in

പ്രസവ ശേഷം നഷ്ടപ്പെട്ട ശരീര സൗന്ദര്യം തിരിച്ചു പിടിച്ചത് ഇങ്ങനെ: അമൃത സുരേഷ് വെളിപ്പെടുത്തുന്നു

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃത സുരേഷ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായിക. ഇപ്പോള്‍ അമൃതയും കുടുംബവും ഏവര്‍ക്കും സുപരിചിതരാണ്. കുടുംബ വിശേഷങ്ങളും പാട്ടുമായി സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും സജീവമാണ് താരം.

പ്രസവ ശേഷം വര്‍ധിച്ച ശരീര ഭാരം വര്‍ക്കൗട്ടിലൂടെ കുറച്ചതിനെ കുറിച്ചും അമൃത പറയുന്നുണ്ട്. വര്‍ക്കൗട്ട് ചെയ്യാനിഷ്ടമാണ്. പ്രസവ ശേഷം 86 വരെ പോയതാണ് ഭാരം. വര്‍ക്കൗട്ട് ചെയ്ത് കുറച്ചതാണ്. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ നമ്മളറിയാതെയൊരു പോസിറ്റിവിറ്റി വരും. പിന്നെ വായന, യോഗ ചെയ്യാറുണ്ട് പിന്നെ പാപ്പുവുമുണ്ട് എന്ന് അമൃത പറയുന്നു. ഐഡിയ സ്റ്റാര്‍ സിങറില്‍ മത്സരാര്‍ഥിയായി എത്തിയതോടെ ആണ് അമൃത മലയാളികള്‍ക്ക് സുപരിചിതയാകുന്നത്.

റിയാലിറ്റി ഷോയില്‍ വിജയിയാകാന്‍ സാധിച്ചില്ലെങ്കിലും പാട്ടിനെ മുറുകെ പിടിച്ചിരുന്ന അമൃത റിയാലിറ്റി ഷോയ്ക്ക ശേഷം സിനിമകളില്‍ പാടി തുടങ്ങി ആഗതന്‍, പുള്ളിമാന്‍, വിളക്കുമരം, ക്രോസ് റോഡ്, ജൂണ്‍ തുടങ്ങിയ സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചു. കൂടാതെ സംഗീത സംവിധാനവും കവര്‍ സോങുമെല്ല ഇടയ്ക്കിടെ പുറത്തിറക്കാറുണ്ട്. സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ് അനുജത്തി അഭിരാമിക്കൊപ്പം അമൃതയും. ആദ്യ ലോക്ക് ഡൗണ്‍ സമയത്ത് എജി വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും അമൃതയും കുടുംബവും എത്തിയിരുന്നു.വീട്ടിലെ ആഘോഷങ്ങളുടെയും പുത്തന്‍ സിനിമാ വിശേഷങ്ങളും എല്ലാം ഈ യുട്യൂബ് ചാനലിലൂടെ അമൃത പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്.

2010 ല്‍ നടന്‍ ബാലയെ വിവാഹം ചെയ്ത ശേഷം സംഗീതത്തില്‍ നിന്നെല്ലാം അമൃത ഇടവേളയെടുത്തിരുന്നു. പിന്നീട് 2019 ല്‍ ഇരുവരും വിവാഹ മോചിതരായി. ഇതിന് ശേഷമാണ് അമൃത വീണ്ടും സംഗീതത്തിലേക്ക് തിരിച്ചെത്തിയത്. അടുത്തിടെ ഇരുവരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ അല്‍പ്പം വാക്പയറ്റുകള്‍ നടത്തിയതിനും ആരാധകര്‍ സാക്ഷിയാണ്.സ്‌കൂള്‍ തുറക്കണമെന്നാണ് ആഗ്രഹമുള്ളത്. ഫ്രണ്ട്‌സ്, ടീച്ചര്‍ അറ്റാച്ച്‌മെന്റൊക്കെ കുട്ടികള്‍ക്ക് നഷ്ടമാവുകയാണ്. എത്രത്തോളം പോസിബിളാണ് എന്ന് അറിയില്ല.

പാപ്പു ഇടയ്ക്ക് സുഹൃത്തുക്കളയൊക്കെ കണ്ടിരുന്നു. രക്ഷിതാക്കളൊക്കെ കുട്ടികളെയൊക്കെ കൊണ്ടുവന്നിരുന്നു. കൊറോണ ടൈമിലാണ് ഭഗീര വന്നത്. തന്റെ സഹോദരനാണ് ഭഗീര എന്നാണ് പാപ്പു പറയുന്നത്. രണ്ടു പേരും നല്ല കൂട്ടുകാരാണ്. അമ്മയും അച്ഛനും എപ്പോഴും അവള്‍ക്കൊപ്പമുണ്ട്. യുട്യൂബ് തുടങ്ങിയ ശേഷം ഒരുപാട് പേര്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. അത് വലിയ സന്തോഷവും ആശ്വാസവും എനിക്ക് നല്‍കുന്നുണ്ട്.

അടുത്തിടെ ഹൈദരാബാദില്‍ നടന്ന സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ അമൃതയും സഹോദരി അഭിരാമിയും പോയിരുന്നു. അമൃതയുടെ വക ഒരു പെര്‍ഫോമന്‍സും ഉണ്ടായിരുന്നു. സൈമ ചടങ്ങ് പൂര്‍ത്തിയാക്കിയ ഉടന്‍ അമൃത മകള്‍ പാപ്പുവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ കേരളത്തിലേക്ക് പറന്നെത്തിയിരുന്നു.  ശേഷം ഇരുവരും ആഘോഷമായി പിറന്നാള്‍ ആഘോഷിക്കുകയും ഔട്ടിങ് നടത്തുകയും എല്ലാം ചെയ്തിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങളും അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

Written by admin

സുരേഷ് ഗോപി എന്റെ ചങ്ക്, എന്നും മെസേജ് അയക്കും, എന്നെയിങ്ങനെ ചേർത്ത് പിടിക്കും അതാണ് എന്റെ സ്നേഹം: ലക്ഷ്മി പ്രിയ

ആദ്യ നാടകം കഴിഞ്ഞപ്പോൾ തന്നെ ട്രൂപ്പിലെ മാനേജർ ബാബു ചേട്ടൻ എന്നെ വിവാഹം കഴിച്ചു, തന്റേത് ബാല വിവാഹമായിരുന്നു; നടി പൊന്നമ്മ ബാബു പറയുന്നു