in ,

അമ്മയുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ട്, എന്റെയും, അച്ഛന്റെയും അമ്മയുടെയും സ്‌നേഹത്തെ കുറിച്ച് അശ്വതി

aswathy sreekanth

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയകളിലും താരം ഏറെ സജീവമാണ്. പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് അശ്വതി രംഗത്തെത്താറുമുണ്ട്. മാത്രമല്ല പല വിഷയത്തിലും ശക്തമായി പ്രതികരിക്കുന്ന വ്യക്തികൂടിയാണ് താരം. ഇപ്പോള്‍ ജീവിതത്തില്‍ പുതിയ അംഗത്തിനായുള്ള കാത്തിരിപ്പിലാണ് നടി. ഫേസ്ബുക്കില്‍ നിന്നും അശ്വതി വിട്ടു നില്‍ക്കുകയാണെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ കൂടി തന്റെ വിശേഷങ്ങള്‍ ഒക്കെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ അശ്വതിയുടെ കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികത്തെ കുറിച്ചാണ് അശ്വതി പറഞ്ഞത്.

അശ്വതി പങ്കിട്ട വാക്കുകള്‍ ഇങ്ങനെ, രണ്ടു പേരും കൂടി വഴക്കിടുമ്പോള്‍ വീടുപേക്ഷിച്ച് നാളെ തന്നെ സന്യസിക്കാന്‍ പൊയ്ക്കളയുമെന്ന് അച്ഛന്‍ ഇടയ്ക്ക് പ്രഖ്യാപിച്ചു കളയും. മീന്‍ കറി കൂട്ടാതെ അച്ഛന്‍ എത്ര നാള്‍ പോയി സന്യാസിക്കും എന്ന് കൃത്യമായി എന്നറിയാവുന്നത് കൊണ്ട് ‘നാളെയാക്കണ്ട, ഇന്ന് തന്നെ പൊയ്‌ക്കൊന്ന്’ അമ്മ അതിനെ ശക്തമായി പുച്ഛിക്കും.

സംഭവം പതിവായത് കൊണ്ട് നമ്മളാ വഴിയ്ക്ക് നോക്കാറേയില്ല. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അമ്മ ഒരു മേജര്‍ സര്‍ജറി കഴിഞ്ഞ് റിക്കവറി ഐ സി യുവില്‍ കിടക്കുന്നു. എണ്ണമില്ലാത്ത മെഷിനുകളുടെ നടുവില്‍ ഓക്‌സിജന്‍ സഹായത്തോടെ, ബൈ സ്റ്റാന്‍ഡറിന് കാണാന്‍ പെര്‍മിഷന്‍ കിട്ടിയപ്പോള്‍ ഞാന്‍ അടുത്ത് ചെന്നു.

അമ്മയെ വിളിച്ചു നോക്കു എന്ന് പറഞ്ഞ് ഡോക്ടേഴ്‌സ് അടുത്തുണ്ട്. അമ്മ കണ്ണ് തുറക്കാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷെ സെഡേഷനില്‍ തന്നെയാണ്. പെട്ടെന്ന് എന്നെ മനസ്സിലായത് പോലെ എന്റെ കൈയില്‍ മുറുകെ പിടിച്ചു…. എന്നെ മനസ്സിലായോ, പറയുന്നത് കേള്‍ക്കുന്നുണ്ടോ, വേദനയുണ്ടോ എന്നൊക്കെ ഞാനും ഡോക്ടറും മാറി മാറി ചോദിച്ചു കൊണ്ടിരുന്നു. അമ്മയുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ട്. എന്റെയും. അമ്മ എന്റെ കൈയില്‍ ഒരു വിരല്‍ കൊണ്ട് എന്തോ എഴുതാന്‍ ശ്രമിക്കും പോലെ.

അവസാനം എഴുതിയ അക്ഷരം ‘ന്‍’ എന്ന് മാത്രമാണ് എനിക്ക് മനസ്സിലായത്. ബാക്കി ഒന്നും വ്യക്തമല്ല. പെട്ടെന്നുള്ളൊരു തോന്നലില്‍ ‘അച്ഛന്‍’ എന്നാവും അമ്മ എഴുതാന്‍ ശ്രമിച്ചതെന്ന് എന്ന് തോന്നി. ചോദിച്ചപ്പോള്‍ അമ്മ മെല്ലെ തലയനക്കി. അച്ഛന്‍ വീട്ടില്‍ ഉണ്ട്, സുഖമായിരിക്കുന്നു, ഇപ്പൊ വിളിച്ചതേ ഉള്ളു അങ്ങനെയെന്തൊക്കെയോ ഞാന്‍ പറഞ്ഞൊപ്പിച്ചു.

അമ്മയെ സര്‍ജറിക്ക് കയറ്റിയ ദിവസം രാവിലെ മുതല്‍ അച്ഛന്‍ വെള്ളം പോലും കുടിച്ചിട്ടില്ലെന്നും ഷുഗര്‍ ഉള്ളത് കൊണ്ട് വല്ലതും പറ്റുമെന്ന മകന്റെയും മരുമകളുടെയും ഭീഷണിയെ വക വയ്ക്കുന്നില്ലെന്നും ഇതിനിടയില്‍ ഒരു നൂറുവട്ടം എന്നെ വിളിച്ചു കഴിഞ്ഞെന്നും അമ്മയോട് ഞാന്‍ പറഞ്ഞില്ല. ബോധത്തിലും അബോധത്തിലും രോഗത്തിലും സൗഖ്യത്തിലും എന്തിന് വഴക്കുകളുടെ മൂര്‍ദ്ധന്യത്തില്‍ പോലും സ്‌നേഹത്തിലായിരിക്കുക എന്നതിന് വേറൊരു ഉദാഹരണം എനിക്ക് നിങ്ങളോട് പറയാനുമില്ല.

Written by admin

kani kusruti FILM NEWS

ഒരുപട് ആൾകാർ കൂടെ കിടക്കാൻ വേണ്ടി വിളിച്ചിട്ടുണ്ട്.. പണം മോഹിച്ചു മാത്രം ആണ് സിനിമയിൽ അഭിയനയിച്ചത്… വെളിപ്പെടുത്തി കനി കുസൃതി.. !!

urvashi

വിവാഹ ശേഷം ആണ് ആദ്യമായി മദ്യ/പാ/ന ശീലം ആരംഭിക്കുന്നത്….. തുറന്ന് പറഞ്ഞ് നടി ഉർവശി… !!!