in ,

അഭിനയ രംഗത്തേക്ക് എത്തിയത് രണ്ട് മക്കളായ ശേഷം, കൂടെവിടെയിലെ ശ്രീധന്യയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ

പ്രേക്ഷകരുടെ പ്രീയപ്പെട്ടതാരമാണ് ശ്രീധന്യ. മംഗ്ലീഷ്, ഞാൻ സംവിധാനം ചെയ്യും, രക്ഷാധികാരി ബൈജു തുടങ്ങി അര ഡസനോളം ചിത്രങ്ങളിൽ മെഗാ സ്റ്റാർ മമ്മൂട്ടി, ബാലചന്ദ്ര മേനോൻ, ബിജു മേനോൻ തുടങ്ങിയ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസം. മികച്ച അവതാരകയായി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ശ്രീധന്യ പിന്നീട് സിനിമയിൽ തിരക്കേറിയപ്പോൾ ടെലിവിഷൻ പരിപാടികളിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു. ഒരിടവേളക്ക് ശേഷം മിനി സ്‌ക്രീനിലേക്കും ഈ പാലക്കാട്ടുകാരി തിരിച്ചെത്തിയിരുന്നു

കൂടെവിടെയെന്ന പരമ്പരയിൽ അദിഥി ടീച്ചറുടെ വേഷത്തിലാണ് താരം എത്തുന്നത്. താരം യാഥാർത്ഥത്തിലും ഒരു അദ്ധ്യാപിക കൂടിയാണ്. കൃഷ്ണ കുമാർ ആണ് കുടെവിടെയിൽ കേന്ദ്രകഥാപാത്രത്തിലെത്തുന്നത്. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിത കഥയാണ് പരമ്പരയിലൂടെ തുറന്ന് കാട്ടുന്നത്.

ഇപ്പോളിതാ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം, കോളേജ് കാലത്ത് പ്രണയിച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായ ഋഷികേശാണ് ഭർത്താവ്. ആഗ്രഹം പോലെ മാധ്യമ മേഖലയിൽ ജോലി ചെയ്യാൻ ഉള്ള പിന്തുണയും ഋഷികേശ് നൽകിയിരുന്നു. വൈഷ്ണവി, മൃണാളിനി എന്നി രണ്ട് പെണ്മകകളാണ് ഈ ഉള്ളത്. മക്കളും ജനിച്ച ശേഷമാണ് അഭിനയ്തതിലേക്കെത്തുന്നത്. ഭർത്താവ് നല്ല സപ്പോർട്ടാണ് നൽകുന്നത്. അത് തന്നെയാണ് ജീവിതത്തിന്റെ വിജയവും