in ,

കളി നായികയുടെ കിടുക്കാച്ചി ഫോട്ടോഷൂട്ട്… വീണ്ടും ഗ്ലാമറിൽ ഞെട്ടിച്ച് ഐശ്വര്യ സുരേഷ്. കിടിലൻ ഫോട്ടോകൾ കാണാം….

കളി എന്ന ചിത്രത്തിൽ പൂജിത മുത്തേടൻ എന്ന കഥാപാത്രമായി എത്തിയ നായികയെ അത്രപെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. കേരളക്കരയ്ക്ക് അനുഗ്രഹിച്ച് കിട്ടിയ ഒരു മോഡൽ എന്നും നായിക എന്ന് വിശേഷിപ്പിക്കാവുന്ന ഐശ്വര്യ സുരേഷ് ആണ് ചിത്രത്തിൽ പൂജിതയായ എത്തിയത്.

യുവതാരനിരയെ അണിനിരത്തി നജീം കോയ ഒരുക്കിയ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്യുവാൻ ഐശ്വര്യയ്ക്ക് സാധിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ ഗ്ലാമർ ലുക്കിൽ ഉള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ് പലപ്പോഴും പങ്കുവയ്ക്കാറുള്ളത്. ഇവയൊക്കെ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.

തൃശ്ശൂർ സ്വദേശിയായ ഐശ്വര്യ മഴവിൽ മനോരമയിലെ സൂപ്പർ ഡാൻസർ ജൂനിയർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധനേടുന്നത്. അതിനുശേഷമാണ് അഭിനയരംഗത്തേക്കുള്ള താരത്തിന്റെ ചുവടുവെപ്പ്. ആദ്യ സിനിമയിലൂടെ തന്നെ ഐശ്വര്യ വളരെയധികം പ്രേക്ഷകപ്രീതി നേടിയെടുക്കുകയുണ്ടായി.

ഒക്കെയും ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി ഉൾപ്പെടുത്തുവാൻ യാതൊരു മടിയുമില്ലാത്ത ആൾ കൂടിയാണ് ഐശ്വര്യ.അടുത്തിടെ ബിക്കിനിയിൽ താരം സ്റ്റോറിൽ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ സ്ക്രീൻഷോട്ട് എടുത്ത് ചിലർ ഇത് പ്രചരിപ്പിച്ചതോടെ അതിനെതിരെ താരം പങ്കുവെച്ച കുറിപ്പ് ഏറെ ശ്രെദ്ധ നേടിയിരുന്നു.

ഇത് തന്റെ ചിത്രമാണെന്നും ഈ ഫോട്ടോ മോശമാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല എന്നുള്ള തുറന്ന നിലപാട് താരം വ്യക്തമാക്കുക ഉണ്ടായി.എന്റെ ശരീരത്തെ കുറിച്ച് എനിക്ക് തന്നെ വിശ്വാസം ഇല്ലെങ്കിൽ എനിക്ക് തന്നെ മോശം ആയിരിക്കും എന്നാണ് താരം പറഞ്ഞത്.

ഇപ്പോൾ താരം തന്റെ പുതിയ ഹോട്ട് ചിത്രങ്ങളുമായി വീണ്ടും ആരാധകരെ അമ്പരപ്പിക്കുന്നതിന് എത്തിയിരിക്കുകയാണ്. ഐശ്വര്യയ്ക്ക് തനതായ സ്ഥാനം മലയാളികൾക്കിടയിൽ നേടിയെടുത്തത് നിലപാടുകൾ വ്യക്തമാക്കി രംഗത്ത് എത്തിയതോടെ ആണ്. ഏറ്റവും കൂടുതൽ കടൽ തീരത്തു നിന്നുള്ള ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

അവക്കൊക്കെയും വളരെ മികച്ച പ്രതികരണവും ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറുണ്ട്.ഹോട് ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ ഉള്ള താരത്തിന്റെ കഴിവും താല്പര്യവും എടുത്തുപറയേണ്ടത് തന്നെയാണ്. മറ്റുള്ളവർ എന്ത് പറയും എന്നോ എന്ത് ചിന്തിക്കുന്നു എന്ന് ഒരിക്കൽ പോലും താരം നോക്കാറില്ല.

അതുകൊണ്ടുതന്നെ ഗ്ലാമറസിന്റെ അതിർവരമ്പുകൾ ഭേദിച്ച് ഉള്ള ചിത്രങ്ങൾ പങ്കുവയ്ക്കുവാൻ താരത്തിന് യാതൊരു മടിയും ഇല്ല. ഓരോ ചിത്രങ്ങളും മികച്ച പ്രേക്ഷക പ്രീതി തന്നെയാണ് നേടിയെടുക്കുന്നതും. താരം ഏറ്റവും ഒടുവിലായി പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളും അതിൽ ചിലത് മാത്രം ആയിരിക്കുകയാണ്.

നിമിഷനേരം കൊണ്ടാണ് ഐശ്വര്യയുടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. പതിവ് പോലെ തന്നെ ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുന്ന ചിത്രങ്ങൾക്ക് താഴെ വിമർശനങ്ങളും അഭിനന്ദനങ്ങളും ഒരുപോലെ ഉയരുന്നുണ്ട്. എന്നാൽ അതിനൊന്നും മറുപടി നൽകുവാൻ ഉള്ള സമയം താരത്തിന് ഇല്ല. ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന് ഉള്ള തിരക്കിലാണ് ഇപ്പോൾ താരം.