in ,

എന്റെ സ്റ്റാർ ഇമേജ് കണ്ട് പലരും എന്റെ അടുത്തു കൂടി… എന്നാൽ ഞാൻ അത് മനസ്സിലാക്കാൻ വൈകി: അർച്ചന സുശീലൻ പറയുന്നു

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സാന്നിധ്യം ഉറപ്പിച്ച താരമാണ് അർച്ചന സുശീലൻ. എൻറെ മാനസപുത്രി എന്ന പരമ്പരയിലൂടെ ആളുകൾക്ക് മുന്നിൽ പ്രശസ്തയായ താരം പിന്നീട് നിരവധി കഥാപാത്രങ്ങളെ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. സീരിയലുകൾക്ക് പുറമേ ചില സിനിമകളിലും വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. അധികവും നെഗറ്റീവ് റോളുകളിലാണ് അർച്ചന തിളങ്ങിയിരിക്കുന്നത്.ലഭിച്ച വേഷങ്ങളെ അതിൻറെ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുവാൻ അർച്ചനയ്ക്ക് സാധിക്കുകയുണ്ടായി. എൻറെ മാനസ പുത്രിക്ക് എന്ന പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം ഇന്നും മലയാളികൾ മറക്കാൻ സാധ്യതയില്ല. പല സീരിയലുകളിൽ നടി അഭിനയിച്ചെങ്കിലും ഇന്നും പലർക്കും അർച്ചന ഗ്ലോറി തന്നെയാണ്. പരമ്പരകളിൽ സ്ഥിരം വില്ലത്തി വേഷങ്ങൾ കൈകാര്യം ചെയ്യുന്നതും സമൂഹമാധ്യമങ്ങളിലും ആളുകൾക്ക് മുൻപിലും അൽപ്പം ജാഡ ആയി കൊണ്ടുള്ള പെരുമാറ്റവും ഒക്കെ അർച്ചനയ്ക്ക് എന്നും ഒരു അഹങ്കാരിയുടെ ഇമേജ് ആയിരുന്നു നേടി കൊടുത്തിരുന്നത്.

അവതാരികയായി ടെലിവിഷൻ മേഖലയിലേക്ക് എത്തിയ അർച്ചനയുടെ ഇമേജ് മാറ്റിമറിച്ച ഷോ ആയിരുന്നു ബിഗ് ബോസ്. താരം തന്നെ അത് പല അഭിമുഖങ്ങളിലും വ്യക്തമാക്കി കഴിഞ്ഞ കാര്യവുമാണ്. അഭിനയത്തിൽ നിന്നും ഇടവേള എടുത്ത ശേഷം യുഎസിൽ കുടുംബ ജീവിതം ആഘോഷമാക്കി കഴിയുകയാണ് അർച്ചന. വിവാഹ വിശേഷങ്ങൾ ഒന്നും ആരാധകരുമായി പങ്കുവെച്ചിരുന്നില്ല എങ്കിൽ പോലും ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വിവാഹത്തോടെ അഭിനയം നിർത്തരുതെന്ന ഉപദേശം ആയിരുന്നു അധികവും ആളുകൾക്ക് അർച്ചനയോട് പറയാനുണ്ടായിരുന്നത്.

താരം പകുതി മലയാളിയും പകുതി നേപ്പാളിയും ആണ്. അച്ഛൻ സുശീലൻ കൊല്ലം കാരനും അമ്മയുടെ നാട് കാഡ് മൻഡുവും ആണ്. രണ്ട് സഹോദരങ്ങൾ ആണ് ഉള്ളത്. ഇതൊക്കെ ബിഗ്ബോസിൽ എത്തിയതിനുശേഷമാണ് ആളുകൾ അറിയുന്നത്. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിലും കഴിവ് തെളിയിച്ച ആൾ കൂടിയാണ് അർച്ചന.കാര്യസ്ഥൻ എന്ന ചിത്രത്തിൽ മിനിസ്ക്രീൻ, ബിഗ് സ്ക്രീൻ താരങ്ങളെ അണിനിരത്തി ചിത്രീകരിച്ച മംഗളങ്ങൾ വാരിക്കോരി ചൊരിയാം എന്ന ഗാനത്തിൽ അർച്ചന ചുവടുകളുമായി എത്തിയിരുന്നു.നിരവധി താരങ്ങൾ ഒറ്റഷോട്ടിൽ വന്നുപോയ ഗാനത്തിൽ ആളുകൾ ശ്രെദ്ധിച്ചതും അർച്ചനയെ തന്നെയായിരുന്നു.

ഒരുപാട് സുഹൃത്തുക്കൾ ഉള്ള ഒരാളാണ് അർച്ചന. അതുകൊണ്ടുതന്നെ താരത്തിന് ആ വഴി ഒരുപാട് വിഷമതകൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് ബിഗ് ബോസിൽ എത്തിയപ്പോൾ പറഞ്ഞത്. സൗഹൃദങ്ങൾ നിലനിർത്തുന്നതിലും പങ്കുവയ്ക്കുന്നതിനും ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. എന്നാൽ ചില സൗഹൃദങ്ങൾ എനിക്ക് പറ്റിയ തെറ്റ് തന്നെയായിരുന്നു. ഇപ്പോൾ എനിക്കറിയാം എൻറെ സുഹൃത്തുക്കൾ ആരാണെന്ന്. അവരിൽ ഞാൻ തൃപ്തയും ആണ് എന്നാണ് അർച്ചന ഇപ്പോൾ പറഞ്ഞിരിക്കുന്നത്. സ്റ്റാർ വാല്യൂ മാത്രം കണ്ട് അടുത്ത് കൂടിയവർ സുഹൃത്തുക്കൾ അല്ലെന്ന് വ്യക്തി ജീവിതത്തിലെ പല അനുഭവങ്ങളിലൂടെയും തനിക്ക് ബോധ്യപ്പെട്ടു എന്നാണ് താരം പറയുന്നത്.

Written by admin

വിവാഹത്തിന് ശേഷം രോഹിത്തുമായി അങ്ങനെ ചെയ്യണം എന്നാഗ്രഹിച്ചു, അത് സാധിച്ചു; എലീന പടിക്കൽ തുറന്ന് പറയുന്നു

രണ്ടാമത് ഒരു വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണ്? കാരണം വെളിപ്പെടുത്തി നടി മംമ്ത മോഹൻദാസ്