in ,

തമിഴ് പയ്യന്മാരോടാണ് എനിക്ക് കൂടുതൽ താൽപ്പര്യം, പത്ത് വയസ് കൂടുതലുള്ള ആളെ വേണം കെട്ടണം; നടി ആർദ്ര ദാസ് പറയുന്നു

മിനിസ്ക്രീൻ പരമ്പരകളിൽ നായികയായും വില്ലത്തിയായി തിളങ്ങി പ്രേക്ഷകരുടെ കൈയ്യടി നേടിയ താരമാണ് ആർദ്ര ദാസ്. മഞ്ഞുരുകും കാലം എന്ന സീരിയലിലെ അമ്പിളി ആയി വന്ന് പിന്നീട് സത്യ എന്ന പെൺകുട്ടിയിലെ ദിവ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിനിസ്ക്രീനിൽ നിറഞ്ഞുനിൽക്കാൻ ആർദ്രയ്ക്ക് സാധിക്കുകയുണ്ടായി പൂക്കാലം വരവായി എന്ന സീരിയലിൽ ഇടക്കാലത്ത് താരം അഭിനയിച്ചിരുന്നു.

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കുവാനും തൻറെ കഴിവ് എത്രത്തോളമുണ്ടെന്ന് മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും ആർദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടും ആളുകൾക്ക് മുന്നിൽ സജീവമായിരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ സജീവമായ ആർദ്ര തൻറെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹത്തെപ്പറ്റിയും വ്യക്തി ജീവിതത്തെപറ്റിയും ആരാധകരുമായി പറയുന്നതിൽ യാതൊരു മടിയും ഇല്ല എന്നുള്ളത്.

ഒരു തമിഴ് ചെക്കൻ വന്നാൽ കല്യാണം കഴിക്കാൻ കൂടുതൽ താല്പര്യം ഉള്ളതായി താരം അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. മുൻപ് വിവാഹത്തെക്കുറിച്ച് താൻ പറഞ്ഞ സങ്കല്പങ്ങളൊക്കെ മാറി പോയെന്നും അനുഭവങ്ങൾ പുതിയ പാഠം പഠിപ്പിച്ചു എന്നുമാണ് താരം പറയുന്നത്. തന്നെ കല്യാണത്തിന് വീട്ടുകാർ വല്ലാതെ നിർബന്ധിക്കുന്നുണ്ട് എന്നും മുൻപ് ഒരു പ്രൊപ്പോസൽ തനിക്ക് വന്നിരുന്നു എങ്കിലും അത് വീട്ടുകാരയി തന്നെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നും ആർദ്ര വ്യക്തമാക്കുന്നു.

ഞാനിവിടെ വിവാഹം കഴിക്കാൻ മുട്ടി നില്ക്കുകയാണെന്ന് തമാശ രൂപെണയാണ് പറഞ്ഞത്. ചില സമയത്ത് തോന്നും വിവാഹം കഴിച്ചാലോ എന്ന്… പിന്നെ പലരുടെയും ജീവിതം കാണുമ്പോൾ വേണ്ടെന്ന് തോന്നുന്നു. തനിക്കിപ്പോൾ 26 വയസ്സായി. വിവാഹം കഴിക്കുകയാണെങ്കിൽ തന്നെക്കാളും പത്തുവയസ്സ് മുതിർന്ന ആളെ മതിയെന്നാണ് ആഗ്രഹമെന്നും ആർദ്ര പറയുന്നു. പ്രായം കൂടുതൽ ഉണ്ടെങ്കിൽ നമ്മുടെ അച്ഛൻമാരെപ്പോലെ നോക്കും എന്നതാണ് താരം അതിന് കാരണമായി ചൂണ്ടി കാട്ടിയത്. പഴയ ചിന്തയൊക്കെ ഇപ്പോൾ മാറിയെന്നും അനുഭവം തന്നെ അത് മാറ്റിയെടുത്തു എന്നും താരം പറയുന്നു.

എനിക്ക് അതുപോലെ ഒരു പ്രണയം ഉണ്ടായിരുന്നു. അത് നല്ലതാണെന്ന് തോന്നിയെങ്കിലും ആദ്യമൊക്കെ ഉള്ള സ്നേഹവും കരുതലും മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് പിന്നീട് മനസ്സിലാക്കുകയായിരുന്നു. എനിക്ക് പൊസസീവ്നെസ് ഒക്കെ ഉണ്ടെങ്കിലും അവിടുന്ന് അത് ഇല്ലായിരുന്നു. നമുക്കൊരു പ്രാധാന്യം കിട്ടണം എന്നായിരിക്കും എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുക. പക്ഷേ അത് കിട്ടാതെ വന്നതുകൊണ്ടാണ് പ്രണയം അവസാനിച്ചത് എന്നും താരം വ്യക്തമാക്കുന്നു.

തൻറെ പേര് തമിഴ് മാട്രിമോണി സൈറ്റിൽ കൊടുത്തിട്ടുണ്ടെന്നും തനിക്ക് തമിഴ് ചെക്കൻമാരോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്നും ആർദ്ര പറയുന്നുണ്ട്. തമിഴിലെ പയ്യന്മാർക്ക് പെൺകുട്ടികളോട് കൂടുതൽ ബഹുമാനം ഉള്ളതായി തനിക്ക് തോന്നിയിട്ടുണ്ട്. ചിലപ്പോൾ അത് എൻറെ കാഴ്ചപ്പാട് ആയിരിക്കും. പക്ഷേ കൂടുതൽ ബഹുമാനം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ ഒരിക്കൽ സ്നേഹിച്ചാൽ മറ്റാർക്കും അവരെ വിട്ടു കൊടുക്കില്ല. അങ്ങനെ ഒരു തോന്നൽ വന്നതുകൊണ്ടാണ് തമിഴ് പയ്യന്മാരോട് തനിക്ക് കൂടുതൽ താൽപര്യം തോന്നുന്നതെന്നും താരം വ്യക്തമാക്കുന്നു.

Written by admin

അവരുടെ രണ്ട് പേരുടെയും ശരീരം ഉരസുമ്പോൾ അവർ അവരുടെ ആ ലോകത്ത് സന്തോഷം കണ്ടെത്തുകയായിരുന്നു..

നല്ലെണ്ണ ശരീരത്തും, മുഖത്ത് വെന്ത വെളിച്ചെണ്ണയും മുടിയിൽ മുറുക്കിയ വെളിച്ചെണ്ണയും തേക്കും, തേച്ചുകുളി ശനിയാഴ്ചകളിൽ, തന്റെ സൗന്ദര്യ രഹസ്യം തുറന്ന് പറഞ്ഞ് ഊർമ്മിള ഉണ്ണി