in

കറ്റാർവാഴയുടെ ​ഗുണങ്ങൾ എണ്ണിയാൽ ഒതുങ്ങില്ല, അറിയാം വിശദമായി

കറ്റാർ വാഴയ പറ്റി പറയുമ്പോൾ വലിയ മുഖവുര ഒന്നും ആവശ്യമായി വരില്ല. കറ്റാർ വാഴയ്ക്ക് ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ആവശ്യക്കാരുണ്ട്. നമ്മളിൽ മിക്കവരുടേയും വീട്ടങ്കണളിൽ കാണാനാവും തിളക്കമുള്ള പച്ച ഇലകളുള്ള ഈ കള്ളിമുൾച്ചെടി. ആയുർവേദത്തിലെ ഔഷധ കൂട്ടുകളിൽ ഏറ്റവും ബഹുമാനപ്പെട്ട ഒരു സ്ഥാനം ഇവയ്ക്ക് നൽകിയിരിക്കുന്നു. ഇതിനു പുറമേ, സൗന്ദര്യ – ആരോഗ്യ വ്യവസായങ്ങളിലും ഇത് വളരെയധികം വിലമതിക്കുന്ന ഒന്നായി മാറി കഴിഞ്ഞു. കറ്റാർ വാഴ ചർമ്മത്തിലും തലമുടിയിലുമൊക്കെ ഉപയോഗിക്കുന്നതിന്റെയും ഉള്ളിൽ കഴിക്കുന്നതിന്റെയും പ്രയോജനത്തെക്കുറിച്ച് ഡയറ്റീഷ്യൻമാരും സൗന്ദര്യ ആരോഗ്യ വിദഗ്ധരുമെല്ലാം ചർച്ച ചെയ്തു തുടങ്ങിയതു മുതൽക്കേ, ലോകമെമ്പാടുമുള്ള എല്ലാ വീട്ടങ്കണളിലും പൂന്തോട്ടങ്ങളിലും വീടുകളുടെ ജനാലയുടെ അരികിലുമൊക്കെ ഈ ചെടി പ്രത്യക്ഷപ്പെടാൻ തുടങ്ങി.

ജെല്ലുകൾ, ക്രീമുകൾ, ജ്യൂസ് എന്നിവയുടെ രൂപത്തിലെല്ലാം ആളുകൾ ഇത് ഉപയോഗിക്കാറുണ്ട്. കറ്റാർ വാഴ ഉപയോഗിക്കുന്നതിലൂടെ ലഭ്യമാകുന്ന സൗന്ദര്യ സംരക്ഷണ ഗുണങ്ങളെപ്പറ്റി നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ ശരീരഭാരം കുറയ്ക്കാനായി കറ്റാർ വാഴ നിങ്ങളെ മികച്ച രീതിയിൽ സഹായിക്കുമെന്ന കാര്യം നിങ്ങൾക്കറിയാമോ? പോഷക സാന്ദ്രമായ ഈ ചെടിയിൽ ശരീര ഭാരം കുറയ്ക്കുന്നതിന് സജ്ജമായ ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിനുവേണ്ടി കറ്റാർവാഴ സാധാരണ രീതിയിൽ ജ്യൂസ് രൂപത്തിലാക്കി കഴിക്കുക മാത്രമാണ് നമ്മൾ ആകെ ചെയ്യേണ്ടത്. എങ്ങനെയാണ് കറ്റാർ വാഴ നമ്മുടെ ശരീരത്തിൽ നിന്നും കുറച്ചധികം കിലോ ചൊരിഞ്ഞു കളയാൻ സഹായിക്കുന്നത് എന്ന് ഇവിടെ നിന്നും കണ്ടെത്താം.

കറ്റാർ വാഴ ജെല്ലിൽ അസെമാനൻ എന്നറിയപ്പെടുന്ന പോഷകഗുണമാർന്ന കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളിൽ പോഷകങ്ങളെ ആഗിരണം ചെയ്തുകൊണ്ട് അവയെ പരിപോഷിപ്പിക്കാൻ സഹായിക്കുന്നു. കറ്റാർ വാഴ ജ്യൂസ് ദഹന നാളത്തിൽ വിഷാംശത്തെ ഇല്ലാതാക്കാൻ സഹായിക്കും. പ്രത്യേകിച്ചും വൻകുടലിനെ മികച്ച രീതിയിൽ ശുദ്ധീകരിക്കാൻ ഇത് സഹായിക്കും.

