in

അന്ന് ഐശ്വര്യ സൽമാൻ ഖാന് വേണ്ടി വീട് വിട്ടിറങ്ങി, എന്നാൽ തിരിച്ചുകിട്ടിയത് വഞ്ചനയും അപമാനവും നാണക്കേടും, സഹികെട്ട ഐശ്വര്യ റായ് ചെയ്തത് ഇങ്ങനെ.. സൽമാൻ ഐശ്വര്യ പ്രണയത്തിൽ സംഭവിച്ചത് ഇതാണ്

ലോകം മുഴുവൻ അറിയപ്പെടുന്ന പ്രശസ്ത അഭിനേത്രിയാണ് ഐശ്വര്യറായി. ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തൻറെതായ കഴിവ് അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും തെളിയിച്ച താരം മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജിന്റെയും എഴുത്തുകാരിയായ വൃന്ദയുടെ മകളായി 1973 നവംബർ ഒന്നിന് മംഗലാപുരത്താണ് ജനിക്കുന്നത്. അഭിനയത്രി ആകുന്നതിനു മുൻപേ തന്നെ മോഡലിംഗ് രംഗത്ത് സജീവമായി ഇടപെട്ടിരുന്ന താരം 1994ലെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുക ചെയ്തു.

ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള വനിതാ എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഐശ്വര്യയുടെ ആദ്യചിത്രം 1997 മണിരത്നം സംവിധാനം ചെയ്ത ഇരുവർ ആയിരുന്നു. വാണിജ്യ ലാഭം നേടിയ ആദ്യ സിനിമ എന്ന് പറയുന്നത് തമിഴ് ചിത്രമായ 1998 പുറത്തിറങ്ങിയ ജീൻസാണ്. അതിനുശേഷം സഞ്ജയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലൂടെ താരം ബോളിവുഡ് സിനിമയിലേക്ക് ചുവടുവയ്ക്കുകയും ഉണ്ടായി.

ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം നേടിയെടുക്കുവാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് തമിഴ്, ബംഗാളി സിനിമകളിലും 2003 ൽ പുറത്തിറങ്ങിയ ബ്രൈഡ് ആൻഡ് പ്രെജുഡിസ്, 2005 പുറത്തിറങ്ങിയ മിസ്സ് ഡ്രസ്സ് ഓഫ് സ്പൈസസ്, 2007 ൽ ഇറങ്ങിയ ലാസ്റ് റിലീജിയൻ എന്നീ അന്തർദേശീയ ചിത്രങ്ങളിലും അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു.

ഇപ്പോൾ അഭിഷേക് ബച്ചന്റെ ഭാര്യയായി മകൾക്കൊപ്പം ബച്ചൻ കുടുംബത്തിൽ സകുടുംബം ജീവിക്കുകയാണ് താരം. ഇരുവർക്കും ആരാധ്യ എന്ന ഒരു മകളാണ് ഉള്ളത്. അഭിനയരംഗത്ത് ഇടക്കാലത്ത് നിന്ന് ഇടവേള എടുത്ത താരം ഇന്നും അഭിനയത്തിൽ സജീവമാണ് എന്ന് പറയുവാൻ സാധിക്കില്ല. നല്ലൊരു അമ്മയായും ഭാര്യയായും കഴിയുന്ന ഐശ്വര്യ പലപ്പോഴും പ്രത്യക്ഷപ്പെടുന്നത് ഗോസിപ്പുകോളങ്ങളിൽ തന്നെയാണ്.

അതിൽ ഏറ്റവും കൂടുതൽ പ്രചരിച്ചിട്ടുള്ളത് സൽമാൻ, ഐശ്വര്യ പ്രണയബന്ധമാണ്. ഒരുകാലത്ത് തങ്ങൾ പ്രണയിച്ചിരുന്നു എന്നും വേർ വിരിയാൻ ഉള്ള കാരണങ്ങൾ ഒക്കെ ഐശ്വര്യ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. 97 സഞ്ജയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് വേളയിലാണ് സൽമാൻഖാനും താനും തമ്മിൽ പ്രണയത്തിലായത് എന്ന് ഐശ്വര്യ പറയുന്നു.

വിവാഹം വരെ തീരുമാനിച്ചിരുന്നു. എൻറെ പിതാവിൻറെ ശസ്ത്രക്രിയയും ആയി ബന്ധപ്പെട്ട് സൽമാൻ ചില സഹായങ്ങൾ ചെയ്തു. തന്നോട് പറയാതെ യുഎസിലേക്ക് അയാൾ പോയതോടെ കൂടിയാണ് എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചത് എന്ന് ഐശ്വര്യ പറയുന്നു. ബന്ധം അവസാനിപ്പിച്ച ശേഷം സൽമാൻ തന്നോട് മോശമായ രീതിയിൽ പെരുമാറിയിരുന്നത് ആയി പല അഭിമുഖങ്ങളിലും ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

സൽമാൻ ഖാന്മായുള്ള ബന്ധത്തിൽ മാതാപിതാക്കളെ എതിർത്തു താൻ ഒറ്റയ്ക്ക് അപ്പാർട്ട്മെന്റിൽ ആയിരുന്നു താമസിച്ചിരുന്നത് എന്നും ഒരിക്കൽ മദ്യപിച്ച് ബോധരഹിതനായി അയാൾ അപ്പാർട്ട്മെന്റിൽ എത്തിയതായി ഐശ്വര്യ പറഞ്ഞിരുന്നു. ദീർഘനേരം വാതിൽ തുറക്കുവാൻ അയാൾ വിളിച്ചിട്ടും താൻ തുറന്നില്ലെന്നും അയാളുടെ കൈ മുറിഞ്ഞ് രക്തം പോകുന്നുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞെന്നും രണ്ടായിരത്തി ഒന്നിൽ ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

Written by admin

അത്തരം ചില ചെറിയ പ്രശ്‌നങ്ങളാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചത്, ലിസ്സി എന്നെ കുറിച്ച് പറഞ്ഞത് കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു പോയി: പ്രിയദർശന്റെ വാക്കുകൾ വൈറൽ

അയാൾ എന്റെ ശരീരത്തിൽ മോശമായി സ്പർശിക്കാർ ഉണ്ടായിരുന്നു… തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി കങ്കണ