in

പൃഥ്വിരാജിന്റെ ചിത്രത്തിലെ വേഷം വേണ്ടെന്ന് വെച്ചതിന്റെ കാരണം വെളിപ്പെടുത്തി കളയിലെ വില്ലൻ മൂർ

Sumesh Moor photos

സൂപ്പർ സ്റ്റാർ ടോവിനോ തോമസ് നായകനായ വിജയ ചിത്രം ആയിരുന്നു ‘കള ‘.കൊറോണ എന്ന മഹാമാരിക്ക് ഇടയിലാണ് ഈ ടോവിനോ ചിത്രം റിലീസ് ചെയ്തത്.ടോവിനോ തോമസിന്റെ കരിയറിൽ തന്നെ ഇതുപോലെ ഉള്ള വേഷം ചെയുന്നത് ഇതാദ്യം ആയിരിക്കും.അതുകൊണ്ട് തന്നെ ആരാധകർ ഈ ചിത്രത്തെ ഇരു കൈയും കുപ്പിയാണ് വരവേറ്റത്.ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും അവരുടെ വേഷം നലത് പോലെ ചെയ്തു എന്നതും ഈ സിനിമയുടെ വിജയത്തിന് കാരണമായി.അതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരെ നേടിയെടുത്ത ഒരുതരമാണ് സുമേഷ് മൂർ.കളയിൽ ടിവിനോയുടെ വില്ലൻ ആയിട്ടാണ് മൂർ എത്തിയത്.താരത്തിന്റെ അഭിനയം എങ്ങും നല്ല അഭിപ്രായം നേടിയിരുന്നു.

Sumesh Moor photos

മമ്മുട്ടി നായകനായ പതിനെട്ടാം പടി എന്ന ഹിറ്റ് സിനിമയിൽ കൂടിയാണ് മൂർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.അതിനുശേഷം ആണ് കളയിൽ താരം എത്തിയത്.കളയിൽ താരത്തിന്റെ അഭിനയം കണ്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ.ഉടനീളം ആക്ഷൻ സീനിൽ കൂടിയാണ് ചിത്രം കടന്ന് പോവുന്നത്.ഒരുപക്ഷെ സിനിമയിൽ ടോവിനോയെക്കൾ ഒരു പിടി മുന്നിൽ നിൽക്കുന്ന അഭിനയം ആയിരുന്നു മുറിന്റെ.രോഹിത് വി ഒരുക്കിയ ഈ ചിത്രം ഈ മാർചിലാണ് റിലീസ് ചെയ്തത്.നായിക ആയിട്ട് എത്തിയ ദിവ്യ പിള്ള ആയിരുന്നു.ഇപ്പോൾ മുറിന്റെ പുത്തൻ വിശേഷം ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത്.

Sumesh Moor photos

പുതിയ സിനമയിൽ അഭിനയിക്കാൻ കാൾ വന്നോ ചോദിച്ച ആരാധകർക്ക് മറുപടി നൽകിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരിക്കുന്നത്.പൃഥ്വിരാജ് നായകനായി എത്തുന്ന വമ്പൻ സിനിമയായ കടുവയിൽ അഭിനയിക്കാൻ അവസരം കിട്ടിയിരിക്കുകയാണ്‌ എന്നാണ് മൂർ പറഞ്ഞിരിക്കുന്നത് എന്നാൽ അതിൽ അഭിനയിക്കാൻ ഇഷ്ടം ഇല്ലെന്നാണ് മൂർ പറഞ്ഞത് കാരണം അതിൽ നായകന്റെ അടികൊണ്ട് താഴെ വീഴുന്ന ഒരു വേഷം അണ്ണെനും.കറുത്ത വർഗത്തെ അടിച്ച് അമർത്താൻ ഉള്ളവരല്ലാ എന്ന് വിശ്വസിക്കുന്ന ആളാണ് താൻ എന്നും.നല്ല വേഷങ്ങൾ വരുവോളം കാത്തിരിക്കും എന്നും മൂർ വെളിപ്പെടുത്തിയിരിക്കുയാണ് ഇപ്പോൾ.നല്ല കഥാപാത്രങ്ങൾ കിട്ടിയ ഒരു മടിയും കൂടതെ ചെയ്യും എന്നും മൂർ പറഞ്ഞു.