in

കുഞ്ഞിനെ യതീംഖാനയിലോ പള്ളി ദര്‍സിലോ ചേര്‍ത്തൂടെ: ഉമ്മയെക്കുറിച്ചുള്ള ഹൃദയത്തിൽ തൊട്ട കുറിപ്പുമായി യുവാവ്

ഇല്ലായ്മകളുടെയും വല്ലായ്മ കളുടെയും കാലത്ത് കൂടെ നിന്ന ഉമ്മയെ കുറിച്ച് ഓർത്തെടുക്കുകയാണ് അഹമ്മദ് കബീർ ഒരിക്കലും ഒരു വിഷമം തന്നെ അറിയിക്കാതെ ഹൃദയത്തോളം ചേര്‍ത്തു നിർത്തിയ ഉമ്മയുടെ സ്നേഹമാണ് യുവാവ് കുറിക്കുന്നത്. സമൂഹ മാധ്യമ കൂട്ടായ്മയായ വേൾഡ് മലയാളി സർക്കിളിലാണ് അഹമ്മദ് കബീർ തന്റെകുറിപ്പ് പങ്കുവച്ചത്. നിരവധിപേരാണ് കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ വായിച്ച് കമൻറുകൾ രേഖപ്പെടുത്തിയത് .ഓരോരുത്തർക്കും ഹൃദയത്തിൽ തൊട്ട വരികളായിരുന്നു ഇവ.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ചകുറിപ്പ് വായിക്കാം:മാളൂ ഇവനെ യതീംഖാനയിലോ പള്ളി ദര്‍സിലോ കൊണ്ട് പോയി ചേര്‍ത്തൂടെ””?    ആ ചോദ്യം എന്റെ ഉമ്മ ഒരുപാട് കേട്ടിട്ടുണ്ട്.  കുഞ്ഞു നാളില്‍ ആ ചോദ്യങ്ങള്‍ കേട്ട്  എന്റെ മനസ് വേദനിച്ചിരുന്നു.   കറങ്ങുന്ന ഫാനൊന്നുമില്ലായിരുന്നെങ്കിലും മണ്ണ് കുഴച്ചു മിനുക്കിയെടുത്ത നിലത്ത് പായ വിരിച്ച് ഉമ്മയുടെ താരാട്ട് കേട്ടുറങ്ങാന്‍ സാധിച്ചതണെന്റെ ബാല്യത്തിലെ സൗഭാഗ്യം.  അത് തല്ലിക്കെടുത്താന്‍ ശ്രമിച്ചവരോടൊക്കെ ദേഷ്യമായിരുന്നു.  പഠിക്കാനുള്ള വെളിച്ചം പകര്‍ന്നത് മണ്ണെണ്ണ വിളക്കിന്റെ തിരിയായിരുന്നെങ്കിലും പരാതിയോ പരിഭവമോ ഇല്ലാതെ ഞാന്‍ പുസ്തകങ്ങള്‍ മറിച്ചു നോക്കിയത് എന്റെ ഉമ്മയുടെ പ്രതീക്ഷകള്‍ക് വെളിച്ചം പകരാനായിരുന്നു.  പിതാവിന്റെ സംരക്ഷണമില്ലാത്ത നാട്ടിലുള്ള പല കുട്ടികളെയും അവരുടെ ഉമ്മമാര്‍ യതീംഖാനയിലും ദര്‍സുകളിലും ചേര്‍ത്തിരുന്നു.  പക്ഷെ എന്റെ ഉമ്മ അതില്‍ നിന്നെല്ലാം വ്യത്യസ്തയായി നിലകൊണ്ടു. പിറന്ന് വീണ നാള്‍ മുതല്‍ ആ മാറോട് ചേര്‍ത്തെന്നെ വളര്‍ത്തി.  വലുതാകും തോറും ചിലവുകള്‍ ഏറി വന്നു. പലരുടെയും അടുക്കളയില്‍ കരി പുരണ്ട പാത്രങ്ങളോട് മല്ലിട്ടും നിലം തുടച്ചും അന്നത്തിനുള്ള വക കണ്ടെത്തി എനിക്ക് വേണ്ടി ജീവിച്ചു.   എന്റെ കുട്ടിയെ ഞാനെന്റെ കണ്‍വെട്ടത്തു തന്നെ വളര്‍ത്തിവലുതാക്കുമെന്ന് വെല്ലു വിളിച്ചു..പലരും അതിന് ഉമ്മയെ അഹങ്കാരിയാക്കി.  അവരുടെ യെല്ലാം ധാരണ എന്നെപ്പോലെയുള്ളവര്‍ എല്ലാരും വളരേണ്ടത് ഏതെങ്കിലും അനാഥാലയങ്ങളിലാണെന്നാണ്.   എന്നെ വളര്‍ത്തി വലുതാക്കി കാര്യ പ്രാപ്തിയുള്ളവനാക്കിയതിനു ശേഷമാണ് രോഗത്തിനു പോലും എന്നുമ്മയെ കീഴ്പെടുത്താന്‍ സാധിച്ചിട്ടുളളൂ.

ഇന്ന് ഞാന്‍ ജീവിക്കുന്നത്  എന്നുമ്മക്ക് വേണ്ടിയാണ്.മരണം വരെ എന്റെ മാറോട് ചേര്‍ത്ത് സ്നേഹത്തോടെ നോക്കണം ഉമ്മയെ.  ആ ഉമ്മയുടെ മകനായതില്‍ എന്നും അഭിമാനമേയുള്ളൂ.  ഇന്നു വരെ പേറ്റ് നോവിന്റെ കണക്കു പറഞ്ഞെന്നോട് ശകാരവര്‍ഷം നടത്താത്ത മാതൃ ഹൃദയം വേദനിക്കാന്‍ പാടില്ല ഞാന്‍ കാരണം….   നിങ്ങളും നിങ്ങളുടെ മാതൃ ഹൃദയങ്ങളെ കുറിച്ച് കമന്റ് ചെയ്യൂ…  Ahammed Kabeer Mariyad

Written by admin

മോഡേൺ ഔട്ട്ഫിറ്റിൽ കൂൾ ലുക്കിൽ  പ്രിയ വാര്യർ

പ്രണയം തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായി, കുറച്ചുകാലത്തേക്ക് പുരുഷന്മാരോട് തന്നെ വെറുപ്പായിരുന്നു, നിത്യ മേനോന്‍