in

ഗോപിയുമായി ബന്ധമുള്ളപ്പോഴും അല്ലാത്തപ്പോഴും അമ്മ പൂർണ്ണ പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു അഭയ ഹിരന്മയി

സംഗീതസംവിധായകൻ ഗോപി സുന്ദരൻ പേരിനോടൊപ്പം ഏറ്റവും കൂടുതൽ ഉയർന്ന കേട്ടിട്ടുള്ള പേരാണ് അഭയാ ഹിരൻമയി എന്ന പേര്. ഒരുപക്ഷേ ഗായിക എന്ന ലേബലിനേക്കാൾ കൂടുതൽ അഭയ ശ്രദ്ധ നേടിയതും ഇങ്ങനെ തന്നെയായിരിക്കും 14 വർഷത്തോളം നീണ്ടുനിന്ന ലിവിങ് ടുഗത ബന്ധമാണ് ഇരുവരും അടുത്തകാലത്ത് അവസാനിപ്പിച്ചത് എന്നാൽ ഒരു വേദിയിൽ പോലും ഗോപി സുന്ദരനെ കുറിച്ച് മോശമായി സംസാരിക്കാൻ അഭയ തയ്യാറായിട്ടില്ല ഇപ്പോഴും അദ്ദേഹത്തിനോടുള്ള ഇഷ്ടം ഒരു ബഹുമാനത്തോട് മാത്രമാണ് താരം പറഞ്ഞിട്ടുള്ളത് ഇപ്പോഴിതാ അദ്ദേഹത്തോടൊപ്പം ലിവിങ് റിലേഷനിൽ ജീവിക്കാൻ ഒരുങ്ങിയ കാലങ്ങളെ കുറിച്ചാണ് അഭയ പറയുന്നത്.

ഒപ്പം അഭയയുടെ അമ്മയും ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട് എല്ലാം ഉപേക്ഷിച്ചു തിരിച്ചുവരാനുള്ള സ്വാതന്ത്ര്യം മകൾക്ക് നേരത്തെ തന്നെ കൊടുത്തു. മകൾ ഒരു ലിവിങ് റിലേഷനിലേക്ക് പോകുന്നു എന്ന് കേട്ടപ്പോൾ ഏതൊരു അമ്മയും പോലെ തനിക്കും ആശങ്ക ഉണ്ടായിരുന്നു. ഇത് എങ്ങനെ അവസാനിക്കും എന്നുള്ള യാതൊരു കാര്യവും അന്ന് അറിയില്ല അത്തരം ഒരു ബന്ധത്തിൽ പോകണ്ട എന്ന് ഏതൊരു അമ്മയെയും പോലെ താനും പറഞ്ഞിരുന്നു ഇത് വേണോ എന്ന് ചോദിച്ചപ്പോൾ അഭയ അത് സമ്മതിച്ചിരുന്നില്ല എന്നാൽ തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാണ് അഭയ പറയുന്നത് താൻ ജീവിക്കുന്നത് എങ്ങനെയാണെന്ന് അച്ഛനെയും അമ്മയും താൻ ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട് വീട്ടിൽ വന്ന് അവർ താമസിച്ചിട്ടും ഉണ്ട്

താങ്കൾക്കിടയിൽ ഒരു കുടുംബജീവിതം ഉണ്ടാകുമോ കുട്ടികൾ ഉണ്ടാകുമോ എന്നതിനെക്കുറിച്ച് ഒക്കെയായിരുന്നു വീട്ടുകാർക്ക് ആശങ്കയുണ്ടായിരുന്നത് ഞങ്ങളുടെ ഫാമിലി ലൈഫ് തന്നെയാണ് ലിവിങ് ടുഗതർ എന്ന് കാണിച്ചുകൊടുത്തു ഏഴുവർഷമായപ്പോഴേക്കും അത് കുടുംബജീവിതം ആയി തന്നെ മാറി. തനിക്ക് ഇരുപതും അദ്ദേഹത്തിനു 30 വയസ്സുള്ളപ്പോഴാണ് ഒരുമിച്ച് ജീവിക്കുവാനായി തീരുമാനിച്ചത് ഒരു സമയം കഴിയുമ്പോൾ നമ്മുടെ കാഴ്ചപ്പാടുകളിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടാകും കുടുംബത്തിൽ ആണെങ്കിൽ അത് പരിഹരിച്ചു വേണം മുന്നോട്ട് പോകാൻ അതല്ലെങ്കിൽ പറഞ്ഞുതീർത്ത് ഒഴിവായി പോകാം അത്തരം അവസ്ഥ തന്നെയായിരുന്നു തങ്ങൾക്കിടയിലും ഉണ്ടായത് തന്റെ ഒരു ചോയ്സ് എങ്ങനെയാണെന്ന് താൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല എന്നുകൂടി പറയുന്നുണ്ട് ഗോപിയുമായി റിലേഷനിൽ ആയിരുന്ന സമയത്തും അല്ലാത്തപ്പോഴും ആത്മവിശ്വാസം തന്ന് അമ്മ കൂടെയുണ്ടായിരുന്നു.

നിനക്ക് എപ്പോഴാണ് അവിടെ നിൽക്കുന്നത് ബുദ്ധിമുട്ടായി തോന്നുന്നത് അപ്പോൾ എന്റെ അടുത്തേക്ക് പറഞ്ഞിട്ടുണ്ടായിരുന്നു ഒരിക്കലും നീ ബുദ്ധിമുട്ടരുത് എന്നും തിരുവനന്തപുരത്ത് നിനക്കൊരു വീടുണ്ട് എന്നും പറഞ്ഞിട്ടുണ്ട് ഏത് കാലത്ത് അവിടേക്ക് വരാനുള്ള സ്വാതന്ത്ര്യവും നിനക്കുണ്ടെന്ന് അമ്മ പറഞ്ഞിരുന്നു

Written by rincy

ഞങ്ങൾ എല്ലാ ദിവസവും സബ്ജയിലിൽ പോകുമായിരുന്നു, ആ ദുഃഖം മരണം വരെ വേദനിപ്പിക്കും, ഷൈൻ ടോം ചാക്കോയുടെ അമ്മയുടെ വേദനിപ്പിക്കുന്ന വാക്കുകൾ

‘മൂക്കുത്തിയും ചേലയും അണിഞ്ഞുകൊണ്ട് നടി ‘ശ്രിന്ദ’….ഫോട്ടോസ് കാണാം..!!