in

എനിക്ക് മോനാണ് നീ, നാണം കെടുത്താതിരിക്കാൻ മോളെ എന്ന് വിളിച്ചേക്കാമെന്ന് അമ്മ; സർജറിക്ക് ശേഷം താൻ മരിച്ചെന്നാണ് സഹോദരൻ കൂട്ടുകാരോട് പറഞ്ഞത്; തന്റെ അനുഭവം തുറന്ന് പറഞ്ഞ് സൂര്യ ഇഷാൻ

സൂര്യ ഇഷാൻ… ട്രാൻസ്‌ജെൻഡർ കമ്മ്യുണിറ്റിയ്ക്ക് സമൂഹത്തിൽ വില നേടിക്കൊടുത്തത്തിൽ സൂര്യയുടെ പങ്കു വളരെ വലുതാണ്. എന്നാൽ സൂര്യ കടന്നുവന്ന വഴികൾ ഏറെയും കല്ലും മുള്ളും നിറഞ്ഞതായിരുന്നു. സമൂഹത്തിൽ നിന്നുള്ള അവഗണനകളെയും കുത്തു വാക്കുകളെയുംകാൾ കൂടുതൽ സ്വന്തം വീട്ടിൽ നിന്നു തന്നെയാണ് നേരിടേണ്ടി വന്നത്. അതും കൂടപ്പിൽ നിന്നു പോലും.

ഇതെക്കുറിച്ചു സൂര്യ തന്നെ പറഞ്ഞിട്ടുള്ള വാക്കുകൾ ഇങ്ങനെ, എന്റെ സഹോദരൻ അവന്റെ കൂട്ടുകാരോടും മറ്റുള്ളവരോടും എല്ലാം പറയുന്നത്, ഞാൻ മരിച്ചു പോയി എന്നാണ്. ശരിയാണ്, അവന്റെ സഹോദരൻ മരിച്ചു പോയി, വിനോദ് മരിച്ചു… ഇന്ന് ഞാൻ സൂര്യയാണ്, അവന്റെ സഹോദരിയായിട്ടാണ് ഞാൻ ഇപ്പോൾ ജീവിയ്ക്കുന്നത്.

സർജറിയ്ക്ക് ശേഷം എന്റെ സഹോദരൻ എന്നോട് മിണ്ടാറില്ല, എന്നെ അവൻ സ്വീകരിച്ചിട്ടില്ലെന്നാണ് കൈരളി ചാനലിലെ ജെബി ജംഗ്ഷൻ എന്ന ഷോയിൽ എത്തിയ സൂര്യ ഒരിക്കൽ പറഞ്ഞത്. ഇപ്പോൾ ഈ വീഡിയോ വീണ്ടും ചാനൽ റീ പോസ്റ്റ് ചെയ്തതോടെ സൂര്യയുടെ വാക്കുകൾ വൈറലായിരിക്കുകയാണ്.

ഏകദേശം അടുത്തിടെ വരെ വെറും മോശം കണ്ണുകളോട് കൂടി മാത്രം സമൂഹം നോക്കി കണ്ടിരുന്ന ട്രാൻസ് ജെൻഡർ വിഭാഗത്തെ ഇപ്പോൾ ചിലരെങ്കിലുമൊക്കെ മനുഷ്യത്വപരമായാണ് സമീപിക്കുന്നത്. ലൈംഗിക തൊഴിലാളി എന്ന തരത്തിൽ മുദ്രകുത്തപ്പെട്ടിരുന്ന ഈ വിഭാഗത്തിന് കേരളത്തിൽ ഇപ്പോൾ മാന്യമായ ജോലി ചെയ്ത് ജീവിക്കാനുള്ള അവസരം അടുത്തകാലത്തായി കൈ വന്നിട്ടുമുണ്ട്. വിവാഹം ഉൾപ്പെടെ ഉള്ള ഇവരുടെ മാറ്റങ്ങൾക്കു പിന്നിൽ സൂര്യ ഇഷാന് ഉള്ള പങ്ക് ചെറുതല്ല.

മനോഹരമായ ഒരു കുടുംബ ജീവിതത്തിനു കൂടി ഉടമയാണു ഇന്നു സൂര്യ. കൂടപ്പിറപ്പിന്റെ സമീപനം മോശമായിരുന്നു എങ്കിലും അമ്മ കാര്യങ്ങളെ വളരെ പോസിറ്റീവായി ആണു കണ്ടതും. ഞാൻ പ്രസവിച്ച എന്റെ മോനാണ് സൂര്യ എന്ന് അറിയപ്പെടുന്ന വിനോദ്. അവൻ എനിക്കും കുടുംബത്തിനും വേണ്ടി ഒരുപാട് സഹായം ചെയ്യുന്നുണ്ട്. അനിയത്തിയെ കല്യാണം കഴിപ്പിച്ച് അയക്കാൻ എല്ലാം അവൻ സഹായിച്ചിട്ടുണ്ട്.

സൂര്യ പെൺകുട്ടിയായി, അവനെ പോലുള്ളവർക്ക് വേണ്ടി എല്ലാ സഹായങ്ങളും ചെയ്യുന്നതിലും സമൂഹത്തിൽ മാറ്റം വരുത്തിയതിലും എനിക്ക് അഭിമാനമുണ്ട്. ഞാൻ പ്രസവിച്ചത് ആൺ കുട്ടിയെ ആണെങ്കിലും അവൻ ഇപ്പോൾ ഈ നിലയിൽ മാറിയതിൽ എനിക്ക് അഭിമാനമേയുള്ളൂ എന്നാണു അഭിമുഖത്തിൽ സൂര്യയുടെ അമ്മയുടേതായി വന്ന വാക്കുകൾ.

അമ്മയെ കുറിച്ചു സൂര്യയ്ക്കും നൂറു നാവാണു. സർജ്ജറി കഴിഞ്ഞ് ഞാൻ വന്നപ്പോഴും എന്നെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച ആളാണ് എന്റെ അമ്മയെന്നും അഭിമുഖത്തിൽ സൂര്യ പറയുന്നു. പക്ഷെ, അമ്മ എന്നെ ഇപ്പോഴും വിനോദേ എന്നു തന്നെയാണു വിളിക്കുന്നത്. മോളെ എന്നൊന്നും വിളിച്ചിട്ടില്ല. പക്ഷെ ഒരിക്കൽ ഞാൻ എന്റെ അമ്മയെ കൊണ്ട് എന്നെ മോളെ എന്ന് വിളിപ്പിക്കുമെന്നും സൂര്യ പറയുന്നു.