in ,

സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ചുനാളത്തേക്ക് മാറിനിൽക്കുന്നെന്ന് ആര്യ, എന്തുപറ്റിയെന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ തന്റെ ഇഷ്ട ചിത്രങ്ങളും വീ‍ഡിയോകളും എല്ലാം പങ്കുെവെക്കാറുണ്ടായിരുന്നു

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ചെറിയൊരു ഇടവേള എടുക്കുകയാണെന്ന് പറയുകയാണ് താരം. ‘സോഷ്യൽ മീഡിയയിൽ നിന്നും ഒരപു ബ്രേക്ക് എടുക്കുന്നു. കുറച്ച്‌ സമയം കഴിയുമ്പോൾ തന്നെ തിരിച്ച്‌ വരുമെന്ന് പ്രതീക്ഷിക്കാം. എല്ലാവരും സുരക്ഷിതരായിരിക്കൂ എന്ന മുന്നറിയിപ്പ് കൂടി നൽകി കൊണ്ടാണ് ആര്യ ഇക്കാര്യം പറഞ്ഞത്.

എന്തിനാണ് ആര്യ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുന്നതെന്ന ചോദ്യവുമായിട്ടാണ് ആരാധകരെത്തിയത്. മകൾ റോയയ്ക്ക് ഒപ്പമുള്ളതും ബിസിനസും മറ്റ് കാര്യങ്ങളുമൊക്കെ ഇൻസ്റ്റാഗ്രാമിൽ സ്‌റ്റോറിയായി ആര്യ പങ്കുവെക്കാറുണ്ട്. അത്രയധികം സജീവമായിരിക്കാറുള്ള മീഡിയത്തിൽ നിന്നും മാറി നിൽക്കുന്നതിന്റെ ശക്തമായ കാരണമാണ് ഏവരും അന്വേഷിക്കുന്നത്.

കഴിഞ്ഞ ദിവസം കാമുകൻ ജാൻ തേച്ചിട്ട് പോയ കാര്യം താരം തുറന്നുപറഞ്ഞിരുന്നു. ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇനി എനിക്ക് ധൈര്യമായി പറയാം. ഞാൻ അത്രയും ആത്മാർഥമായിട്ടാണ് പ്രണയത്തെ കുറിച്ച്‌ ബിഗ് ബോസിൽ പറഞ്ഞത്. നൂറ് ശതമാനം സത്യസന്ധത അതിലെനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത്രയും വലിയ പ്ലാറ്റ്‌ഫോമിൽ വന്ന് പറഞ്ഞത്. എലീന അത് ബുദ്ധിപരമായി ഉപയോഗിച്ചത് കൊണ്ട് അടുത്ത മാസം അവളുടെ കല്യാണമാണ്.

എന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാൻ ബിഗ് ബോസിൽ പോയപ്പോൾ കണ്ട ആളല്ല, തിരിച്ച്‌ വന്നപ്പോൾ കണ്ടത്. ഞാൻ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി. ഒരു കമ്മിറ്റ്‌മെന്റിന് താൽപര്യമില്ലെന്നും സിംഗിൾ ലൈഫിൽ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു.

പിന്നെ വളരെ ഓപ്പൺ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു. അവൾക്കും അതൊരു ഷോക്കായി. ഇപ്പോൾ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങൾ രണ്ട് പേരും ഓക്കെയാണ്. പുള്ളിക്കാരൻ നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാൻ മാത്രം ഒന്നര വർഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാൻ തുടങ്ങി. കുറേ കരഞ്ഞ് തീർത്തെങ്കിലും ഒരു സുപ്രഭാതത്തിൽ അതുൾക്കൊള്ളാൻ സാധിച്ചു.

Written by admin

ks chitra mother

അമ്മയെ ഒരുപാട് മിസ്സ് ചെയ്യുന്നു, ഓർമ്മദിനത്തിൽ കുറിപ്പുമായി ചിത്ര

Gopika Ramesh

ഹോട്ട് ചില്ലി ലുക്കിൽ തണ്ണീർ മത്തനിലെ സ്റ്റെഫി:  വീഡിയോ