിയ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് പ്രിയ നടി ഭാവന , പ്രാര്‍ത്ഥനയും സ്‌നേഹവും വേണമെന്നും താരം , ആശംസകളുമായി ആരാധകര്‍

വിവാഹത്തോടെ നടിമാര്‍ അഭിനയ ലോകത്തു നിന്നും വിട്ടു നില്‍ക്കുന്ന പതിവ് നടി ഭാവനയും പിന്തുടരുമോ എന്നത് ഒരു ചോദ്യ ചിഹ്നമായി തുടരുന്നതിനിടെയാണ് ആ ഉത്തരം എത്തിയിരിക്കുന്നത്. ഇടക്കാലത്തുണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ താരം ഉയര്‍ത്തെഴുന്നേല്‍ക്കുന്നുവെന്ന വാര്‍ത്ത മലയാളികളും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു ഹൃസ്വ ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഭാവന എത്തുന്നു എന്നതാണ് ആ വിവരം.

എന്തായാലം ആ ദുരനുഭവത്തോടെ ഭാവനയുടെ ചങ്കൂറ്റം ഏറിയിരിക്കുന്നു. ഇനി പിന്നോട്ടില്ല എന്ന ഉറച്ച തീരുമാനം എടുത്ത ആ നിമിഷം മുതല്‍ കയ്യടികള്‍ മാത്രം. ജയങ്ങള്‍ മാത്രം. ഇനി മുന്നോട്ട്. ആരാധകരും അതാണ് കാത്തിരുന്നത്. പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ നല്‍കിയിരുന്ന ഊര്‍ജ്ജം ഉള്‍പ്പെടെ ഈ തിരിച്ചു വരവിന് പിന്നിലുണ്ട്. മലയാളത്തിലേക്ക് ഇനി തിരിച്ചു വരവ് നടക്കുമെന്നും ഭാവന പറഞ്ഞിരുന്നു.നല്ല സ്‌ക്രിപ്റ്റുകള്‍ ഒക്കെ താന്‍ മലയാളത്തില്‍ കേള്‍ക്കുന്നുണ്ട്. ഒരു ചിത്രത്തിന് ഓക്കെ പറഞ്ഞു എന്നുമായിരുന്നു പറഞ്ഞത്.

ഷെറഫുദീന്‍ നായകനായെത്തുന്ന ചിത്രമാണ് മലയാളത്തില്‍ താരം തിരിച്ചുവരവ് നടത്തുന്ന ചിത്രം എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. പൃഥ്വിരാജ് അടക്കമുള്ള സംവിധായകര്‍ തനിക്ക് നല്ല ഓഫറുകള്‍ നല്‍കിയിട്ടുണ്ടായിരുന്നു എന്നും വ്യക്തിപരമായ കാരണം കൊണ്ടാണ് മലയാളത്തിലേയ്ക്ക് മടങ്ങി വരാത്തത് എന്നും താരം പറഞ്ഞിരുന്നു.’ദി സര്‍വൈവല്‍’ എന്ന ചിത്രത്തിലാണ് താരം എത്തുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ എസ്എന്‍ രജീഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. മൈക്രോ ചെക്കാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

ഇതിന്റെ ടീസറാണ് ഇപ്പോള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ എല്ലാം തന്നെ വൈറല്‍ ആയി മാറുന്നത്. ഭാവന പഞ്ച് ചെയ്യുന്ന സീന്‍ ആണ് കാണാന്‍ സാധിക്കുന്നത്. കൂടാതെ അസമത്വത്തിന് എതിരായ പോരാട്ടം തിരിച്ചുവരവിനായി ഉള്ള പോരാട്ടത്തില്‍ എനിക്കൊപ്പം നിങ്ങളും പങ്കു ചേരുക എന്ന ആശയവും ടീസറില്‍ പറയുന്നുണ്ട്.നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തിയത്. താരം തിരിച്ചുവരുന്ന സന്തോഷത്തിലാണ് ആരാധകര്‍ എന്നതാണ് സത്യം. വലിയ തോതില്‍ തന്നെ ഈ ഒരു ചിത്രം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

തന്റെ ജീവിതത്തില്‍ ഉണ്ടായ ദുരനുഭവങ്ങളുടെ കുറിച്ച് ധൈര്യപൂര്‍വ്വം പ്രതികരിക്കുകയും അതോടൊപ്പം അക്കാര്യത്തെക്കുറിച്ച് സമൂഹത്തിനു മുന്‍പില്‍ തുറന്നു പറയുകയും ചെയ്ത വ്യക്തിയാണ് ഭാവന. താനൊരു ഇരയല്ല എന്നും അതി ജീവിതയാണെന്നും ചങ്കൂറ്റത്തോടെ പറയുവാനും ഭാവന മറന്നിരുന്നില്ല. ഒപ്പം പതുങ്ങി ഇരിക്കുകയോ പിന്നോട്ടു പോകുകയോ ചെയ്യാതെ ശക്തമായി മുന്നേറുവാന്‍ കാണിച്ച ആ നീക്കത്തെയും മാതൃകാ പരമായാണ് ഏവരും വിലയിരുത്തുന്നത്. ഇടയ്ക്ക് വേദിയില്‍ പ്രത്യക്ഷപ്പെട്ട ഭാവനയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തിയ ആരാധകര്‍ ഇനി തങ്ങളുടെ പ്രിയ താരത്തെ വീണ്ടും സ്‌ക്രീനില്‍ കാണുന്നതിനായുള്ള കാത്തിരിപ്പിലാണ്.

Written by Editor 2

36 വയസ് കൂടുതലുള്ള കെ ടി യുമായി വിവാഹം , സിനിമയിലും സീരിയലിലും സജീവ സാന്നിധ്യം , സാന്ത്വനം പരമ്പരയിലെ വില്ലത്തി രാജേശ്വരിയായി വേഷമിടുന്ന യാഥാര്‍ത്ഥ ജീവിതകഥ

ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത്, മുസ്ലീമായത് എന്റെ ഇഷ്ടത്തിനാണ്, വേറെ ആരും പറഞ്ഞിട്ടില്ല ആ മതത്തിനോടൊരു ഇഷ്ടമുണ്ടായിരുന്നു: സുഹാന ബഷീർ