in

ബീച്ചിൽ ഇരുന്ന് പഴങ്ങൾ കഴിച്ച് അമല പോൾ; ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ: കിടിലൻ ഫോട്ടോസ് കാണാം

തെന്നിന്ത്യന്‍ താര സുന്ദരി അമല പോളിന് നിരവധി ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നടി തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

വെക്കേഷന്‍ ആഘോഷത്തിനായി മാലി ദ്വീപിലേക്കായിരുന്നു അമല പോള്‍ പോയത്. ഇപ്പോഴിതാ അമലയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായെത്തിയത്.

2021 ന്റെ തുടക്കത്തിലൊക്കെ വലിയ വിഷമത്തെ അതിജീവിച്ച് വരികയായിരുന്നു. അഭിനയം നിര്‍ത്തിയാലോ എന്ന് വരെ അന്ന് താന്‍ ആലോചിച്ചിട്ടുണ്ടെന്ന് അമല പറയുന്നു. ഇത്തരത്തിലൊരു തീരുമാനമെടുക്കുമ്പോള്‍ തന്റെ ഭാവി എന്തായിരിക്കുമെന്നൊന്നും അന്ന് ആലോചിച്ചിരുന്നില്ല.

അമല പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ജീവിതത്തിലെ വിഷമഘട്ടത്തെ നേരിട്ടതിനെക്കുറിച്ച് പറഞ്ഞുള്ള അമലയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതറിഞ്ഞാല്‍ മറ്റുള്ളവര്‍ എങ്ങനെ എടുക്കുമെന്നുമൊന്നും ആ സമയത്ത് ചിന്തിച്ചിരുന്നില്ല.

അവസരങ്ങളൊക്കെ വന്നിരുന്നുവെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല. സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന തോന്നലുകളായിരുന്നു മനസില്‍. മാനസികമായി വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴും അത് പ്രിയപ്പെട്ടവരെ അറിയിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ എനിക്കെന്താണ് സംഭവിക്കുന്നതെന്നോര്‍ത്തായിരുന്നു അവര്‍ ആശങ്കപ്പെട്ടത്.

ശരിക്കും ആ ബ്രേക്ക് എനിക്ക് ആവശ്യമായിരുന്നു. പ്രത്യേകിച്ച് പരിപാടികളൊന്നുമില്ലാതെ ഞാന്‍ എന്നെത്തന്നെ സ്വതന്ത്ര്യയാക്കി വിടുകയായിരുന്നു. സ്വന്തമായൊരു ശുദ്ധീകരണ പ്രക്രിയ അതായിരുന്നു ചെയ്തത്. കഡാവര്‍ എന്ന ഞാന്‍ നിര്‍മ്മിക്കുന്ന സിനിമയെക്കുറിച്ചും എനിക്ക് ചിന്തിക്കേണ്ടതുണ്ടായിരുന്നു.

അത്ര വലിയ എനര്‍ജിയൊന്നു മുണ്ടായിരുന്നില്ലെങ്കിലും ഉള്ള ഊര്‍ജം കൊണ്ട് ഞാനിതേക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നുമായിരുന്നു അമല പറഞ്ഞത്. നായികയായി തിളങ്ങി നില്‍ക്കവെയാണ് അമല പോള്‍ സംവിധായകന്‍ എ എല്‍ വിജയിയുമായി വിവാഹിത ആകുന്നത്.

എന്നാല്‍ അധിക കാലം വിവാഹ ബന്ധം നീണ്ടു പോയില്ല. ഇരുവരും വിവാഹ ബന്ധം വേര്‍പെടുകയും ചെയ്തു. മാത്രമല്ല എ എല്‍ വിജയ് രണ്ടാമത് വിവാഹിതനാവുകയും ചെയ്തു. കഡാവര്‍ ആണ് അമലയുടേതായി ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം.

നീലത്താമരയെന്ന ചിത്രത്തിലൂടെയായാണ് അമല മലയാളത്തില്‍ അരങ്ങേറിയത്. അതില്‍ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴില്‍ വീരശേഖരന്‍, സിന്ധി സാമവേലി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

മൈന എന്ന തമിഴ് സിനിമയിലെ പ്രകടനത്തിലൂടെയാണ് അമല പോള്‍ പ്രേക്ഷക മനസ്സുകളില്‍ ആദ്യമായി സ്ഥാനം നേടിയെടുത്തത്. വന്‍ ഹിറ്റായ ചിത്രത്തിലൂടെ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു.

Written by Editor 3

എന്റെ നെഞ്ചിലെ ടാറ്റൂ എങ്ങെനെ ഉണ്ട്?.. ആരാധകർക്കായ് തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് താരം: ഫോട്ടോസ്

അമ്പോ.. കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യം.. ബോള്ളിവുഡ് ഹോട്ട് ക്വീൻ നോറയുടെ കിടിലൻ ഫോട്ടോസ് കാണാം