in

ജീവിയുടെയും അപർണയുടെയും പ്രണയർദ്ര നിമിഷങ്ങൾ, ലിപ്‌ലോക്കും വിഡിയോയും പങ്കുവെച്ച് അപർണ തോമസ്

മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവയും അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്.

ജീവ മാത്രമല്ല ഭാര്യയും ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. അവതാരക ആകും മുന്‍പേ തന്ന അപര്‍ണ മോഡല്‍ ആയി എത്തിയിരുന്നു അപര്‍ണ. ഇരുവരും അവതരിപ്പിച്ച മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായിട്ടാണ് മുന്നേറിയത്.

സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ അവതരണ രംഗത്ത് തുടക്കം കുറിച്ചത്. അന്ന് തന്റെ കോ ആങ്കറായിരുന്ന അപര്‍ണ തോമസിനെയാണ് ജീവ തന്റെ ജീവിത സഖിയാക്കിയത്. ഇരുവരും മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ ആണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

പഠനത്തിനുശേഷം ക്യാബിന്‍ ക്രൂവായി ജോലി ചെയ്തിരുന്ന അപര്‍ണ, ആ ജോലി രാജി വെച്ചതിനു ശേഷമാണ് തന്റെ കരിയറിനെ അവതരണ മേഖലയിലേക്ക് ഗതി തിരിച്ചുവിടുന്നത്. മികച്ച പ്രകടനത്തോടെ ആരാധകര്‍ ഏറ്റെടുത്ത് ഈ ദമ്പതികള്‍ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന പ്രോഗ്രാമില്‍ ഒരുമിച്ച് ആങ്കര്‍ ചെയ്തിരുന്നു.

തങ്ങള്‍ അവതരിപ്പിച്ച പരിപാടികള്‍ എല്ലാം റേറ്റിംഗില്‍ മുന്‍നിരയില്‍ എത്തിക്കാന്‍ കഴിഞ്ഞ ഈ അവതാരക ദമ്പതികള്‍, ഏറെ പ്രേക്ഷക പ്രശംസ നേടി കരിയറില്‍ വളരെ മുന്നിട്ടു നില്‍ക്കുകയാണ്. വളരെ കുറച്ച് ചെറിയ കാലം കൊണ്ട് തന്നെ വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാന്‍ കഴിഞ്ഞ ഈ താരദമ്പതികള്‍, സോഷ്യല്‍ംമീഡിയയിലും വളരെ സജീവമാണ്.

തങ്ങളുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്യാറുണ്ട്. ഇവയില്‍ പലതും ഏറെ വൈറല്‍ ആകാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്ന അപര്‍ണ തോമസ് പങ്കുവെച്ച് ഒരു പോസ്റ്റാണ്.

ഇപ്പോള്‍ ഇരുവരും ബ്രോക്കണ്‍ ബീച്ചില്‍ നിന്നെടുത്ത ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ലിപ് ലോക്ക് ഫോട്ടോയും ഉള്ളതിനാല്‍ പോസ്റ്റ് വലിയ രീതിയിലാണ് വൈറലാവുന്നത്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തത് പോലെ തന്നെ നെഗറ്റീവ് കമന്റുകള്‍ ചിത്രങ്ങള്‍ക്ക് താഴെ കാണുന്നുണ്ട്.

എന്നാല്‍ ഇത്തരം കമന്റുകള്‍ ഫോട്ടോയ്ക്ക് താഴെ വരുന്ന സദാചാര കമ്മിറ്റികള്‍ തങ്ങളെ ബാധിക്കാറില്ല എന്ന ജീവ മുന്‍പു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഭാര്യ എങ്ങനെ ജീവിക്കണം എന്ന് പറയുന്ന ഒരു ഭര്‍ത്താവല്ല താന്‍ എന്ന് വ്യക്തമായി പറഞ്ഞിട്ടുള്ള ജീവ, തന്റെ നിലപാട് പരസ്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Aparna Thomas (@aparnathomas)

Written by Editor 3

‘നമ്മൾ’ സിനിമയിലെ ഈ നടിയെ ഓർമ്മയില്ലേ? സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടന്ന നടി രേണുകയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ആരെങ്കിലും എന്നോട് അത് കാണിച്ചാൽ ഞാൻ ആ വിരൽ അങ്ങ് പൊക്കി കാണിക്കും, അവരുടെ പ്രശ്നം അതോടെ തീരും; കനിഹ