in ,

ഞാൻ സംവിധായകർക്കൊപ്പം കിടക്ക പങ്കിട്ടത് കൊണ്ടാണ് സൊനാക്ഷി സിൻഹയ്ക്ക് സിനിമയിൽ അവസരങ്ങൾ ലഭിച്ചത്; പൂജാ മിശ്ര പറയുന്നത് ഇങ്ങനെ

2010 മുതൽ ബോളിവുഡ് ചിത്രങ്ങളിൽ സജീവമായിട്ടുള്ള താരമാണ് പൂനം സിൻഹയുടെ മകൾ സോനാഷി സിൻഹ. സൽമാൻ ഖാൻ ചിത്രം ഡാബാങ്കിലൂടെ വരവറിയിച്ച താരം ജോക്കർ, സൺ ഓഫ് സർദാർ, ദബാദ് 2, ലൂട്ടേര, ബുള്ളറ്റ് രാജ, ലിങ്ക (തമിഴ്) ഫോഴ്സ് 2, കലങ്ക്, മിഷൻ മംഗൾ, ഡബാങ്ക് 3 തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.

ഭുജ് ദി പ്രൈഡ് ഓഫ് ഇന്ത്യ എന്ന സിനിമയാണ് താരത്തിന്റെ കരിയറിലെ തന്നെ ബ്രേക്ക് ആയി മാറിയത്. ഡബിൾ എക്സ്.എൽ, കക്കൂഡ തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ. 2010ൽ പുറത്തിറങ്ങിയ ആക്ഷൻ നാടകീയ ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരത്തിന് ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിക്കുകയുണ്ടായി.

ഒരു കോസ്റ്റ്യൂം ഡിസൈനറായി ഔദ്യോഗിക ജീവിതം ആരംഭിച്ച സോനാഷി 2005ൽ പുറത്തിറങ്ങിയ മേരാ ദിൽ എകെ പോലെയുള്ള ചിത്രങ്ങൾക്ക് വേണ്ടി വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തിരുന്നു. 2010 ൽ പുറത്തിറങ്ങിയ ബാങ്ങിൽ സൽമാൻഖാനോടൊപ്പം പ്രത്യക്ഷപ്പെട്ട് വലിയ ജനശ്രദ്ധ നേടിയെടുത്തു.

2010 പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഈ ചിത്രം ആത്യന്തികമായി ഒരു ബ്ലോക്ക് ബസ്റ്റർ ആയി മാറിയിരുന്നു. ഈ ചിത്രത്തിലെ ഗ്രാമീണ പെൺകുട്ടിയുടെ വേഷം ചെയ്യുന്നതിനായി സോനാഷി സിൻഹ 3 കിലോ ഭാരം കുറച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് സോനാഷി.

താരത്തിന്റെ ഫോട്ടോകൾ ഒക്കെ ഓൺലൈനിൽ തരംഗമായി മാറാറുണ്ട്. അഭിനയത്തിലും രാഷ്ട്രീയത്തിലും സജീവമായ ശത്രുഘ്നൻ സിംഹയുടെയും വോളിവുഡ് നടി പൂനം സിൻഹയുടെയും മകളായ സോനാക്ഷി സിൻഹ മാതാപിതാക്കളെ പോലെ സിനിമാരംഗത്ത് മുന്നേറുന്ന ഒരു ഗായിക കൂടിയാണ്.

ബോളിവുഡ് നടൻ സഹീർ ഇക്ബാലുമായി താരം പ്രണയത്തിലാണെന്ന് വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോൾ സോനാക്ഷിയുടെ അഭിനയ ജീവിതത്തിന് വെല്ലുവിളി തീർക്കുന്ന പോലെയുള്ള ഒരു പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയി മാറുന്നത്.

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിൽക്കുന്ന പൂജാ മിശ്രയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സോനഷിയുടെ കുടുംബം തൻറെ ജീവിതം തകർത്തു എന്നാണ് പൂജ മിശ്ര ആരോപിക്കുന്നത്. താൻ പണ്ട് താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ മുകളിൽ സോനാഷിയും കുടുംബവുമായിരുന്നു താമസിച്ചിരുന്നത്.

മകൾക്ക് അഭിനയത്തിൽ ഒരു കരിയർ ലഭിക്കുന്നതിന് വേണ്ടി തന്നോട് ഒരു പ്രശസ്ത സംവിധായകൻറെ കിടക്ക പങ്കിടാൻ സോനാക്ഷിയുടെ അച്ഛൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് പൂജ പറയുന്നത്. എംപി ആയ അദ്ദേഹത്തിൻറെ വാക്കുകൾ തനിക്ക് അനുസരിക്കേണ്ടി വന്നു എന്നും അതുകൊണ്ടാണ് സോനാഷിക്ക് സിനിമാ മേഖലയിൽ അവസരങ്ങൾ ലഭിച്ചതെന്നും പൂജാ മിശ്ര പറയുന്നു.

2007 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ആയിരുന്നു ഇവർ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നത് എന്നും ആ സമയത്ത് അവർ തനിക്കെതിരായി ദുർ മന്ത്രവാദം നടത്തി തന്റെ ജീവിതം നരകതുല്യമാക്കി തീർത്തു എന്നും പൂജ മിശ്ര ആരോപിക്കുന്നു. ഈ ആരോപണം തള്ളിക്കളഞ്ഞു കൊണ്ട് സോനാക്ഷിയുടെ സഹോദരൻ രംഗത്ത് എത്തിയിട്ടുണ്ട്.