in

തന്റെ ഭിന്നശേഷിക്കാരൻ ആയ മകന് / മകൾക്കു വേണ്ടി യുദ്ധം ചെയ്യാനിറങ്ങുന്ന മാതാപിതാക്കളെ ജയിക്കാൻ നിങ്ങളുടെ ബിജിഎം ഇട്ട വീഡിയോകൾ കൊണ്ടോ മോട്ടിവേഷൻ സ്പീച് കൊണ്ടോ ഒരിക്കലും ആവില്ല…

A note shared by Cincy Anil on his social media is attracting attention. Here is the full text of the note

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയുടെ ചർച്ചാവിഷയം എന്നത് ഗോപിനാഥ് മുതുകാട് അദ്ദേഹം നടത്തിയിരുന്ന ഒരു ഭിന്നശേഷി ട്രസ്റ്റിൽ നിന്നും അദ്ദേഹത്തിന് എതിരെയുള്ള ശക്തമായ ആരോപണങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഭിന്നശേഷിക്കാരായ കുട്ടികളെ അദ്ദേഹം വളരെ മോശമായ രീതിയിൽ പരിഹസിച്ചു എന്നാണ് ഒരു ഭിന്നശേഷിക്കാരിയായ കുട്ടിയുടെ അമ്മ പറഞ്ഞത് ഇതിനെ തുടർന്ന് സാമൂഹിക വിഷയങ്ങളിൽ തന്റേതായ അഭിപ്രായം രേഖപ്പെടുത്തുന്ന സിൻസി അനിൽ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

ഗോപിനാഥ് മുതുകാടിനെ കുറിച്ചു എന്താണ് അഭിപ്രായം ഒന്നും ഇല്ലാത്തത് എന്ന് പലരും ചോദിച്ചു….സത്യത്തിൽ ആ ജാലവിദ്യക്കാരന്റെ അമിതവിനയത്തിൽ മുൻപൊരിക്കൽ വിശ്വസിച്ചു പോയതിന്റെ ജാള്യത ആണ് മനസ് നിറയെ….അതിനു ആദ്യം തന്നെ Preetha GP പ്രീത ചേച്ചിയോട് മാപ്പു പറയുന്നു…ഇയാളുടെ പേരിൽ ചേച്ചിയുമായി ഒരിക്കൽ കലഹിച്ചിരുന്നു….തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നടന്ന ഭിന്നശേഷിക്കാരുടെ ഫണ്ടിൽ ഉള്ള കൈയിട്ടു വാരൽ കൈയോടെ പിടിച്ചു കൊടുത്തിട്ടും നടപടി എടുക്കുമെന്ന വാഗ്ദാനം മാത്രമായി ഒതുങ്ങിയത് കണ്മുന്നിൽ നിൽകുകയാണ്…

എന്ത് പറഞ്ഞിട്ട് എന്തിനാണ്..ഇവിടെ ഇങ്ങനെയൊക്കെയാണ്…കൈയൂക്ക് ഉള്ളവൻ കാര്യക്കാരൻ…ജാലവിദ്യ കൈവശം ഉള്ളവൻ അതിനേക്കാളും മിടുക്കൻ….ഈ ഒരു അവസ്ഥയിലേക്ക് മനസ് എത്തിപ്പെട്ടു എന്ന് പറയുന്നതാവും ഉചിതം….കഴിഞ്ഞ ദിവസത്തെ അദേഹത്തിന്റെ കുറച്ചു വാക്കുകൾ ഒരു വിഡിയോയിൽ കണ്ടു…”എനിക്ക് ഭിന്നശേഷിക്കാരൻ ആയ കുട്ടിയില്ല..എന്നിട്ടും ഇതൊരു ഭിന്നശേഷി സൗഹൃദമായ നാട് ആകണം എന്ന് ഞാൻ ആഗ്രഹിച്ചു… ഈ മേഖലയിലേക്ക് തിരിഞ്ഞു…ഞാൻ അവർക്കു കൊടുക്കുന്ന ഓരോ ബിസ്ക്കറ്റ് കഷണങ്ങളും എന്റെ ഔദാര്യമാണ് “പഠനവൈകല്യമുള്ള ഒരു മകന്റെ ( ഒരു ഭിന്നശേഷിക്കാരന്റെ )അമ്മ എന്ന നിലയിൽ ഞാൻ ഒന്ന് പറയട്ടെ…@gopinath muthukad

