in ,

ഞാൻ ഒറ്റക്കാണ് നാലു മക്കളെയും നോക്കാറ്, അമ്മമാരു തന്നെ വളർത്തിയാലേ മാത്രമേ മക്കൾ ശരിയാകൂ: അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന പറയുന്നു

കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുൻനിര യുവ താരങ്ങൾ ഒരാളായി മാറിയ ആളാണ് അജുവർഗീസ്. മലർവാടി ആർട്സ് ക്ലബിലൂടെ എത്തി വെള്ളിത്തിരയിൽ സജീവമായ നായകനായും നിർമ്മാതാവായും ഒക്കെ തിളങ്ങുവാൻ അഞ്ജുവിന് സാധിക്കുകയുണ്ടായി. രണ്ടുവർഷത്തെ ഗ്യാപ്പിൽ ഇരട്ടക്കുട്ടികൾ ആയിട്ടാണ് നാലുമക്കൾ അജുവിനും അഗസ്റ്റിനും ജനിക്കുന്നത്. അന്ന് ഏറെ കളിയാക്കലുകൾ അജുവിന് നേരിടേണ്ടി വന്നെങ്കിലും തങ്ങളുടെ വീട് സ്വർഗ്ഗം പോലെയാണെന്ന് പറയുകയാണ് അഗസ്റ്റിനയും അജുവും.

ഇതിനോടകം നിരവധി ചിത്രങ്ങളുടെ ഭാഗമായ അഞ്ജുവിനെ പോലെ തന്നെ ഇന്ന് ഭാര്യ അഗസ്റ്റിനയും സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ നാല് മക്കളെ പറ്റിയുള്ള അജുവിൻറെയും അഗസ്റ്റിനയുടെയും വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തൻറെ മക്കളെ കുറിച്ച് അജുവും അഗസ്റ്റിനയും പറയുന്നത് ഇങ്ങനെയാണ്…. മക്കളുടെ എല്ലാ കാര്യവും താൻ തന്നെ ചെയ്യും. എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത് എന്നും ആരെയെങ്കിലും സഹായത്തിന് ഏർപ്പാട് ആക്കിയാലോ എന്നൊക്കെ അജു ഇടയ്ക്ക് ചോദിക്കാറുണ്ട്. അമ്മമാർ തന്നെ മക്കളെ വളർത്തിയാലേ ശരിയാവുകയുള്ളൂ എന്ന നിലപാടിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ.

സ്നേഹവും പരിചരണവും ഏറെ നൽകേണ്ട പ്രായമാണ് അവരുടെ. ഒറ്റയ്ക്ക് എല്ലാം ചെയ്യാൻ പറ്റുമോ എന്ന് ഞാൻ തന്നെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എങ്കിലും അതൊക്കെ എനിക്ക് സാധിക്കുന്നുണ്ട് എന്നതാണ് സത്യം. കുഞ്ഞുങ്ങളുടെ വളർച്ച അടുത്ത് അറിഞ്ഞുകൊണ്ടുള്ള യാത്ര പോലെ മനോഹരമായ മറ്റൊന്നും തന്നെ ഇല്ല. ഇവനും ജുവാനയും കാക്കനാട് വിദ്യോദയ സ്കൂളിൽ എൽകെജി വിദ്യാർഥികളാണ്. ജയിക്ക് പ്ലേ സ്കൂളിലാണ് പഠിക്കുന്നത്. ഉച്ച വരെ കുട്ടികൾക്ക് ക്ലാസ് ഉണ്ട്.കുട്ടികൾ കൂടുന്തോറും വളർത്താൻ എളുപ്പമാണെന്ന് അനുഭവവും സാഹചര്യവും തെളിയിച്ചുകഴിഞ്ഞു. കുട്ടികൾ സഹോദരങ്ങളുമായി വളരെ പെട്ടെന്ന് ഇണങ്ങും. സഹോദരങ്ങൾ ഉണ്ടെങ്കിൽ അവർക്ക് കളിക്കാൻ കൂട്ടുണ്ട്.

