in ,

മുന്നില്‍ ഇരുന്ന എല്ലാവരും കൂവലോട് കൂവല്‍, പാളിപ്പോയ സ്റ്റേജ് പരിപാടിയെ കുറിച്ച് ആത്മീയ

athmiya rajan

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആത്മീയ. അഭിനയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് നടി ആത്മിയ. ജോസഫ് മുതല്‍ കോള്‍ഡ് കേസ് വരെ വ്യത്യസ്തമായ അഭിനയരീതിയിലൂടെ പ്രേക്ഷകരുടെ മനം കവരാന്‍ ആത്മിയയ്ക്ക് സാധിച്ചിട്ടുണ്ട് ഇപ്പോള്‍ കോളജ് പഠനകാലത്ത് ഭാരത് മാതയായി സ്റ്റേജില്‍ കയറിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ പാളിപ്പോയ സ്റ്റേജ് അനുഭവം പങ്കുവെച്ചത്.

ആത്മീയയുടെ വാക്കുകള്‍ ഇങ്ങനെ, ‘എനിക്ക് ഭാരത മാതയായി നില്‍ക്കാന്‍ വലിയ ഇഷ്ടമായിരുന്നു. സ്‌കൂള്‍ കാലത്ത് ഒക്കെ സീനിയര്‍ ചേച്ചിമാര്‍ സാരിയൊക്കെ ഉടുത്ത് കീരിടമൊക്കെ വെച്ച് ഭംഗിയായി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. കോളേജില്‍ പഠിക്കുന്ന സമയത്ത് എനിക്കും ഭാരത മാതയാകാന്‍ ഒരു ഓഫര്‍ വന്നു. കേട്ടപാതി ഞാന്‍ ചാടിവീണു. ഞാന്‍ ആയിക്കോളാം എന്ന് പറഞ്ഞു. പ്രാക്ടീസിനൊന്നും പോകണ്ടല്ലോ. വെറുതെ കൊടി പിടിച്ച് നിന്നാല്‍ മതിയല്ലോ.

കൂട്ടുകാരൊക്കെ പ്രാക്ടീസിന് പോകുമ്പോള്‍ എന്നോട് പറയും വന്ന് നോക്ക് എന്താ ചെയ്യേണ്ടത് എന്നൊക്ക. ഞാന്‍ പോകാറില്ലായിരുന്നു. അങ്ങനെ പരിപാടിയ്ക്ക് സ്റ്റേജില്‍ കേറുന്ന സമയം ഞാന്‍ ബാക്കിയുള്ളവരോട് ചോദിച്ചു. എന്താണ് ചെയ്യേണ്ടത് എന്ന്. എനിക്ക് ചുറ്റും കുട്ടികള്‍ വരിവരിയായി വരും. അപ്പോള്‍ ഓഡിയന്‍സിനെ ഒന്ന് ചിരിച്ച്, കൊടി മെല്ലേ പാറിച്ചാല്‍ മാത്രം മതിയെന്നായിരുന്നു എന്നോട് പറഞ്ഞത്. സ്റ്റേജില്‍ കയറിയപ്പോള്‍ തന്നെ ഈ പറഞ്ഞതുപോലെ ഞാന്‍ ചെയ്തു.

കുറച്ചുകഴിഞ്ഞപ്പോള്‍ കൈയ്യിലെ പതാകയുടെ ഒരു ഭാഗം എനിക്ക് ചുറ്റും കറങ്ങുന്ന ഒരു കുട്ടിയുടെ വസ്ത്രത്തില്‍ ഉടക്കി. ആ കുട്ടി ചുറ്റുന്നതിന് അനുസരിച്ച് പതാക കൈയ്യിലെ വടിയില്‍ നിന്നും ഊര്‍ന്നുപോയി. ഞാന്‍ ആണെങ്കില്‍ പതാകയ്ക്ക് പകരം കൈയ്യിലെ വടി മാത്രം അങ്ങോട്ടും ഇങ്ങോട്ടും കറക്കിക്കൊണ്ടിരുന്നു. ഒടുവില്‍ കൊടി എങ്ങനെയൊക്കെയോ രണ്ട് കൈകൊണ്ട് ഒക്കെ പിടിച്ച് അഡ്ജസ്റ്റ് ചെയ്ത് ഞാന്‍ നിന്നു. മുന്നില്‍ ഇരുന്ന എല്ലാവരും കൂവലോട് കൂവല്‍. പിന്നെയാണ് മനസ്സിലായത് ഞാന്‍ പതാക തലതിരിച്ചാണ് പിടിച്ചിരുന്നതെന്ന്. അത് കണ്ടാണ് എല്ലാവരും കൂവിയത്. ഇന്ത്യയെ തലതിരിച്ച് പിടിച്ചായിരുന്നു ഞാന്‍ അന്ന് പതാക പാറിച്ചത്.’

Written by admin

meera nandan

വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് സിനിമയിക്ക് പുറത്ത് നിന്നുള്ള ആളെ… സിനിമയിൽ നിന്നും ആരെയും വിവാഹം കഴിക്കില്ല… ആ കാരണം വെളിപ്പെടുത്തി മീര നന്ദൻ…. !!!!

vriddhi vishal

വീണ്ടും ആരാധകരെ കൊതിപ്പിച്ച്‌ കൊച്ച് സുന്ദരി വൃദ്ദി കൂട്ടി… സോഷ്യൽ മീഡിയയിൽ വൈറൽ ആയി പുത്തൻ ചിത്രങ്ങൾ.. !!!!