in ,

ഞാൻ എൻറെ പുതിയ  ഇഷ്ടങ്ങളെ കണ്ടെത്തി :  നൈറ്റ്  ഡ്രൈവുമായി ലിച്ചി

anna rajan

മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് അന്നരാജൻ. അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ ആയിരുന്നു അന്ന മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ നടിക്ക് സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത്. നൈറ്റ് ഡ്രൈവ് ഒരുപാട് ഇഷ്ടപ്പെടുന്നു എന്നാണ് അന്ന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. നിരവധിപേരാണ് ചിത്രത്തിന് ലൈക്കുകളുമായി എത്തിയിരിക്കുന്നത്.  താരം കമൻറ് ബോക്സ് ഓഫ് ചെയ്തു വെച്ചിരിക്കുകയാണ്.

എറണാകുളം ആലുവയിൽ നഴ്‌സായി ജോലി ചെയ്തോണ്ടിരിക്കുമ്പോൾ ആണ് നടിക്ക് അവസരങ്ങൾ വന്നത്. ജോലി ചെയ്തിരിക്കുമ്പോഴാണ് ഒരുപാട് പുതുമുഖങ്ങളെ അണിനിരത്തി പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന ചലചിത്രത്തിലൂടെ സിനിമ ലോകത്തേക്ക്  അന്ന രാജൻ കടന്നു വന്നത്.

അടുത്തിടെ ആയിരുന്നു താരം തടി കുറച്ചു പുതിയ മേക്കോവറിൽ എത്തിയിരുന്നത്.  ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നടിയുടെ പുതിയ മേക്കോവർ ഒരു സമയത്ത് ആരാധകർ ഏറ്റെടുത്തിരുന്നു. അങ്കമാലിയ്ക്ക് ശേഷം ലാൽ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ അരങേറാൻ അനുഗ്രഹം ലഭിച്ചു.പിന്നീട് ജയറാമിന്റെ നായികയായി ലോണപ്പന്റെ മമ്മൂദിസ എന്ന ചലചിത്രത്തിൽ എത്തിയിരുന്നു. പിന്നീട് പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയിൽ മമ്മൂക്കയോടപ്പം വീണ്ടും അഭിനയിക്കാൻ നടിക്ക് സാധിച്ചു.ഒന്നര ലക്ഷത്തിന്റെ അടുത്തോളം ഫോള്ളോവർസുള്ള തന്റെ ഇൻസ്റ്റാഗ്രാമിൽ പുതിയ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട്  ഇടം പിടിച്ചോണ്ടിരിക്കുകയാണ്.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

priyamani saree

സൗന്ദര്യം കണ്ണുകളെ കീഴടക്കും എന്നാൽ വ്യക്തിത്വം ഹൃദയമാണ് കവരുക, പ്രിയമണി

mallika sukumaran

തുളസിക്കതിരും ചൂടി അമ്പലത്തിൽ പോയി ഭഗവാനെ എന്ന് വിളിച്ചുവന്ന ഒരു പാരമ്പര്യമല്ല സുപ്രിയക്കുളളത്, മല്ലിക സുകുമാരൻ