in

നെഞ്ചത്ത് ടാറ്റൂ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് അപർണ തോമസ്, വീഡിയോ ഏറ്റെടുത്ത് ആരാധകർ, വീഡിയോ കാണാം

ടെലിവിഷൻ സ്ക്രീനുകളിലൂടെ ജനമനസ്സുകളിലേക്ക് എത്തിയ ധാരാളം താരങ്ങൾ ഇന്ന് മലയാളത്തിൽ ഉൾപ്പെടെ എല്ലാ ഭാഷകളിലും ഉണ്ട്. ഇവരിൽ സിനിമാസീരിയൽ രംഗങ്ങളിൽ പ്രവർത്തിച്ച കയ്യടി നേടാൻ അവർ മാത്രമല്ല റിയാലിറ്റി ഷോകൾ തുടങ്ങിയവയിലൂടെ പ്രശസ്തരാകുന്നവരും, അവതാരകരും ഉണ്ട്. അത്തരത്തിൽ ഏറെ പ്രശസ്തി നേടി ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത അവതാരകയാണ് അപർണ തോമസ്.

അവതരണ രംഗത്തിൽ കൂടിത്തന്നെ താരമായ ജീവയുടെ ഭാര്യയാണ് അപർണ തോമസ്. സരിഗമപ എന്ന എന്നാ മ്യൂസിക് റിയാലിറ്റി ഷോയിലൂടെ അവതരണ രംഗത്ത് ശ്രദ്ധേയനായി ആ പരിപാടിയുടെ തന്നെ ജീവൻ ആയി മാറിയ ജീവിയാണ് ഭാര്യയായ അപർണ്ണയേയും അവതരണ രംഗത്തേക്ക് എത്തിച്ചത്. മോഡലിങ് രംഗത്തും അപർണ തൻറെ മികവ് തെളിയിച്ചിട്ടുണ്ട്.

പഠനത്തിനുശേഷം ക്യാബിൻ ക്രൂവായി ജോലി ചെയ്തിരുന്ന അപർണ, ആ ജോലി രാജി വെച്ചതിനു ശേഷമാണ് തൻറെ കരിയറിനെ അവതരണ മേഖലയിലേക്ക് ഗതി തിരിച്ചുവിടുന്നത്. മികച്ച പ്രകടനത്തോടെ ആരാധകർ ഏറ്റെടുത്ത് ഈ ദമ്പതികൾ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പ്രോഗ്രാമിൽ ഒരുമിച്ച് ആങ്കർ ചെയ്തിരുന്നു. തങ്ങൾ അവതരിപ്പിച്ച പരിപാടികൾ എല്ലാം റേറ്റിംഗിൽ മുൻനിരയിൽ എത്തിക്കാൻ കഴിഞ്ഞ ഈ അവതാരക ദമ്പതികൾ, ഏറെ പ്രേക്ഷക പ്രശംസ നേടി കരിയറിൽ വളരെ മുന്നിട്ടു നിൽക്കുകയാണ്.

വളരെ കുറച്ച് ചെറിയ കാലം കൊണ്ട് തന്നെ വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാൻ കഴിഞ്ഞ ഈ താരദമ്പതികൾ, സോഷ്യൽംമീഡിയയിലും വളരെ സജീവമാണ്. തങ്ങളുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പോസ്റ്റ് ചെയ്യാറുണ്ട്. ഇവയിൽ പലതും ഏറെ വൈറൽ ആകാറുമുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്ന അപർണ തോമസ് പങ്കുവെച്ച് ഒരു വീഡിയോയാണ്. തൻറെ നെഞ്ചിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ ആണ് അപർണ്ണ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. തൻറെ ജീവിത പങ്കാളിയായ ജീവ യോടുള്ള സ്നേഹത്തിൻറെ പ്രതീകമായി അതിനുള്ളിൽ ജെ എന്ന അക്ഷരം പച്ച കുത്തിയിരിക്കുകയാണ് താരം. എന്തായാലും ഈ വീഡിയോ വളരെ വേഗം ആരാധകർ ഏറ്റെടുത്തതോടെ സമൂഹമാധ്യമങ്ങളിൽ പുതിയ തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തത് പോലെ തന്നെ ഒരു നെഗറ്റീവ് കമൻറുകൾ ചിത്രങ്ങൾക്ക് താഴെ കാണുന്നുണ്ട്. എന്നാൽ ഇത്തരം കമൻറുകൾ ഫോട്ടോയ്ക്ക് താഴെ വരുന്ന സദാചാര കമ്മിറ്റികൾ തങ്ങളെ ബാധിക്കാറില്ല എന്ന ജീവ മുൻപു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തൻറെ ഭാര്യ എങ്ങനെ ജീവിക്കണം എന്ന് പറയുന്ന ഒരു ഭർത്താവല്ല താൻ എന്ന് വ്യക്തമായി പറഞ്ഞിട്ടുള്ള ജീവ, തൻറെ നിലപാട് പരസ്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Written by admin

പലരും ചോദിക്കുന്നത് കോംപ്രമൈസ് ചെയ്യുമോ എന്നാണ്, തടിച്ച് ഇരിക്കുന്നതാണ് എല്ലാവരുടെയും പ്രശ്നം, നടിയും മോഡലുമായ തീർത്ഥ പറയുന്നു

പുതിയ സിനിമയുടെ ട്രൈലെർ ലോഞ്ചിൽ കിടിലൻ ലുക്കിൽ കങ്കണ, കണ്ണുതള്ളി ആരാധകർ, കിടിലൻ ഫോട്ടോസ് കാണാം