കറ്റാർ വാഴ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകികൊണ്ട് ശരീരത്തിൽ കൂടുതൽ കൊഴുപ്പിനെ കത്തിച്ചു കളയാൻ സഹായിക്കുന്നു. കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി യുടെ സാന്നിധ്യം ശരീരത്തിൽ സംഭരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിനെ ഊർജ്ജമാക്കി മാറ്റിക്കൊണ്ട് എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കുന്നത് ഉത്തേജിപ്പിക്കും. മെറ്റബോളിസം വർദ്ധിപ്പിക്കുന്നതു വഴി ദഹന പ്രക്രിയ കൂടുതൽ എളുപ്പത്തിലാക്കുകയും ചെയ്യും.

കറ്റാർ വാഴയിൽ ആൻറി ഓക്സിഡൻറുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ഉണ്ടാകുന്ന പലതരം വീക്കങ്ങളെ നേരിടാൻ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകൾക്ക് ശരീരഭാരം കുറയ്ക്കുന്നതുമായി നേരിട്ടു ബന്ധമൊന്നുമില്ലെങ്കിലും, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നത് പലപ്പോഴും ദഹനപ്രക്രിയയെയെയും ഉപാപചയ പ്രവർത്തനങ്ങളെയും മികവുറ്റതാക്കികൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കറ്റാർ വാഴയിൽ ദഹനത്തെ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചെറിയ അളവിൽ കഴിക്കുന്നത് ദഹനത്തെ മികച്ച രീതിയിൽ സഹായിക്കും. അനാരോഗ്യകരമായ കുടൽ വ്യവസ്ഥിതി അല്ലെങ്കിൽ ദഹനക്കുറവ്, ദഹനക്കേട് എന്നിവയെല്ലാം പലപ്പോഴും ശരീരഭാരം വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഒരു ദഹനവ്യവസ്ഥിതി ഭക്ഷണത്തിന്റെ ശരിയായ രാസവിനിമയത്തിനും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ സമയാസമയം പുറന്തള്ളുന്നതിനും സഹായിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കുന്നു.

പോഷക സമ്പുഷ്ടമായതിനാൽ കറ്റാർ വാഴ ജ്യൂസ് ശരീരത്തിൽ ജലഭാരം ഉയർത്തുന്നത് ചെറുത്തു നിർത്താൻ ഏറ്റവും അനുയോജ്യമാണ്. എങ്കിലും ഒരിക്കലും ഇത് നിങ്ങൾ അമിതമായോ നിർദേശിച്ച അളവിൽ കൂടുതലായോ കുടിക്കരുത് എന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് ആവശ്യത്തിലധികം ഉള്ളിൽ ചെയ്യുന്നതുവഴി വയറിളക്കം, വയറ്റിൽ സങ്കോചങ്ങൾ, നിർജ്ജലീകരണം തുടങ്ങിയവ ഉണ്ടാക്കാൻ കാരണമാകാം.

കറ്റാർ വാഴ പതിവായി കഴിക്കുന്നത് വഴി ഹൃദയത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങളെയും ആരോഗ്യകരമാക്കി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. ഇത് രക്തത്തിലെ കൊളസ്ട്രോളിനെ ഒരു പരിധി വരെ പ്രതിരോധിച്ച് നിർത്തുമെന്ന് തെളിഞ്ഞിട്ടുള്ളതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കറ്റാർ വാഴയ്ക്ക് വലിയ പങ്കുണ്ട്. ആവശ്യമായ അളവിൽ ഇത് കഴിക്കുന്നത് ശീലമാക്കിയാൽ ഹൃദയത്തെ ആരോഗ്യ പൂർണമായി സംരക്ഷിക്കാൻ മറ്റു വഴികളൊന്നും ആവശ്യമില്ല.

Written by admin

ആഗസ്റ്റ് മാസത്തിൽ റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവ

സ്റ്റെപ്പിനി ടയറുകൾ ഇനി വാഹനങ്ങളിൽ വേണ്ട : പകരം പുതുിയ നിർദ്ദേശം