നിങ്ങൾ ഒരു ഭിന്നശേഷിക്കാരന്റെ പിതാവ് ആയിരുന്നെങ്കിൽ…1) ഇത് നിങ്ങൾ ഒരിക്കലും ഒരു കച്ചവടം ആക്കില്ലായിരുന്നു…നിങ്ങളുടെ ചിന്തകളിൽ പോലും ഇങ്ങനെ ഒരു ആശയം ഉദിക്കില്ലായിരുന്നു..2) ഈ കുട്ടികളെ വീഡിയോ യിൽ പ്രദർശിപ്പിച്ചു അവരുടെ നിസ്സഹായത വിറ്റു കീശ നിറയ്ക്കില്ലായിരുന്നു…3)ദയയും കരുണയും ഉള്ള മനുഷ്യരെ പറ്റിച്ചു ആ കുഞ്ഞുങ്ങൾക്ക് വേണ്ടിയെന്ന വ്യാജന വാങ്ങിയെടുത്ത പണം കൊണ്ട് വാങ്ങിയ ബിസ്ക്കറ്റ് എന്റെ ഔദാര്യം എന്ന് വീമ്പിളക്കില്ലായിരുന്നു…4) ഇതൊക്കെയാണ് ഇവിടെ നടക്കുന്നത് എന്ന് സമൂഹത്തോട് വിളിച്ചു പറഞ്ഞ മാതാപിതാക്കളെയും ആ കുട്ടികളെയും വീഡിയോയിലൂടെ സമൂഹത്തിനു മുന്നിൽ അപമാനിക്കാൻ ശ്രമിക്കില്ലായിരുന്നു…

5) ഭിന്നശേഷിക്കാരായ മക്കൾ ഉണ്ടായത് കൊണ്ട് ആ മാതാപിതാക്കൾ ഒക്കെ ആത്മാഭിമാനം വിറ്റു നിങ്ങൾ പറയുന്നത് പോലെ വീഡിയോ യിൽ നെഞ്ചത്തടിച്ചു നിലവിളിച്ചു സഹായം ചോദിച്ചു നിങ്ങളുടെ കീശ നിറയ്ക്കാൻ കൂട്ട് നിൽക്കുമെന്ന് നിങ്ങൾ വെറുതെ അങ്ങ് മോഹിക്കില്ലായിരുന്നു….6) വിമർശനങ്ങൾ ഉയരുമ്പോൾ സ്വന്തം ചാനലിലൂടെയും മറുനാടനെ പോലുള്ള നുണകൾ മാത്രം പ്രചരിപ്പിക്കുന്ന മഞ്ഞ ചാനലുകളിലൂടെയും വീഡിയോകൾ പോസ്റ്റ്‌ ചെയ്തു ഉത്തമനാകാൻ ശ്രമിക്കുന്നതിനു പകരം ഇതുവരെ നിങ്ങളുടെ സ്ഥാപനത്തിലേക്കു ഈ കുട്ടികളുടെ പേരിൽ വന്ന തുകയുടെ കണക്കുകൾ സമൂഹത്തെ ബോധ്യപ്പെടുത്തി തെറ്റിദ്ധാരണ മായ്ക്കുവാൻ എന്തെങ്കിലും ഒരു ശ്രമം നിങ്ങൾ നടത്തുമായിരുന്നു…

