കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഇരുപതോളം സാക്ഷികളായിരുന്നു മൊഴിമാറിയത്. ആദ്യം നടിക്കു വേണ്ടി സംസാരിച്ച ഇവരെല്ലാം രണ്ടാമത്തെ വിസ്താരത്തിൽ മൊഴി മാറുകയായിരുന്നു. ഇക്കൂട്ടത്തിൽ പ്രധാനിയായത് യുവ നടി ഭാമ ആയിരുന്നു. ഇതേ തുടർന്ന് നിരവധി സൈബർ ആക്രമണങ്ങളും വിമർശനങ്ങളും ഭാമയ്ക്ക് ഏൽക്കേണ്ടിവന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇരയായ നടി തൻറെ അതിജീവനത്തെകുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചത്. പോസ്റ്റ് ഇങ്ങനെ;
“ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെട്ട ലിൽ നിന്നും അതിജീവനത്തിലേക്ക് ഉള്ള ഈ യാത്ര. 5 വർഷമായി എൻറെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച ആക്രമണത്തിന് ഇടയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും, നിശബ്ദയാക്കാനും, ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ. എൻറെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ല എന്ന് തിരിച്ചറിയുന്നു. നീതി പുലരാനും, തെറ്റുകൾ ചെയ്തവർ ശിക്ഷിക്കപപ്പെടാനും, ഇങ്ങനെ ഒരു അനുഭവം മറ്റാർക്കും ഉണ്ടാവാതിരിക്കാനും ഞാൻ യാത്ര തുടർന്നു കൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി.”
നിരവധി താരങ്ങൾ ആയിരുന്നു ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നത്. ഈ പോസ്റ്റിനു താഴെയും നിരവധിപേർ ഭാമയ്ക്കെതിരെ വന്നിരുന്നു. ഈ സാഹചര്യത്തിൽ മുമ്പ് രഞ്ജു രഞ്ജിമാർ ഭാമയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. രഞ്ജുവിൻ്റെ വാക്കുകളിങ്ങനെ;
“കാലം കാത്തു വെച്ചിട്ടുണ്ട്, പുറത്തിറങ്ങി നടക്കാൻ സ്വാതന്ത്ര്യം നേടിത്തരും. പെണ്കുഞ്ഞു ജനിക്കാതിരിക്കാൻ പ്രാർത്ഥിക്കുക. കല്യാണ ചിലവ് കൂടും. ഒരുപക്ഷേ ഇന്നത്തെപോലെ കല്യാണ ചെലവ് വഹിക്കാൻ ആൾ ഉണ്ടാകണമെന്നില്ല.” എന്നു പറഞ്ഞുകൊണ്ടാണ് ഭാമയുടെ മുൻ പ്രതികരണത്തിന് സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ട് അന്ന് രഞ്ജു രഞ്ജിമാർ പ്രതികരിച്ചത്.
ഒരു ദിവസം കണക്കു പറയേണ്ടിവരും. അത് അത്ര വിദൂരമല്ല. തുടർന്ന് നിരവധി പോസ്റ്റുകൾ പങ്കുവെച്ചുകൊണ്ട് ആയിരുന്നു രഞ്ജു തൻറെ പ്രതിഷേധം പരസ്യമായി അന്ന് പ്രഖ്യാപിച്ചത്. ഒപ്പം ഭാമയുടെ വിവാഹ ചിത്രത്തിനു താഴെയും തൻറെ പ്രതിഷേധം രഞ്ജു അറിയിച്ചിരുന്നു. താരങ്ങളടക്കം നിരവധി പേർ ആയിരുന്നു അന്ന് രഞ്ജുവിൻ്റെ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയത്. നാളുകൾക്കിപ്പുറം ദിലീപ് കുടുങ്ങുമെന്ന് ആയപ്പോൾ ഒറ്റപ്പെടലുകൾ ഉണ്ടായിരിക്കുകയാണ് ഈ മൊഴിമാറ്റിയ സാക്ഷികൾക്ക്. മറ്റുള്ളവർക്ക് സിനിമാമേഖലയിൽ തുടരാൻ കഴിഞ്ഞാലും നടി ഭാമയ്ക്ക് സിനിമ മേഖലയിൽ നിന്നും ഒറ്റപ്പെടലുകൾ നേരിടേണ്ടിവരും എന്നാണ് എല്ലാവരും പറയുന്നത്. അന്ന് രഞ്ജി പറഞ്ഞ കാര്യങ്ങൾ ഓരോന്നും ഇന്ന് നടിയുടെ ജീവിതത്തിൽ അന്വർത്ഥമായിക്കൊണ്ടിരിക്കുകയാണ്.