in

ആദ്യം അത് അച്ഛന്റെ കൈ ആണെന്നാണ് ഞാൻ കരുതിയത്, ശേഷം പെട്ടെന്ന് ആ കൈകൾ എന്റെ ടീ ഷർട്ടിന്റെ അകത്തേക്ക് കയറി.. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആൻഡ്രിയ

നിരവധി ആരാധകരുള്ള താരമാണ് ആന്‍ഡ്രിയ ജര്‍മിയ. 2005ല്‍ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ സിനിമ മേഖലയില്‍ നേടിയെടുക്കുവാന്‍ താരത്തിന് സാധിക്കുകയുണ്ടായി.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എന്നും അഭിനയരംഗത്ത് വേറിട്ട് നില്‍ക്കുവാനാണ് ആന്റിയ ശ്രമിച്ചിട്ടുള്ളത്. ഫഹദ് ഫാസില്‍ നായകനായ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ആളുകള്‍ക്ക് താരം കൂടുതല്‍ പരിചിതമായത്. മലയാള സിനിമയില്‍ അന്നുവരെ കണ്ടതില്‍ നിന്നും വളരെയധികം വേറിട്ടതും തന്മയത്വമാറുന്നതുമായ ഒരു കഥാപാത്രമായാണ് അന്നയും റസൂലും എന്ന ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിലെ അന്ന എന്ന കഥാപാത്രത്തെ പരിപൂര്‍ണ്ണ വിജയത്തിലെത്തിക്കുവാന്‍ താരത്തിന് സാധിക്കുകയുണ്ടായി. ചിത്രം വന്‍ വിജയമായിരുന്നു എങ്കിലും തിയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നില്ല. അപ്പോഴും ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം തമിഴ്, തെലുങ്ക് ഭാഷകളിലായി കൈനിറയെ അവസരങ്ങളാണ് താരത്തിന് ലഭിച്ചത്.

ഏറ്റവും കൂടുതല്‍ തമിഴ് ചിത്രങ്ങളിലാണ് താരം വേഷം കൈകാര്യം ചെയ്തിട്ടുള്ളത്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൊക്കെ എന്നും എന്തെങ്കിലുമൊക്കെ പുതുമ നിലനിര്‍ത്തുവാനും അത് വിജയത്തില്‍ എത്തിക്കുവാനുമാണ് താരം ശ്രമിച്ചിട്ടുള്ളത്. ഓരോ കഥാപാത്രത്തിലും തന്റേതായ ഒരു കയ്യൊപ്പ് ചാര്‍ത്തുവാനും താരം എപ്പോഴും ശ്രമിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.

നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അടക്കം തന്റെ വിശേഷങ്ങള്‍ ഒക്കെയും ആരാധകരുമായി പങ്കുവയ്ക്കുന്നതില്‍ എപ്പോഴും താരം മുന്‍പന്തിയിലുമാണ്. പല കാര്യങ്ങളിലും തുറന്നു നിലപാടും താരം രേഖപ്പെടുത്താറുണ്ട്. മറ്റുള്ളവര്‍ക്ക് അതൃപ്ത്തി തോന്നുന്ന തരത്തിലുള്ള ഒന്നും തന്നെ പങ്കുവയ്ക്കുകയോ പറയുകയോ ചെയ്യാത്തതുകൊണ്ട് തന്നെ താരത്തിന് സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരാണ് ഉള്ളത്.

ലഭിക്കുന്ന വേഷം ചെറുതായാലും വലുതായാലും അതിനെ പരിപൂര്‍ണ്ണ വിജയത്തില്‍ എത്തിക്കുക എന്ന ലക്ഷ്യം മാത്രമാണ് ആന്‍ഡ്രിയ എപ്പോഴും വെച്ച് പുലര്‍ത്തുന്നത്. അത് തന്നെയാണ് താരത്തിന്റെ അഭിനയ ജീവിതത്തിലെ വിജയം എന്ന് പറയുന്നതും. സിനിമാമേഖലയില്‍ നിലനില്‍ക്കുന്ന താരങ്ങള്‍ക്കെല്ലാവര്‍ക്കും പലപ്പോഴും മറ്റ് ബന്ധങ്ങള്‍ ഒരുപാട് ഉണ്ടാകും.

