in ,

‘സ്വിമ്മിങ് പൂളിലെ വെള്ളത്തിൽ കളിക്കുന്ന ഈ വൈറൽ താരത്തെ മനസ്സിലായോ?’ – ചിത്രങ്ങൾ വൈറലാകുന്നു

ഇന്നത്തെ ലോകത്ത് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വളരെ വേഗം വളർന്നു കൊണ്ടിരിക്കുകയാണ്. സാധാരണക്കാർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും പ്രശസ്തർ ആവാനും മികച്ച ഒരു വഴിയാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഇന്ന്. സമൂഹമാധ്യമങ്ങളിലൂടെ ധാരാളം പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും കഴിയുന്നുണ്ട്.

നൃത്തത്തിലൂടെ യും സംഗീതത്തിലൂടെയും മറ്റു കഴിവുകൾ പ്രകടിപ്പിച്ചു ഇന്നത്തെ സമൂഹത്തിൽ ആളുകൾ വളരെ വേഗം താരങ്ങളായി മാറുകയാണ്. അവരെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കാനും ഇന്നത്തെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് ഏറെ താൽപര്യമാണ്.

ഇങ്ങനെ നവമാധ്യമങ്ങളിലൂടെ പ്രശസ്തയായ ഒരു താരമാണ് കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നിന്നുള്ള അനന്തിക സനിൽകുമാർ. ഒരു ക്ലാസിക്കൽ നർത്തകിയായാണ് ഏറെ പ്രശസ്തയായത് എങ്കിലും അനന്തികയുടെ കഴിവുകൾ നൃത്തരംഗത്ത് മാത്രം ഒതുങ്ങുന്നില്ല. നൃത്തത്തിൽ എന്നപോലെ സംഗീതത്തിലും ആയോധനകലകളിലും കായിക വിനോദങ്ങളിലും അനന്തിക തൻറെ കഴിവുകൾ പ്രകടിപ്പിച്ചിട്ടുണ്ട്.

പരിശീലനം നേടിയ ഒരു ശാസ്ത്രീയ നർത്തകി എന്നതിലുപരി, തബല പരിശീലനവും അനന്തിക നടത്തുന്നുണ്ട്. പേരുകേട്ട ഒരു കളരി അഭ്യാസിയും കരാട്ടെയിൽ രണ്ടാം ഡാൻ ബ്ലാക്ക് ബെൽറ്റും ആണ് അനന്തിക. ഇതിനെല്ലാം പുറമേ താരം മികച്ച ഒരു വോളിബോൾ പ്ലെയർ കൂടിയാണ്. ജൂനിയർ യുവ കലാകാരന്മാർക്കുള്ള കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് സി സി ആർ ടി സ്കോളർഷിപ്പ് നേടിയ ഒരു സകലകലാവല്ലഭയാണ് ആണ് ഈ മിടുക്കി.

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള അന്തിക് ഡാൻസ് ചെയ്യുന്നതിനും കളരിപ്പയറ്റ് നടത്തുന്നതിനും മറ്റും ചിത്രങ്ങൾ തന്റെ ആരാധകർക്കായി പങ്ക് വച്ചിട്ടുണ്ട്. എല്ലാത്തിലും തന്നെ മികവ് പ്രകടിപ്പിക്കുന്ന അതുകൊണ്ട് തന്നെ താരത്തിന് നവമാധ്യമ ഹാൻഡിലുകളിൽ ധാരാളം ആരാധകരും ഉണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളും വീഡിയോകളും ചിത്രങ്ങളും എല്ലാം അതിനാൽ തന്നെ വളരെ വേഗം വൈറൽ ആകാറുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അനന്തികയുടെതായി വൈറലാകുന്നത് ഒരു പൂൾ സൈഡിൽ ഇരിക്കുന്നതിൻ്റെ ചില ചിത്രങ്ങളാണ്. സാധാരണ സാരി പോലെയുള്ള വസ്ത്രങ്ങളിൽ ആണ് അനന്തതയെ ധാരാളമായി ആരാധകർ കണ്ടിട്ടുള്ളത്, എന്നാൽ ഈ ചിത്രങ്ങളിൽ താരം അല്പം കൂടി മോഡേൺ ആണ്.

ഒരു വൈറ്റ് ബ്രാലെറ്റ് ടോപ്പും ചുവന്ന മിനി സ്കർട്ടും ധരിച്ച് കാണപ്പെടുന്ന ഈ ചിത്രങ്ങളിൽ അനന്തിക വളരെ സുന്ദരിയാണ്. എന്തായാലും താരത്തിന്റെ ഈ ചിത്രങ്ങൾ വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

Written by Editor 1

ആളെ മനസ്സിലായോ..!? കുഞ്ഞുപ്രായത്തില്‍ ഗോപിക അഭിനയിച്ച പരസ്യച്ചിത്രം വൈറലാകുന്നു

ഡോക്ടറാകാന്‍ ആഗ്രഹിച്ചു, ചെറുപ്പത്തിലേ തന്നെ നടിയായി, അപ്രതീക്ഷിതമായി ഭര്‍ത്താവിന്റെ വിയോഗം, കൂട്ടിന് ഇപ്പോള്‍ മകള്‍ മാത്രം; നടി ഇന്ദുലേഖയുടെ പുറംലോകം അറിയാത്ത ജീവിതം