in

ആ സീൻ വെച്ചത് മാർക്കറ്റിങ്ങിനു വേണ്ടിയാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല… ആ ഇന്റിമേറ്റ് സീനിനെ കുറിച്ച് അനഘ പറയുന്നു

ഭീഷ്മ പര്‍വ്വത്തിലെ പറുദീസാ പാട്ടിലൂടെ ശ്രദ്ധേയമായ താരമാണ് അനഘ എല്‍ കെ മരുതോറ. പേരു കേള്‍ക്കുമ്പോള്‍ അത്ര സുപരിചിതമായി തോന്നിയില്ലെങ്കിലും പറുദീസ പാട്ടുകണ്ട എല്ലാവരും തന്നെ ഈ താരത്തെ അന്വേഷിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസിക്കൊപ്പം ചുവടുവെക്കുന്നത് അനഘയാണ്.

പാട്ടുപോലെതന്നെ ഹിറ്റായി ഇരുവരും ഒന്നിച്ചുള്ള നൃത്തവും. മോഡലിംഗിലൂടെ ആണ് അനഘ ശ്രദ്ധേയ ആയത്. പുതുമുഖമെന്ന് പലരും തെറ്റിധരിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലെ മികച്ച ചില സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. 2017 -ല്‍ ആണ് താരം ആദ്യമായി ബിഗി സ്ത്രീനില്‍ എത്തുന്നത്.

2017-ല്‍ പുറത്തിറങ്ങിയ രക്ഷാധികാരി ബൈജു(ഒപ്പ്) എന്ന സിനിമയിലാണ് അനഘ ആദ്യമായി വേഷമിടുന്നത്. അതേ വര്‍ഷം തന്നെ പറവ എന്ന ഹിറ്റ് ചിത്രത്തിലും അഭിനയിച്ചു. 2018 -ല്‍ നട്പേ തുണ എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും അനഘ അരങ്ങേറ്റം കുറിച്ചു.

തമിഴില്‍ അരങ്ങേറിയ അതേ വര്‍ഷം തന്നെ ഗുണ 369 എന്ന തെലുങ്കു ചിത്രത്തിലും റോസാപ്പൂ എന്ന മലയാളചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് സിനിമയി താരം സജീവമായി. കോഴിക്കോട് സ്വദേശിനിയാണ് താരം. അദ്ധ്യാപക ദമ്പതികളായിരുന്ന കുട്ടിക്കൃഷ്ണന്റെയും ലീലയുടെയും മകളായി ജനിച്ചു. കോഴിക്കോട് ഗോകുലം പബ്ലിക് സ്‌ക്കൂളില്‍ നിന്നായിരുന്നു അനഘയുടെ പ്രാാഥമിക വിദ്യാഭ്യാസം.

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂരില്‍ നിന്നും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിടെക് കഴിഞ്ഞ അനഘ കോഴിക്കോട് നിന്നും ഇലക്ട്രോണിക്സ് ആന്‍ഡ് ഡിസൈന്‍ ടെക്നോളജിയില്‍ മാസ്റ്റര്‍ ബിരുദവും എടുത്തു. മോഡലിംഗിലൂടെയാണ് അനഘ തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിയ്ക്കുന്നത്. മികച്ച അവസരങ്ങള്‍ താരത്തിന് ലഭിക്കുന്നത് മോഡലിംഗ് രംഗത്ത് സജീവമായതിനു പിന്നാലെയാണ്.

ഭീഷ്മ പര്‍വ്വത്തില്‍ റേച്ചലായത് അനഘയാണ്. പറുദീസ പാട്ട് ഹിറ്റായതോടെയാണ് അനഘയും ശ്രദ്ധേയയാകുന്നത്. ഭീഷ്മ പര്‍വത്തിലെ ഇന്‍ഡിമേറ്റ് സീനുകളെ കുറിച്ചാണ് ഇപ്പോള്‍ താരം സംസാരിക്കുന്നത്. മാര്‍ക്കറ്റിങ്ങിന് വേണ്ടി ഉണ്ടാക്കിയ ഒരു സീനാണ് അത് എന്ന് എനിക്ക് തോന്നുന്നില്ല എന്നും അങ്ങനെ ചെയ്യുന്ന ഒരാള്‍ അല്ല അമല്‍ സര്‍ എന്നുമാണ് താരം പറയുന്നത്.

കൂടാതെ മാതാപിതാക്കളുടെ കണ്‌സേന്റ് ഹെര്‍ട്ട് ആകുമോ എന്ന് ഒരൊറ്റ പേടി മാത്രമേ എനിക്ക് അത് ചെയ്യുന്ന സമയത്ത് ഉണ്ടായിരുന്നുള്ളൂ എന്നും അത് അല്ലാതെ മറ്റു പ്രയാസങ്ങളോന്നും ഉണ്ടായിരുന്നില്ല എന്നും താരം തുറന്നു പറഞ്ഞു.സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ് അനഘ. താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ശ്രഹദ്ധേയമാകാറുണ്ട്. ഭീഷ്മ പര്‍വ്വത്തിലൂടെ ശ്രദ്ധേയമായ താരത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ ഫോളോവേഴ്സാണ് താരത്തിനുള്ളത്.