in

എൻറെ ചക്കര കുരുപ്പിന് പിറന്നാൾ ആശംസകൾ, ഫുക്രുവിന് ജന്മദിനാശംസയുമായി അഭിരാമി

യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്കൊപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ് അഭിരാമി.

സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാണ് ഈ സഹോദരിമാർ. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോൾ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് സീസൺ രണ്ടിലും താരം പങ്കെടുത്തിരുന്നു. അതിലൂടെ ധരാളം ആരാധകരെയും വിമർശകരെയും ലഭിച്ചു.

ബി​ഗ് ബോസിലെ മറ്റൊരു മത്സരാർഥി ആയിരുന്നു ഫുക്രു. ഇപ്പോൾ ഇതാ ഫുക്രുവിന് ജന്മദിനാശംസ അറിയിച്ചെത്തുകയാണ് അഭിരാമി സുരേഷ്. ഇന്ന് ഫുക്രുവിൻ്റെ പിറന്നാളാണ്. “എൻറെ ചക്കര കുരുപ്പിന് പിറന്നാൾ ആശംസകൾ” എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഫുക്രൂവിന് ഒപ്പം നിൽക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ആണ് അഭിരാമി സുരേഷ് ഈ പോസ്റ്റ് നടത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് പോസ്റ്റിനു താഴെ എത്തിക്കൊണ്ടിരിക്കുന്നത്.