in

ഓട്ടോക്കാരനൊപ്പം തിരിച്ച് വരവ് ഗംഭീരമാക്കി ആൻ അഗസ്റ്റിൻ.. ആശംസകൾ നേർന്ന് ആരാധകർ

മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദന്റെ ഇതേ പേരിലുള്ള ചെറുകഥയുടെ സിനിമ ആവിഷ്കാരമാണ് ഹരികുമാർ സംവിധാനം ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. സുരാജ് വെഞ്ഞാറമ്മൂടും ആൻ അഗസ്റ്റിനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ചിരിയും ചിന്തയും നിറച്ച ഒരു ഫാമിലി എന്റർടൈനർ ആണ്.

സജീവൻ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയിൽ ബാലന്റെ മകളായ രാധിക എന്ന ദൃഢനിശ്ചയമുള്ള പെൺകുട്ടി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് എം മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന കഥ. ഇതേ കഥ പശ്ചാത്തലത്തിൽ തന്നെയാണ് സിനിമയും ഒരുങ്ങിയിരിക്കുന്നത്.

ആദ്യ പകുതിയിൽ ചിരി നിറച്ച  സജീവൻ – രാധിക കോമ്പിനേഷനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതെങ്കിൽ രണ്ടാം പകുതിയിൽ സീരിയസായി കഥ മാറുന്നു. അൽപ്പം കണ്ണു നനയുന്ന സന്ദർഭങ്ങളിലേക്കുകൂടി കഥ വികസിക്കുന്നുണ്ട്. ഇന്നിന്നിന്റെ സമൂഹത്തിൽ ഉത്തരവാദിത്തങ്ങളെ ധൈര്യത്തോടെ നേരിടുന്ന സ്ത്രീകളുടെ പ്രതീകമാണ് ആൻ അഗസ്റ്റിൻ അവതരിപ്പിക്കുന്ന രാധിക എന്ന കഥാപാത്രം. എൽസമ്മ എന്ന ആൺകുട്ടിക്ക് ശേഷം ആൻ അഗസ്റ്റിന് ലഭിച്ച ശക്തമായ സ്ത്രീ കഥാപാത്രം കൂടിയാണ്  ഇത്.

അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിന്‍ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ്. അരങ്ങേറ്റം കുറിച്ച ആദ്യ സിനമയില്‍ തന്നെ താരത്തെ എല്ലാവരും തിരിച്ചറിയാന്‍ തുടങ്ങി. പിന്നീട് നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. ഇപ്പോള്‍ മലയാള സിനിമയില്‍ ഒരുപാട് വൈറലായിരിക്കുകയാണ്. 2010ആണ് താരം തന്റെ അഭിനയ ജീവിതം ആരഭിക്കുന്നത്. അതിന് ശേഷം ഒരുപാട് സിനിമയില്‍ താരത്തിന് അവസരം ലഭിച്ചു.

ആദ്യ ചിത്രത്തില്‍ തന്നെ ആനിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും നേടിയെടുക്കുവാന്‍ കഴിഞ്ഞത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രവുമായി തന്റേടിയായ പെണ്‍കുട്ടിയായി എത്തിയ താരം സിനിമയില്‍ മറ്റൊരു വഴി തെളിയിക്കുകയായിരുന്നു. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചു.

തുടര്‍ന്ന് ത്രീ കിംഗ്‌സ്, ഓര്‍ഡിനറി, വാദ്ധ്യാര്‍, ഫ്രൈഡേ, പോപ്പിന്‍സ്, റബേക്ക ഉതുപ്പ് കിഴക്കേമല, സിം, ആര്‍ട്ടിസ്റ്റ്, നീന, സോളോ എന്നി ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുവാന്‍ താരത്തിന് അവസരം ലഭിച്ചു. സിനിമാ മേഖലയില്‍ തിളങ്ങിനിന്നിരുന്ന സാഹചര്യത്തിലായിരുന്നു 2014 താരം വിവാഹിത ആയത്. എന്നാല്‍ തുടര്‍ന്ന് കുടുംബ ജീവിതത്തില്‍ ഉണ്ടായ പല പ്രശ്‌നങ്ങളും ബന്ധം വേര്‍പിരിയുന്നതിലേക്ക് താരത്തിന്റെ നിലപാടുകളും തീരുമാനങ്ങളും കൊണ്ടെത്തിക്കുകയായിരുന്നു.

വേര്‍പിരിയലും പ്രശ്‌നങ്ങളുമെല്ലാം സിനിമയില്‍ നിന്ന് ആനിനെ അകറ്റി നിര്‍ത്തുകയും ചെയ്തു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയില്‍ കൂടിയാണ് താരം വീണ്ടും എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ഒക്കെയാണ് വൈറലായി മാറിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ വളരെ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്.

Written by Editor 3

അയാൾ ലഹരി ഉപയോഗിക്കുന്ന കാര്യം പോലും എനിക്ക് അറിയില്ലായിരുന്നു; വിവാഹ മോചനത്തെ കുറിച്ച്‌ ഇതുവരെ പറയാത്ത കാര്യങ്ങൾ തുറന്ന് പറഞ്ഞ ശ്വേത മേനോൻ

ആദ്യം അത് അച്ഛന്റെ കൈ ആണെന്നാണ് ഞാൻ കരുതിയത്, ശേഷം പെട്ടെന്ന് ആ കൈകൾ എന്റെ ടീ ഷർട്ടിന്റെ അകത്തേക്ക് കയറി.. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആൻഡ്രിയ