in

ഐശ്വര്യ റായ് യിൽ നിന്ന് തനിക്ക് ഒരു കുഞ്ഞിനെ കൂടി വേണമെന്ന് അഭിഷേക് ബച്ചൻ, അതിനുള്ള കാരണവും വെളിപ്പെടുത്തി അഭിഷേക്

ഐശ്വര്യ റായി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആ നീലക്കണ്ണുകളാകും നമ്മുടെ മനസ്സിലേയ്ക്ക് വരിക. സ്ത്രീ സൗന്ദര്യത്തിന്റെ അളവു കോലായും പലരും ഐശ്വര്യയെ വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യന്‍ സിനിമ ആരാധകരുടെ സ്വകാര്യ അഹങ്കാരമാണ് നടി ഐശ്വര്യ റായി. ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും ഹോളിവുഡില്‍ അടക്കം നിരവധി സിനിമകളില്‍ താരം മികവ് തെളിയിച്ചിട്ടുള്ള ഐശ്വര്യ മലയാള സിനിമയിലും സാന്നിധ്യ മറിയിച്ചിട്ടുണ്ട്.

സിനിമയില്‍ സജീവമായിരിക്കെ തന്നെയാണ് സഹ പ്രവര്‍ത്തകന്‍ കൂടിയായ സൂപ്പര്‍ സ്റ്റാര്‍ അഭിഷേക് ബച്ചനെ ഐശ്വര്യ വിവാഹം കഴിക്കുന്നത്. 2007ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. 2011 നവംബറില്‍ ഇരുവര്‍ക്കും ഒരു പെണ്‍കുട്ടി ജനിച്ചു. ആരാധന എന്നാണ് സൂപ്പര്‍താരങ്ങളുടെ മകളുടെ പേര്. ആരാധനയുടെ ചിത്രങ്ങള്‍ക്ക് പോലും സമൂഹമാധ്യമങ്ങള്‍ വലിയ പ്രാധാന്യം ലഭിച്ചുപോരുന്നു. സിനിമാ താരങ്ങളെ പോലെ വിവാഹശേഷം ഐശ്വര്യറായ് സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. വിവാഹത്തിന് മുന്‍പും പിന്‍പും ഗോസിപ്പ് കോളങ്ങള്‍ ഐശ്വര്യാറായിയെ പിന്തുടര്‍ന്നു. വിവാഹശേഷം അഭിഷേക് ബച്ചനുമായുള്ള വിവാഹ മോചന കഥകളാണ് ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് നിറം പിടിപ്പിച്ചുകൊണ്ട് സജീവമായി നിന്നത് .

വിവാഹശേഷം നടി ഐശ്വര്യ റായി സിനിമയില്‍ നിന്നും ഇടവേള എടുത്തു എങ്കിലും അഭിഷേക് ബച്ചന്‍ സിനിമയില്‍ സജീവമായി തുടര്‍ന്നു. എങ്കിലും തിരക്കുകള്‍ക്കിടയില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം സമയം കണ്ടെത്താന്‍ അഭിഷേക് ബച്ചന്‍ ശ്രമിച്ചിരുന്നു എന്നതും ബോളിവുഡില്‍ അടക്കം ശ്രദ്ധേയമായി. ഇരുവരെയും കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ ചിരിക്കുമ്പോഴും അഭിഷേക് ബച്ചന്‍ മുന്‍പു നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഫാമിലി പ്ലാനിങിനെ കുറിച്ചാണ് അഭിഷേക് പ്രതികരിച്ചത്. തനിക്ക് രണ്ട് കുട്ടികള്‍ വേണം എന്നാണ് ആഗ്രഹം എന്നാണ് അന്ന് അഭിഷേക് വെളിപ്പെടുത്തിയത്.

തനിക്കൊരു സഹോദരി ഉണ്ടെന്നും ആ കുടുംബത്തില്‍ നിന്ന് വന്നതിനാലാണ് രണ്ട് മക്കള്‍ വേണം എന്ന ആഗ്രഹം ഉണ്ടായത് എന്നും അഭിഷേക് ബച്ചന്‍ പറയുന്നു.അതേസമയം നീണ്ട ഇടവേളക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് നടി ഐശ്വര്യ റായ്. മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെ ഐശ്വര്യ റായി വീണ്ടും തിരശ്ശീലയില്‍ എത്തുകയാണ്. വലിയ താരനിരയാണ് സിനിമയില്‍ ഒരുങ്ങുന്നത്. ഇരട്ട വേഷത്തിലാകും ഐശ്വര്യ സിനിമയില്‍ എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടു ഭാഗങ്ങളായാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കഴിഞ്ഞിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്റെ സമൂഹ മാധ്യമത്തിലൂടെ ഐശ്വര്യറായി പുറത്തുവിട്ടതും ഏറെ ശ്രദ്ധേയമായിരുന്നു. എന്തായാലും ഐശ്വര്യയുടെ കുടുംബത്തിലേയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആണെങ്കില്‍ പോലും എപ്പോഴും ആരാധകരുടെ ഒരു കണ്ണുണ്ട്. ആ കുടുംബ വിശേഷങ്ങളറിയാന്‍ കാത്തിരിക്കാറുമുണ്ട്. ഇനി അഭിഷേക് ബച്ചന്റെ ആഗ്രഹം പോലെ ആരാധ്യയ്ക്ക് കൂട്ടിനൊരാള്‍ കൂടി എന്നു വരുമെന്ന കാത്തിരിപ്പിലാണ് ആരാധകരും.