അവരുടെ ലോകം അവർ സ്വയം കണ്ടെത്താൻ ശ്രമിക്കും. എന്നാൽ ഒരു കുട്ടി മാത്രമായാൽ എപ്പോഴും നമ്മൾ ചുറ്റിത്തിരിഞ്ഞ് എല്ലാ കാര്യത്തിനും നമ്മെ ആശ്രയിച്ചായിരിക്കും. കുട്ടികൾ തമ്മിൽ ചെറിയ ചെറിയ വഴക്കുകൾ ഉണ്ടാകും. അതൊക്കെ അവർക്ക് വിട്ടു കൊടുക്കുകയാണ് ചെയ്യുന്നത്. സ്കൂളിൽ ടീച്ചർ പറയുന്നത് മക്കൾ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യുമെന്ന് ഒക്കെയാണ്. നല്ല പേരന്റിങ് ആണല്ലോ എന്ന് പറയുന്നവരും ധാരാളമുണ്ട്. സിനിമയിലെതിനേക്കാൾ കൂടെ കളിക്കുന്ന അപ്പനെ ആണ് മക്കൾക്ക് ഒരുപാട് ഇഷ്ടം.മക്കൾ ആണ് തന്റെ സന്തോഷം എന്നും അഗസ്ത്യൻ പറയുന്നു.

അവരെ വെറുതെ നോക്കിയിരുന്നാൽ മതി സ്ട്രെസ് താനെ പൊയ്ക്കൊള്ളും. മക്കൾ വലുതാകുമ്പോൾ അമ്മ നൽകിയ സ്നേഹം ഒക്കെ തിരികെ നൽകുമോ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എന്ന് അജു പറയുന്നു. കുഞ്ഞുങ്ങൾ സ്കൂളിൽ പോകുമ്പോൾ ഉള്ള ഏകാന്തത മാറ്റാനായി കലൂരിൽ ടുലു ലൂലാ എന്നാ കിഡ്സ് ഡിസൈനർ ബൊട്ടീക് ആരംഭിച്ചിട്ടുണ്ടെന്നും മക്കൾ നല്ലതായി വളരണമെന്നും വിദ്യാഭ്യാസം ഉണ്ടെങ്കിൽ സ്വഭാവം നല്ലതല്ലെങ്കിൽ കാര്യമില്ലല്ലോ എന്നുമാണ് അഗസ്റ്റിന ചോദിക്കുന്നത്. ഞങ്ങളുടെ ഫ്ലാറ്റ് ഒരു പ്ലേ സ്കൂൾ പോലെയാണെന്നും നിറങ്ങൾ എല്ലായിടത്തും ഉണ്ടെന്നും ചിത്രങ്ങൾ, കളിപ്പാട്ടങ്ങൾ ഇതൊക്കെയാണ് കാണാൻ സാധിക്കുന്നത് എന്ന് അഗസ്റ്റിൻ വ്യക്തമാക്കുന്നു. ഒന്നിച്ചിരുന്ന് നിറം നൽകി വീട്ടിൽ ആകെ വണ്ടി ഓടിച്ചു നടക്കുന്ന മക്കൾ.താൻ ഒന്ന് വിഷമിച്ചാൽ ഓടി അരികിൽ എത്തി എന്താ അമ്മ എന്ന് ചോദിച്ചു എനിക്ക് സന്തോഷം പകരാൻ ശ്രമിക്കാറുണ്ട് മക്കൾ എന്ന് അഗസ്റ്റിൻ പറയുന്നു.

Written by admin

പക്വതയാവാത്ത പ്രായത്തിലെടുത്ത തീരുമാനമായിരുന്നു വിവാഹം, ആ വേദന മറികടക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല; തുറന്നു പറഞ്ഞ് ആൻ അഗസ്റ്റിൻ

നയൻതാരയുടെ വിവാഹ തിയതി തീരുമാനിച്ചു, വിവാഹം ജൂൺ 9ന് തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് ശേഷം റിസപ്ഷൻ മാലിദ്വീപിൽ