in

നിങ്ങൾക്ക് ശാരീരിക ബന്ധം ചെയ്യാൻ ഇഷ്ടം എങ്കിൽ ചെയ്‌തോളു.. വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.. സെ ക്സ് ചെയ്യുന്നതിൽ ഒന്നും തെറ്റില്ല, പക്ഷേ കല്യാണം കഴിക്കുന്നതിനു മുൻപ് രണ്ടല്ല മൂന്നുവട്ടം നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കണം; അനുശ്രീ

ഓമനത്തിങ്കള്‍ പക്ഷിയില്‍ ബാല താരമായിത്തുടങ്ങിയ അനുശ്രീക്ക് മികച്ച അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. ദേവി മാഹാത്മ്യം, അമല, ഏഴുരാത്രികള്‍, പാദസരം, സീത, അരയന്നങ്ങളുടെ വീട്, പൂക്കാലം വരവായി തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് താരം. ക്യാമറാമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം ചെയ്തത്.

അടുത്തിടെയാണ് വിഷ്ണുവുമായുള്ള ബന്ധം അനുശ്രീ അവസാനിപ്പിക്കുന്നത്. ഇപ്പോഴിതാ അനുവിന്റെ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. പ്രണയിക്കുന്ന ആളുകളോട് ഒരിക്കലും ഞാൻ പ്രണയിക്കണ്ട എന്ന് പറയില്ല. കാരണം നമ്മൾ വേണ്ട എന്ന് പറയുമ്പോഴാണ് അവർക്ക് അതിനോടുള്ള വാശി കൂടുക.

അതുകൊണ്ടുതന്നെ പ്രണയിക്കണ്ട എന്ന് ആരോടും പറയില്ല. നിങ്ങൾ പ്രണയിച്ചോ. ആവശ്യത്തിന് നിങ്ങൾ പ്രണയിച്ചോ. ഇന്നത്തെ കാലത്തു അച്ഛനും അമ്മയും പറയും അവന്റെ കൂടെ നടക്കരുത് ഇരിക്കരുത് എന്നൊക്കെ ഒരിക്കലും ഇല്ല- അനുശ്രീ പറയുന്നു.

നമുക്ക് ഇപ്പോൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ചെയ്യാൻ തോന്നുകയാണ് എങ്കിൽ, ഞാൻ അത് വേണ്ട എന്ന് പറയില്ല ചെയ്തോളൂ. പക്ഷേ പ്രൊ ട്ടക്ടഡ് ആയിരിക്കണം. അത്രേ ഉള്ളൂ. നാളെ വേറെ തെറ്റായ രീതിയിലേക്ക് പോകരുത്. ശാരീരിക ബന്ധത്തിൽ ഏർപ്പെടാം. അത് തെറ്റാണ് എന്ന് ഞാൻ പറയില്ല. പക്ഷേ കല്യാണം കഴിക്കുന്നതിനു മുൻപ് രണ്ടല്ല മൂന്നുവട്ടം നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കണം.

ഒരു എടുത്തുചാട്ടം ബാധിക്കുന്നത് മുഴുവൻ കുടുംബത്തെയാണ്. നമ്മുടെ കുടുംബത്തെ മാത്രമല്ല ഇരു കുടുംബത്തെയും അത് ബാധിക്കുമെന്നും അനുശ്രീ പറഞ്ഞു. വിഷ്ണുവുമായുള്ള പ്രണയത്തില്‍ അമ്മയായിരുന്നു എതിര്‍പ്പ് പ്രകടിപ്പിച്ചത് എന്ന് മുൻപൊരിക്കൽ അനു പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ ഫോണൊക്കെ പിടിച്ച് വാങ്ങിച്ചിരുന്നു.

വിവാഹം നടത്തിത്തരാമെന്നായിരുന്നു ആദ്യം പറഞ്ഞത്. അങ്ങനെ ഒരുവര്‍ഷത്തോളം ഫോണില്‍ കോണ്ടാക്‌റ്റൊന്നുമില്ലായിരുന്നു. ഒരുവര്‍ഷത്തോളം മിണ്ടാതിരുന്ന് കഴിഞ്ഞാല്‍ നടത്തിത്തരാമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് വാക്ക് മാറ്റുകയായിരുന്നു. അങ്ങനെയാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും നടി പറഞ്ഞിരുന്നു.

ജാ തകം നോക്കിയപ്പോള്‍ അതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് വേറെ വിവാഹം നടത്താനുള്ള ശ്രമങ്ങളുമൊക്കെയുണ്ടായിരുന്നു. മനപ്പൂര്‍വ്വമായി കുറ്റങ്ങള്‍ കണ്ടെത്തി വിവാഹം വൈകിപ്പിക്കാനുള്ള ശ്രമമാണെന്ന് മനസിലാക്കിയതോടെയായിരുന്നു ഞങ്ങള്‍ വിവാഹം തീരുമാനിച്ചത് എന്നും നടി പറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ വിഷ്ണുവുമായുള്ള ബന്ധം അനുശ്രീ അവസാനിപ്പിച്ചിരുന്നു.