in ,

ബോളിവുഡ് നടിമാർ ഒക്കെ ഇനി സൈഡിലോട്ടു മാറി നിൽക്കും, അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

അപ്രതീക്ഷിതമായി മലയാള സിനിമയിലേക്ക് കടന്നുവന്ന് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അഹാന കൃഷ്ണ. വളരെ പെട്ടെന്നാണ് അഭിനയരംഗത്ത് തന്റേതായ ഒരു മേൽക്കൈ നേടുവാൻ താരത്തിന് സാധിച്ചത്. നടൻ കൃഷ്ണകുമാറിന്റെ ഏറ്റവും മൂത്തമകൾ എന്ന നിലയിൽ ഒതുങ്ങി നിൽക്കാതെ തന്റേതായ പേരും പ്രശസ്തിയും നേടിയെടുക്കുവാൻ അഹാന എന്നും ശ്രമിച്ചിട്ടുണ്ട്.

ആദ്യ സിനിമ പരാജയം ആയപ്പോഴും അതിൽ തളർന്നു പോകാതെ വീണ്ടും വീണ്ടും പരിശ്രെമിച്ചുകൊണ്ട് വിജയത്തിന്റെ പടവുകൾ താണ്ടാനാണ് താരം ശ്രമിച്ചത്. അതിന് ഉദാഹരണമാണ് രണ്ടാമത്തെ ചിത്രമായ നിവിൻ പോളിയുടെ സഹോദരിയായി അരങ്ങേറിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേണം എന്ന ചിത്രം.

സിനിമ തീയറ്ററുകളിൽ വിജയം ആയി തീർന്നപ്പോഴും താരത്തിന്റെ പേര് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
തുടർന്ന് ടോവിനോ തോമസ് നായകനായി എത്തിയ ലൂക്കാ എന്ന ചിത്രത്തിലെ നീഹാരിക എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത ഒരു അടയാളപ്പെടുത്തലായി അഹാന കൃഷ്ണ മാറുകയായിരുന്നു.

ഇന്നോളം ഉള്ള കരിയറിൽ താരത്തിന്റെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ഏത് എന്ന് ചോദിച്ചാൽ അതിന് ലുക്കയിലേത് എന്നത് തന്നെയായിരിക്കും എല്ലാ മലയാളികളും ഉത്തരം പറയുക. അന്യഭാഷകളിലേക്ക് ഇതുവരെ ചേക്കേറിയിട്ടില്ല എങ്കിലും തെന്നിന്ത്യൻ സിനിമാതാരങ്ങൾക്ക് ലഭിക്കുന്ന അതേ പേരും പ്രശസ്തിയും തന്നെ ആഹാനയ്ക്ക് ഇന്ന് മലയാള സിനിമയിൽ നിന്ന് ലഭിക്കുന്നുണ്ട്.

അഭിനയ ജീവിതത്തിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഒരാൾ കൂടിയാണ് അഹാന. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്നത് അതിലൂടെയാണ്.

വീട്ടുവിശേഷങ്ങളും സ്വകാര്യ നിമിഷങ്ങളും അടക്കം ജീവിതത്തിലെ എല്ലാ കാര്യങ്ങളെപ്പറ്റിയും വ്യക്തമായ ധാരണയുള്ള താരം അതൊക്കെ ആരാധകനുമായി പങ്കുവയ്ക്കുന്നതിൽ യാതൊരു മടിയും കാണിക്കാറില്ല. അഭിനേത്രി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് താനെന്ന് ഇതിനോടകം അഹാന തെളിയിച്ചു കഴിഞ്ഞു.

നിരവധി ഗാനങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം പേജിലൂടെയും താരം മറ്റുള്ളവർക്ക് മുൻപിൽ ആലപിച്ചു കഴിഞ്ഞു. അതിനൊക്കെയും വളരെ മികച്ച പ്രതികരണം തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടുള്ളത്. ഒരു മ്യൂസിക്കൽ ആൽബം താരം തന്നെ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതിനും വളരെ മികച്ച പ്രതികരണം തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇതിനോടകം നിരവധി അവധി ആഘോഷിച്ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത താരം തൻറെ ഏറ്റവും പുതിയ ചിത്രങ്ങളും ഇപ്പോൾ ആരാധകർക്ക് മുൻപിൽ പങ്കുവെച്ചിരിക്കുകയാണ്.

പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ടെന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. ബോളിവുഡ് നടിമാർ മാറിനിൽക്കും എന്ന കമൻറ് ആണ് താരത്തിന്റെ ചിത്രത്തിന് താഴെ ഏറ്റവും കൂടുതലായി ഇപ്പോൾ ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്.

Written by Editor 1

അമ്പോ.. വിക്രത്തിലെ സന്താനത്തിന്റെ ഭാര്യയല്ലേ ഇത്, ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി ശിവാനി: കിടിലൻ ഫോട്ടോസ് കാണാം

ഉണ്ണി മുകുന്ദനോട് ശരിക്കും ക്രഷ് ഉണ്ടോ, കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞോ, ഒടുവിൽ സത്യം തുറന്നു പറഞ്ഞ് മാളവിക ജയറാം