അമ്മ മേനകാ സിനിമാ ലോകത്ത് ഉണ്ടാക്കിയെടുത്ത പേരും പെരുമയും അതേപോലെതന്നെ കാത്തുസൂക്ഷിക്കുന്ന മകളാണ് കീർത്തി സുരേഷ്. മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ കീർത്തി സുരേഷിനെ അധികം സമയം എടുക്കേണ്ടി വന്നില്ല. വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാളത്തിലും തമിഴിലും ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. എന്നാലിപ്പോൾ ആരാധകരെ സങ്കടത്തിൽ ആഴ്ത്തി കൊണ്ട് താരത്തെ കുറിച്ച് ഒരു സങ്കട വാർത്തയാണ് പുറത്തുവരുന്നത്.
ദിലീപ് നായകനായി എത്തിയ കുബേരൻ എന്ന സിനിമയിലൂടെയാണ് കീർത്തി സുരേഷ് ആദ്യമായി സിനിമയിലെത്തുന്നത്. അന്നുമുതൽ താരത്തോട് തോന്നിയ സ്നേഹവും ആദരവും മരക്കാർ എന്ന സിനിമയിൽ വരെ ആരാധകർ സൂക്ഷിച്ചിരുന്നു. താരത്തിൻറെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കീർത്തി സുരേഷിനെ കോവിഡ് ബാധിച്ചിരിക്കുന്നു എന്നതാണ് പുറത്തുവന്ന വാർത്ത. താരം തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഇക്കാര്യം ആരാധകരെ അറിയിച്ചത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം.
തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറാറുണ്ട്. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ ആശ്വസിപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പെട്ടെന്നുതന്നെ അസുഖം മാറട്ടെ എന്നും, അതിനായി പ്രാർത്ഥിക്കാം എന്നും ആരാധകർ കമൻറുകൾ ആയി താരത്തിൻ്റെ പോസ്റ്റിൻ്റെ അടിയിൽ കുറിക്കുന്നു. ചെറിയ ലക്ഷണങ്ങൾ മാത്രമാണ് കാണിക്കുന്നത്. ആവശ്യമായ മുൻകരുതലുകൾ എല്ലാം എടുത്തിരുന്നു.
ഇത് വലിയൊരു മുന്നറിയിപ്പാണ് എന്നും, എല്ലാവരും സുരക്ഷാക്രമീകരണങ്ങൾ പാലിക്കണമെന്നും താരം അഭ്യർത്ഥിച്ചു. കൊവിഡ് വളരെ പെട്ടെന്നാണ് പടർന്നു കൊണ്ടിരിക്കുന്നത്, നിങ്ങൾ വാക്സിൻ എടുത്തിട്ടില്ലെങ്കിൽ എത്രയും വേഗം തന്നെ എടുക്കണം എന്നാണ് താരം എല്ലാവരെയും ഓർമ്മിപ്പിക്കുന്നത്.