in ,

പൊങ്കലിന് അതിസുന്ദരിയായി തമിഴ് പെണ്ണായി അഭയ ഹിരൺമൈ!!!

ജീവിതത്തിലെ ഓരോ ആഘോഷങ്ങളും സന്തോഷകരമായി ആസ്വദിക്കാറുള്ള താരമാണ് അഭയ. സമൂഹമാധ്യമത്തിലൂടെ താരം സന്തോഷ നിമിഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇത്തവണ പൊങ്കലിനും താരം ആഘോഷങ്ങൾ വേണ്ടെന്നു വെച്ചിട്ടില്ല. ആശംസകൾ നൽകിക്കൊണ്ട് ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. തൻറെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് പൊങ്കൽ ആശംസകൾ അറിയിച്ചുകൊണ്ടുള്ളതായിരുന്നു താരത്തിന്റെ പോസ്റ്റ്.

വേറിട്ട ശബ്ദമുണ്ട് മലയാള സിനിമയിൽ ഒരുപിടി നല്ല ഗാനങ്ങൾ പാടിയിട്ടുണ്ട്.ഈ അടുത്തകാലത്തായി നിരവധി വേദികളിലും വളരെയധികം സജീവമാണ്. സംഗീതസംവിധായകനായ ഗോപി സുന്ദർ മായി വേർപിരിഞ്ഞതിന് ശേഷം അഭയ കൂടുതലും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. സ്വന്തമായൊരു ബാൻഡും താരം ആരംഭിച്ചിരുന്നു.
കേരളത്തിനകത്തും പുറത്തുമായി ഒരു നല്ല സ്റ്റേജുകൾ താരത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെ പല തുറന്നുപറച്ചിൽ നടത്തി താരമിടയ്ക്ക് വാർത്തകളിലും ഇടം പിടിക്കാറുണ്ട്.

14 വർഷത്തെ പ്രണയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനും ശേഷമാണ് ഗോപിയും അഭയയും വേർപിരിയുന്നത്. ഗോപി സുന്ദർ പിന്നീട് അമൃതയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ അടുത്തകാലത്തായി അമൃതയുമൊത്തു  വേർപിരിഞ്ഞുവെന്ന വാർത്തയാണ് പുറത്തുവന്നത്

Written by amrutha

ഗോസിപ്പുകൾക്കു അവസാനം, ഇനി പ്രണയ സാഫല്യം !!! സ്വാസിക വിവാഹിതയാകുന്നു

actresss-krishna-prabha-supports-ks-chithra

തെറ്റ് ചെയ്തത് പോലെ ചേച്ചിയെ ആക്രമിക്കുന്നു. എന്തെങ്കിലും ഒന്ന് കിട്ടിയാൽ, പിന്നെ എന്റെ പൊന്നോ!!! പിന്തുണച്ച് കൃഷ്ണപ്രഭ