in

നീ ഞങ്ങളുടെ ജീവിതത്തിലെ സൂര്യപ്രകാശം!! അല്ലിയ്ക്ക് ഒമ്പതാം പിറന്നാൾ , ഹൃദയത്തോട് ചേർത്ത് നിർത്തി പൃഥ്വിരാജ്

alankrita prithviraj

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ പൃഥ്വിരാജിന്റേത്. കുടുംബത്തിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാനുള്ളത്. ഇപ്പോഴിതാ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും ഏക മകൾ അലംകൃതയുടെ ഒമ്പതാം പിറന്നാൾ ആണ് താരകുടുംബം ആഘോഷിക്കുന്നത്. വിദേശത്ത് യാത്ര പോയപ്പോൾ എടുത്ത സന്തോഷനിമിഷം പങ്കുകൊണ്ടായിരുന്നു മകൾക്ക് ജന്മദിന ആശംസകൾ പൃഥ്വിരാജ് നൽകിയത്. വലിയൊരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. എല്ലാ തവണയും മകളുടെ പിറന്നാളിന് ഹൃദയത്തിൽ തൊട്ട് കുറുപ്പും ആയി പൃഥ്വിരാജും സുപ്രീയയും സമൂഹമാധ്യമങ്ങളിൽ എത്തുന്നത് പതിവാണ്.അതുകൊണ്ടുതന്നെ ഇത്തവണത്തെ പിറന്നാളിനും ആരാധകർ ഈ കുറിപ്പ് പ്രതീക്ഷിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ വിരളമായി മാത്രമേ മകളുടെ ചിത്രം പൃഥ്വിരാജ് പങ്കുവയ്ക്കാറുള്ളൂ. മകൾക്ക് സ്വകാര്യത ഉറപ്പുനൽകാൻ പൃഥ്വിരാജും സുപ്രീയയും പലപ്പോഴും ശ്രമിക്കാറുണ്ട്. പല അഭിമുഖങ്ങളിലും മകളെ പറ്റിയുള്ള കൂടുതൽ വിശേഷങ്ങൾ താരങ്ങൾ പങ്കുവെക്കാറില്ല.

പോസ്റ്റ്‌ :  ജന്മദിനാശംസകൾ മോളെ !  മമ്മയും ദാദയും ഞങ്ങൾ കുട്ടികളാണെന്നും നിങ്ങൾ മാതാപിതാക്കളാണെന്നും തോന്നിപ്പിക്കുന്ന നിരവധി നിമിഷങ്ങൾ നീ ഞങ്ങൾക്ക് തന്നു!  ചുറ്റുമുള്ള എല്ലാവരോടും എല്ലാവരോടും ഉള്ള നിങ്ങളുടെ അനുകമ്പ, ക്ഷമ, സ്നേഹം എന്നിവയിൽ ഞങ്ങൾ വളരെയധികം സന്തോഷിക്കുന്നു! നിന്നെപ്പോലൊരു മകളെ കുറിച്ച് ഓർത്ത് ഞങ്ങൾ  വളരെ അഭിമാനിക്കുന്നു! നി ഞങ്ങളുടെ നിത്യ സൂര്യപ്രകാശമാണ്!.