in

ശരീരത്തിന്റെ വിഷം അകറ്റാൻ പഞ്ചകർമ്മം ചെയ്ത അതിഥി രവി, വീഡിയോ പങ്കുവെച്ച് താരം: വീഡിയോ

ചുരുങ്ങിയ കാലത്തിനിടെ മലയാളത്തില്‍ തന്റെ സ്ഥാനം നേടിയെടുത്ത നടിയാണ് അതിഥി. വ്യത്യസ്തമര്‍ന്ന കഥാപാത്രങ്ങള്‍ നടി ചെയ്തു കഴിഞ്ഞു. പരസ്യ ചിത്രങ്ങളിലൂടെയാണ് അതിഥി ക്യാമറയ്ക്ക് മുന്നിലേക്കെത്തിയത്, ആരാധകരുടെ ശ്രദ്ധ നേടുന്ന പ്രകടനം കാഴ്ച വെച്ച് ഒടുവില്‍ മ്യൂസിക്ക് ആല്‍ബത്തിലെ നായികയായി.

തൃശ്ശൂര്‍ പുതുക്കാട് സ്വദേശിയാണ് അതിഥി രവി. ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോന്റെ അത് യേ ലവ് എന്ന മ്യൂസിക് അല്‍ബത്തില്‍ അഭിനയിച്ചതോടെയാണ് അതിഥിയ്ക്ക് സിനിമയിലേക്കുള്ള വഴി തുറന്ന് കിട്ടിയത്.

ഇത് എന്ന മായം എന്ന തമിഴ് ചിത്രത്തിലാണ് അതിഥി ആദ്യമായി അഭിനയിച്ച ചിത്രം. ആംഗ്രി ബേബീസ് എന്ന മലയാള ചിത്രമാണ് അതിഥി ആദ്യമായി അഭിനയിച്ച മലയാള ചിത്രം.

എല്ലാ താരങ്ങള്‍ക്കും തന്റെ കരിയറിന്റെ അദ്യ ഘ്ട്ടങ്ങള്‍ പ്രയാസം നിറഞ്ഞതാണ്. അതിഥിയുടെ കാര്യത്തിലും ഇത് തന്നെയായിരുന്നു. ‘എനിക്ക് ഇഷ്ടവും ഈ അപ്‌സ് ആന്‍ഡ് ഡൗണ്‍സ് ഉള്ളതാണ്. എങ്കിലേ ലൈഫ് ആവുകയുള്ളൂ.

എന്റെ ആദ്യത്തെ സിനിമയും ഒരു തിയേറ്റര്‍ ഹിറ്റായിരുന്നില്ല. എന്താണ് വിജയമെന്നൊന്നും ഞാന്‍ കണ്ടിട്ടില്ല. തോല്‍വി ഞാന്‍ കണ്ടിട്ടുമുണ്ട്. അതുപോലെ പല സിനിമകളും പറഞ്ഞത് പിന്നീട് മാറിയിട്ടുണ്ട്.

ഒരു കുത്തനെ പോകുന്ന ഗ്രാഫ് ഒന്നും അല്ലായിരുന്നു എന്റേത്. ഇപ്പോഴും അപ്‌സ് ആന്‍ഡ് ഡൗണ്‍സൊക്കെ സ്വീകരിക്കാന്‍ അറിയാവുന്ന ആളാണ് ഞാന്‍.

എനിക്ക് അത് തന്നെയാണ് ഇഷ്ടവും. ബാക്ക് ടു ബാക്ക് ഹിറ്റ് മാത്രമേ ഉള്ളൂ, എന്നതിനോട് പേഴ്‌സണലി വലിയ താല്‍പര്യമില്ല. അങ്ങനെ പോകുന്തോറും ചെറിയ ഒരു ഡൗണ്‍ പോലും നമ്മളെ വല്ലാതെ ബാധിക്കുന്ന ഒരു കാലഘട്ടമാണിത്.

നമ്മള്‍ അത്ര സ്‌ട്രോങ് ആവില്ല. പരസ്യചിത്രങ്ങളുടെ ഫീല്‍ഡിലാണെങ്കിലും ചില പരസ്യമൊക്കെ പറഞ്ഞുവെച്ച് തലേദിവസം മാറ്റിയിട്ടുണ്ട്. ഷൂട്ടിന് വേണ്ടി ലൊക്കേഷനിലേക്ക് വന്നുകൊണ്ടിരുന്ന ഓണ്‍ ദ വേയില്‍ എന്നെ മാറ്റിയിട്ടുണ്ട്.

അതിഥീ, മാറിപ്പോയി വേറെ ഒരാളെ പെട്ടെന്ന് മാറ്റി, എന്ന് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ അറിഞ്ഞ് വന്ന ഒരാളാണ്. അതുകൊണ്ട് പ്രശ്‌നമേയില്ല. ഒരു പടം ഇല്ല എന്ന് എന്നോട് പറഞ്ഞാലും ഞാന്‍ ഓക്കെയാണ്.

ഏതെങ്കിലും ഒരു വ്യക്തി വഴി പടം കിട്ടും എന്ന് പ്രതീക്ഷിച്ച് ഒരിക്കലും ഈ ഇന്‍ഡസ്ട്രിയില്‍ വരരുത്. അങ്ങനെ ഒരു ചിന്തയോടെ മാത്രമേ സിനിമയെ സമീപിക്കാവൂ. ഏതെങ്കിലും ഒരു വ്യക്തി വഴി പടം കിട്ടും എന്ന് പ്രതീക്ഷിച്ച് ഒരിക്കലും ഈ ഇന്‍ഡസ്ട്രിയില്‍ വരരുത്.

അങ്ങനെ ഒരു സൗഹൃദങ്ങളും ഇവിടെ നിലനിന്നിട്ടില്ല. കൊവിഡ് ലോക്ഡൗണ്‍ വന്നപ്പോള്‍ വമ്പന്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. സിനിമയുടെ കാര്യം അത്രയേ ഉള്ളൂവെന്നും താരം പറഞ്ഞിരുന്നു. അതിഥി ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ വളരെ സജീവമാണ്.

ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സീതാറാം ബീച്ച് റിട്രീറ്റ് ല്‍ വെച്ച് ആയുര്‍വേദ പഞ്ചകര്‍മ്മ ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ശരീരത്തിന്റെ വിഷം നീക്കാന്‍ ഇത് ഏറ്റവും നല്ലത് എന്ന് ക്യാപ്ഷന്‍ നല്‍കിയാണ് താരം വീഡിയോ പങ്കുവച്ചത്.

Written by Editor 3

വിവാദമായ ചിത്രത്തിന് മാപ്പു പറഞ്ഞ ചിമ്പുവിനെ അന്ന് ഞെട്ടിച്ചത് നയൻതാരയുടെ പ്രതികരണം; സംഭവം ഇങ്ങെനെ..!

സൗന്ദര്യം തുളുമ്പി നിൽക്കുന്നു… പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോസ് കണ്ട് കണ്ണെടുക്കാൻ തോന്നുന്നില്ലെന്നു ആരാധകർ: ഫോട്ടോസ്