in

ഫൈനലി വന്നു ഗയ്സ്, പ്രാർഥനകൾക്ക് നന്ദിസ കുഞ്ഞ് പിറന്ന സന്തോഷം പങ്കിട്ട് നടി ജിസ്മി, ആശംസകളുമായി താരങ്ങൾ

ജിസ്മി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിസ്മി. വില്ലത്തി വേഷങ്ങളിലൂടെ ആണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുളളത്. കഴിഞ്ഞ ഒക്ടോർ മാസമായിരുന്നു താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ജിസ്മി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പ്രെഗ്‌നൻസി ടെസ്റ്റ് റിസൾട്ടിന്റെയും സ്‌കാനിങ് റിസൾട്ടിന്റെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു താൻ ഗർഭിണിയാണെന്ന വിവരം താരം പങ്കുവെച്ചത്.

ഇപ്പോഴിതാ,കുഞ്ഞു പിറന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി.ആൺകുഞ്ഞാണ് ജനിച്ചത്. ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ഒരു വിഡിയോയും ജിസ്മി പങ്കുവച്ചു.‘ഫൈനലി വന്നു ഗയ്സ്. ബേബി ബോയ് ആണ്. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി’. വിഡിയോയിൽ ജിസ്മി പറഞ്ഞു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല.

പ്രസവത്തോട് അടുത്തെങ്കിലും അഭിനയത്തിൽ നിന്ന് താരം പിന്മാറിയിട്ടില്ല. സോഷ്യൽ മീഡിയയിലും നിരന്തരം ഡാൻസ് റീൽസ് പങ്കുവെച്ച് താരം എത്താറുണ്ട്. അപ്രതീക്ഷിതമായിട്ടായിരുന്നു മിഥുന്റെയും ജിസ്മിയുടെയും വിവാഹം. വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോഴാണ് താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന് പലരും അറിഞ്ഞത്. 2020 ൽ ക്യാമറമാൻ ജിൻജിത്തിനെയാണ് ജിസ്മി ആദ്യം വിവാഹം ചെയ്തത്.

Written by admin

2020 മുതൽ മഞ്ജു പിള്ളയും ആയി വേർപിരിഞ്ഞ താമസമെന്നും കഴിഞ്ഞമാസം തങ്ങൾ വിവാഹമോചിതരായി എന്നുമാണ് സുജിത്ത് വാസുദേവൻ വെളിപ്പെടുത്തിയത്.

ഒരു കൈയിൽ ആസ്തലിൻ ഇൻഹേലറും മറുകൈയ്യിൽ മുഷിഞ്ഞ കോളേജ് ബാഗുമായി വന്നവൾ, ആനിവേഴ്‌സറി ദിനത്തിൽ‌ ഹൃദമായ കുറിപ്പുമായി വിനീത് ശ്രീനിവാസൻ