in ,

അണ്ണാന്‍ കുഞ്ഞിനെ താലോലിച്ച് പ്രിയതാരം ജഗതി, വൈറലായി വീഡിയോ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വെള്ളിത്തിരയില്‍ തിരികെ എത്തി സജീവമാകുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. അപകടത്തില്‍ ഗുരുതരമായി പരുക്ക് പറ്റി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ജഗതി. നിലവിലെ അവസ്ഥയ്ക്ക് അനുയോജ്യമായ സിനിമകളുടെ ആലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ജഗതിയുടെ പുതിയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജഗതി അണ്ണാന്‍ കുഞ്ഞിനെ താലോലിക്കുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

ജഗതിയുടെ കുടുംബം മാനേജ് ചെയ്യുന്ന ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആണ് വീഡിയോ പുറത്ത് എത്തിയിരിക്കുന്നത്. അണ്ണാന്‍ കുഞ്ഞ് ജഗതിയുടെ ശരീരത്തിലൂടെ ഓടി കളിക്കുകയാണ്. ചക്കരയെന്നാണ് അണ്ണാന്‍ കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. അണ്ണാന്‍ കുഞ്ഞിനെ കൈയ്യിലെടുക്കാന്‍ മകള്‍ പറയുന്നത് ജഗതി കേള്‍ക്കുന്നുണ്ട്. അണ്ണാന്‍ കുഞ്ഞിനെ ഇഷ്ടമായോ എന്ന് ചോദിക്കുമ്പോള്‍ അതെയെന്ന അര്‍ത്ഥത്തില്‍ നടന്‍ തലകുലുക്കുകയും ചെയ്യുന്നുണ്ട്.

ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയില്‍ 2012ല്‍ ആണ് ജഗതി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി ഗുരുതരമായി പരുക്കേല്‍ക്കുന്നത്. തുടര്‍ന്നിങ്ങോട്ട് വീല്‍ ചെയറിലിലാണ് ജഗതിയുടെ ജീവിതം. ഫിസിയോ തെറപ്പി ചികിത്സയാണ് തുടരുന്നത്. അടുത്തിടെ ജഗതി ചില പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

Written by admin

ഒരുവർഷം കൊണ്ട് സുന്ദര നേട്ടം സ്വന്തമാക്കി റിമി ടോമി, അഭിനന്ദനവുമായി സ്‌നേഹയും ദീപ്തിയും രശ്മിയും

yuva krishna with mridula vijay

പിറന്നാൾ ദിനത്തിൽ മൃദുല യുവയ്ക്ക് നൽകിയ സർപ്രൈസ് സമ്മാനം കണ്ടോ? സമ്മാനത്തിന്റെ വില കേട്ട് ഞെട്ടി യുവ കൃഷ്ണ …. !!!!