ഒന്നുകില്‍ ചിത്രത്തിന്റെ സംവിധായകനോ നിര്‍മ്മാതാവ് ആയോ അല്ലെങ്കില്‍ മറ്റാരെങ്കിലും ആയോ ഒക്കെ. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന കാ സ്റ്റിംഗ് കൗ ചിനെ പറ്റിയുള്ള വെളിപ്പെടുത്തലുകള്‍ ഇതിന് ചില ഉദാഹരണങ്ങള്‍ മാത്രമാണ്. അത്തരത്തില്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു അനുഭവം താരം വ്യക്തമാക്കിയിരുന്നു.

തനിക്ക് വിവാഹം കഴിഞ്ഞ ഒരാളുമായി ബന്ധമുണ്ടായിരുന്നു എന്നും അയാള്‍ തന്നെ ശാ രീരികമായി മാനസികമായും എല്ലാതരത്തിലും ഉപയോഗിച്ച ശേഷം അയാളുടെ ആവശ്യം കഴിഞ്ഞപ്പോള്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു തുറന്നു പറച്ചിലാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ചെറുപ്പത്തില്‍ നേരിടേണ്ടി വന്ന ലൈം ഗി കവും ശാരീരികവുമായി നേരിടേണ്ടി വന്ന പീ നത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

‘ഞാന്‍ ഇതുവരെ രണ്ടു തവണയേ ബസില്‍ യാത്ര ചെയ്തിട്ടുള്ളത്. ചെറുപ്പത്തില്‍ ഞങ്ങള്‍ ഒരിക്കല്‍ നാഗപട്ടിണത്തിലുള്ള വേളാങ്കണ്ണിക്ക് കുടുംബസമേതം പോയിരുന്നു. എനിക്കന്ന് പതിനൊന്ന് വയസ്സായിരുന്നു. എന്റെ അച്ഛന്‍ അടുത്ത് തന്നെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എനിക്ക് പിന്നില്‍ നിന്നും ഒരു കരസ്പര്‍ശം അനുഭവപ്പെട്ടു. അച്ഛന്‍ ആണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.

പെട്ടെന്ന് ആ കൈ എന്റെ ടിഷര്‍ട്ടിന്റെ അകത്തേക്ക് കയറി. അച്ഛനെ നോക്കിയപ്പോള്‍ രണ്ടു കൈകളും അച്ഛന്‍ മുന്നില്‍ തന്നെ പിടിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് അച്ഛനോടും അമ്മയോടും ഞാന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് മുന്നിലേക്ക് കയറിയിരുന്നു.” ‘എന്തുകൊണ്ടാണ് ഞാന്‍ ഈ കാര്യം മാതാപിതാക്കളോട് പറയാതിരുന്നത് എന്ന് എനിക്കറിയില്ല. അത് തെറ്റാണെന്ന് എനിക്കറിയാം.

അച്ഛനോട് ഈ സംഭവം പറഞ്ഞിരുന്നേല്‍ അദ്ദേഹം പ്രതികരിച്ചേനെ. പക്ഷേ ഞാന്‍ പറഞ്ഞില്ല. കാരണം അങ്ങനെ ഉള്ളൊരു സമൂഹത്തിലാണ് ഞങ്ങള്‍ വളര്‍ന്ന് വന്നിരുന്നത്. സമൂഹത്തിന് അത് ഒരു വലിയ പ്രശ്നമാക്കുവാന്‍ താല്‍പര്യം ഇല്ല.” കോളേജിലേക്ക് ബസില്‍ പോയപ്പോഴും ഇത്തരത്തില്‍ ഉള്ള അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആന്‍ഡ്രിയ വെളിപ്പെടുത്തി.

Written by Editor 3

ഓട്ടോക്കാരനൊപ്പം തിരിച്ച് വരവ് ഗംഭീരമാക്കി ആൻ അഗസ്റ്റിൻ.. ആശംസകൾ നേർന്ന് ആരാധകർ

അമ്പോ.. ആരാധകരുടെ കാത്തിരിപ്പിന് അവസാനമിട്ടുകൊണ്ട് സ്വാസികയുടെ ചതുരത്തിൽ ഗാനം പുറത്തിറങ്ങി.. വീഡിയോ