7) കുട്ടിയുടെ മാതാപിതാക്കൾ അറിയാതെ കുട്ടികൾക്കായി വിദേശത്ത് നിന്ന് വരുന്ന സ്കോളർഷിപ്പിനെ കുറിച്ചുള്ള ആരോപണത്തിൽ എങ്കിലും നിങ്ങൾ ഒരു വ്യക്തത വരുത്താൻ ശ്രമിക്കുമായിരുന്നു…30 -40 കുട്ടികളെ വച്ചു കേരളത്തിലെ ഭിന്നശേഷി സമൂഹത്തിനു അവസാനവാക്ക് ഗോപിനാഥ് മുതുകാട് എന്ന പൊതുബോധം സൃഷ്ടിക്കാൻ നിങ്ങളുടെ ജാലവിദ്യ കൊണ്ട് നിങ്ങൾക്ക് സാധിച്ചു എന്നത് ലജ്ജിപ്പിക്കുന്നുഅമേരിക്കയിൽ അടക്കം നിങ്ങൾ വിദേശയാത്രകൾ നടത്തി പണം പിരിച്ച കഥകൾ അങ്ങാടിപ്പാട്ടാണ്…ഭിന്മശേഷിക്കാരായ മക്കളെ കൊണ്ട് തൊഴിലിനു പോകാൻ പറ്റാതെ പട്ടിണി കിടക്കുന്നവര് കൂടിയുണ്ട് ഈ നാട്ടിൽ… അവരിൽ ഒരാൾക്ക് നിങ്ങളുടെ സ്ഥാപനത്തിൽ നിങ്ങൾ അഡ്മിഷൻ കൊടുക്കുമോ???നിങ്ങളെ പോലെ മനുഷ്യരുടെ നിസ്സഹായതയെ ഉപയോഗിച്ച് പണം തട്ടുന്ന ഓട്ടോരുത്തരോടും പറയാനുള്ളത് ഒന്നുമാത്രമാണ്…

തന്റെ ഭിന്നശേഷിക്കാരൻ ആയ മകന് / മകൾക്കു വേണ്ടി യുദ്ധം ചെയ്യാനിറങ്ങുന്ന മാതാപിതാക്കളെ ജയിക്കാൻ നിങ്ങളുടെ ബിജിഎം ഇട്ട വീഡിയോകൾ കൊണ്ടോ മോട്ടിവേഷൻ സ്പീച് കൊണ്ടോ ഒരിക്കലും ആവില്ല…അവരിലെ തീ അണയ്ക്കാൻ നിങ്ങളിലെ കപടവിനയത്തിനും കൺക്കെട്ട് വിദ്യയ്ക്കും ശക്തി പോരാതെ വരും…ജാലവിദ്യ അല്ല അത്… ഓരോ നിമിഷവും അവർ അനുഭവിക്കുന്ന insecurity യുടെ പ്രതിഫലനമാണ്… പ്രതിരോധമാണ്…അവരുടെ മുന്നിൽ നുണകൾ കൊണ്ട് നിങ്ങൾ പണിത് വച്ച ചില്ലു കൊട്ടാരം ഒട്ടും വൈകാതെ തകർന്നു വീഴും….

Written by rincy

Yashika Aannand's new glamorous pics go viral.

‘കിടിലൻ ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ‘യാഷിക ആനന്ദ്’…ഫോട്ടോസ് കാണാം…!!!

Even on the day before his death, Sudhi did that, and Lakshmi opened up to Nakshatra about Sudhi's memories and Sudhi's own Renu

മരിക്കുന്നതിന്റെ തലേദിവസം പോലും സുധിയേട്ടൻ ചെയ്തത് അങ്ങനെയാണ് ലക്ഷ്മി നക്ഷത്രയോട് സുധിയുടെ ഓർമ്മകളെ കുറിച്ച് തുറന്നു പറഞ്ഞു സുധിയുടെ സ്വന്തം രേണു