in , ,

ലാലേട്ടന്‍ അതില്‍ ഭയങ്കര സെക്‌സിയാണ്, ഐശ്വര്യ ലക്ഷ്മി

aiswarya lakshmi with mohanlal

മലയാളികളുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം. ആടു തോമ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ മലയാളികള്‍ നെഞ്ചിലേറ്റുകയും ചെയ്തു. ഇപ്പോള്‍ ആടുതോമയോടുള്ള തന്റെ ഇഷ്ടം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മോഹന്‍ലാലിന്റെ ആടുതോമ എന്ന ആ കഥാപാത്രം തനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ആടു തോമ എന്ന ലാലേട്ടന്റെ കഥാപാത്രത്തെ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. കാരണം ആ കഥാപാത്രത്തെ ഒരിക്കലും ആര്‍ക്കും മറക്കാനാവില്ല. അതില്‍ മോഹന്‍ലാല്‍ സില്‍ക്ക് സ്മിതയുടെ കൈ പിടിച്ച് നടക്കുന്ന സീനെല്ലാം എന്ത് രസമാണ്. ലാലേട്ടന്‍ അതില്‍ ഭയങ്കര സെക്‌സിയാണ്.’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.അതേസമയം ഐശ്വര്യ ലക്ഷ്മി നായികയായ ജഗമെ തന്തിരം ഇന്ന് റിലീസ് ചെയ്യുകയാണ്. കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ധനുഷാണ് നായകന്‍. ചിത്രം നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്യുന്നത്.

നേരത്തെ തമിഴ് ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു, വാക്കുകള്‍, വളരെ മാജിക്കല്‍ ആയൊരു അനുഭവമാണിത്. ഒന്നരമാസത്തോളം ഞാന്‍ പൊന്നിയില്‍ സെല്‍വന്റെ സെറ്റില്‍ ചെലവഴിച്ചു. ആദ്യ മീറ്റിംഗിന് വേണ്ടി മണി സാര്‍ എന്നെ വിളിച്ചപ്പോള്‍ മുതല്‍ തന്നെ ഞാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഞാനിപ്പോള്‍ ചിത്രത്തിന്റെ അഞ്ചാമത്തെ, അവസാനത്തെ പാര്‍ട്ടിലാണ് നില്‍ക്കുന്നതെന്നത് അഭിമാനത്തോടെ തന്നെ പറയാനാവും. ‘ജഗമേ തന്തിര’ത്തിന് വേണ്ടി കൂട്ടിയ ശരീരഭാരം അല്‍പ്പമൊന്നു കുറയ്ക്കുകയല്ലാതെ ഈ സിനിമയ്ക്ക് വേണ്ടി അധികമൊന്നും ചെയ്യേണ്ടി വന്നില്ല. നീന്തലും ഭരതനാട്യവുമൊക്കെയായി തിരക്കേറിയ രണ്ടു മാസങ്ങളായിരുന്നു അത്, പക്ഷേ ഞാനത് ആസ്വദിച്ചു.

ഷൂട്ടിംഗിനിടെ പലപ്പോഴും സംവിധായകന്‍ ഉദ്ദേശിച്ചത് പോലെ ചെയ്യാന്‍ പറ്റിയില്ലെങ്കിലും അധികം സമ്മര്‍ദ്ദം തരാതെയാണ് മണിരത്‌നം തന്റെ സീനുകള്‍ ചിത്രീകരിച്ചതെന്ന് ഐശ്വര്യ പറയുന്നു. ‘ഒരു സീന്‍ ഒരുപാട് തവണ ആവര്‍ത്തിച്ച് ചെയ്യേണ്ടി വരുമ്പോള്‍ ഞാന്‍ റോബോര്‍ട്ടിനെ പോലെയാവും, എനിക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന് അതു മനസ്സിലാവുകയും കുറച്ച് മാറ്റങ്ങളിലൂടെ എങ്ങനെ മികച്ച രീതിയില്‍ എന്നെ കൊണ്ട് അഭിനയിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. കോവിഡ് രണ്ടാം തരംഗമെത്തിയതോടെ ഷൂട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മണി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണ്. ഇതിനുശേഷം അഭിനയം നിര്‍ത്തേണ്ടി വന്നാലും എന്നെന്നും ഞാന്‍ സന്തോഷവതിയായിരിക്കും. എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളില്‍ പോലും ഇതു സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.

Written by admin

vijay

തെലുഗു സിനിമയിൽ റെക്കോർഡ് ഇട്ട് സൂപ്പർ സ്റ്റാർ വിജയ്‌…. താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ…. !!

sandra thomas

ഗുരുതരാവസ്‌ഥയിൽ സാന്ദ്ര തോമസിനെ ഐ സി യൂവിൽ പ്രവേശിപ്പിച്ചു.. വാർത്ത അറിയിച്ചു സഹോദരി.. പ്രാർഥനയോടെ സിനിമ ലോകം… !!!!