in

അമ്പോ.. കിടിലൻ ഡാൻസുമായി ആരാധകരുടെ മനം മയക്കി അശ്വതി, വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അശ്വതി നായര്‍. ഉപ്പും മുളകും എന്ന പരമ്പരയിലൂടെ സുപരിചിതയായി മാറിയ താരമാണ് അശ്വതി. അശ്വതി നായര്‍ എന്ന പേരിനേക്കാള്‍ ഒരുപക്ഷേ പ്രേക്ഷകര്‍ക്ക് പരിചയം പൂജാ ജയറാം എന്ന പേരാകും. ഉപ്പും മുളകില്‍ മുടിയന്റെ പൂജയായി എത്തി കയ്യടി വാങ്ങിയ അശ്വതി സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്.

നിരവധി ഫോട്ടോഷൂട്ടിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ഈ ഫ്രീക്കത്തി അതിവേഗമാണ് മിനിസ്‌ക്രീനില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. വര്‍ഷങ്ങളായി നൃത്തം അഭ്യസിക്കുന്ന ആള്‍ കൂടിയാണ് അശ്വതി. അശ്വതി കോളേജ് കാലഘട്ടം മുതല്‍ കലയുടെ ലോകത്ത് സജീവമായി തന്നെയാണ് നിലനില്‍ക്കുന്നത്.

സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും റെഡിയോ ജോക്കിയും കൂടിയായ അശ്വതി അപ്രതീക്ഷിതമായിട്ടാണ് നടിയായി കടന്നുവരുന്നത്. അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ അശ്വതിക്ക് ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സില്‍ അധികമാണ് ഉള്ളത്. നൃത്തത്തെയും പാട്ടിനെയും സ്‌നേഹിക്കുന്ന അശ്വതി തന്റെ ഫിറ്റ്‌നസ് മന്ത്രം എന്താണെന്ന് ചോദിച്ചാല്‍ നൃത്തം ആണെന്ന് യാതൊരു സംശയവും ഇല്ലാതെ പറയും.

ഉപ്പും മുളകിലേക്കുള്ള എന്‍ട്രി താരത്തിന്റെത് വളരെ ആകസ്മികമായി ആയിരുന്നു. സൂര്യ മ്യൂസിക്കിലെയും സൂര്യ കോമഡിയിലെയും എന്റെ ആങ്കര്‍ ആയിരുന്ന ലെനിന്‍ മുഖാന്തരം ആണ് താന്‍ ഉപ്പും മുളകിലേക്ക് എത്തുന്നത് എന്ന് താരം മുന്‍പ് പറഞ്ഞിട്ടുണ്ട്. പ്രേക്ഷകര്‍ എന്റെ കഥാപാത്രം ഇത്രത്തോളം സ്വീകരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും ഉപ്പും മുളകിലെ ഓരോ കഥാപാത്രങ്ങളെയും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുകയാണെന്ന് അശ്വതി വ്യക്തമാക്കുന്നു.

സിനിമയൊന്നും താന്‍ മോഹിച്ചിട്ടില്ലെങ്കിലും നല്ല അവസരം വന്നാല്‍ തീര്‍ച്ചയായും അഭിനയത്തിന്റെ ലോകത്തേക്ക് കടന്നുവരും എന്നാണ് താരം പറയുന്നത്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ഒരു കൈ നോക്കണം എന്നുണ്ട്. മോഡലിംഗ് എന്ന് എടുത്തുപറയാനും മാത്രം ഞാന്‍ ഒന്നും ചെയ്തിട്ടില്ല. പക്ഷേ ചില ഫോട്ടോഷോട്ടുകള്‍ ചെയ്തിട്ടുണ്ടെന്ന് താരം വ്യക്തമാക്കുന്നു. ഒരു വര്‍ഷമായി അഭിനയരംഗത്ത് അശ്വതി സജീവമാണെങ്കിലും താരത്തിന്റെ വിവാഹം കഴിഞ്ഞ കാര്യം അധികമാര്‍ക്കും അറിയാത്ത ഒന്നാണ്.

വിവാഹം കഴിഞ്ഞതാണോ എന്ന കമന്റുകള്‍ വരുമ്പോള്‍ അശ്വതിയുടെ ആരാധകര്‍ തന്നെ മറുപടി നല്‍കുന്നുമുണ്ട്. താരം തന്നെയാണ് തന്റെ ഭര്‍ത്താവ് ഹരിയുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഷാരൂഖും അനുഷ്‌കയും അഭിനയിച്ച ചിത്രത്തിലെ ഒരു ഹിന്ദി പാട്ടിന് നൃത്ത ചുവടുകളുമായി എത്തിയിരിക്കുകയാണ് അശ്വതി. ആരാധകരെ പുളകം കൊള്ളിക്കുന്ന രീതിയിലുള്ള ഡാന്‍സ് പ്രകടനം തന്നെയാണ് അശ്വതി കാഴ്ചവച്ചിരിക്കുന്നത്. കറുപ്പ് ഔട്ട്.ഫിറ്റാണ് അശ്വതി ധരിച്ചിരുന്നത്.

 

View this post on Instagram

 

A post shared by Mallu Actress (@kerala_girlz)