in ,

നേരത്തെ പരിചയമുള്ള ആളുമായി വിവാഹം, ഭാര്യയെ ഇത്ര പ്രോത്സാഹിപ്പിക്കുന്ന എന്തിനെന്ന് പലരും ചോദിച്ചു, തുറന്ന് പറഞ്ഞ് സിതാരയും സജീഷും

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. സിതാര പങ്കുവെയ്ക്കുന്ന വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോള്‍ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിന്റെ പിന്തുണയെ കുറിച്ചും സിതാര തുറന്ന് പറയുകയാണ്. ഭാഗ്യലക്ഷ്മി അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു സിതാരയും ഭര്‍ത്താവായ ഡോക്ടര്‍ സജീഷും വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനസ് തുറന്നത്.

വിവാഹത്തിന് മുന്‍പ് സിതാരയെ പരിചയമുണ്ടായിരുന്നു. കലോത്സവ വേദികളിലൂടെയായി സിതാരയെ അറിയാമായിരുന്നു. വേദികളിലെല്ലാം സിതാര സജീവമായിരുന്നു. നേരത്തെ അറിയാവുന്നൊരാളെ വിവാഹം ചെയ്യണമെന്നുണ്ടായിരുന്നു. മാതാപിതാക്കളായിട്ട് പോയി കണ്ടുപിടിക്കുന്നതിന് പകരം ഞാന്‍ തന്നെ കണ്ടെത്തണം എന്നുണ്ടായിരുന്നു.- സജീഷ് പറഞ്ഞു.

ലവ് മാര്യേജ് എന്ന് പറയാനാവില്ല. എല്ലാ മാര്യേജും ലവ് മാര്യേജാണ്. ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ട് വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്കൊന്നും എതിര്‍പ്പുണ്ടായിരുന്നില്ല. എന്‍ഗേജ്മെന്റ് കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷമായിരുന്നു വിവാഹം. വീട്ടില്‍ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. അച്ഛനും അമ്മയ്ക്കുമൊക്കെ എന്റെ സങ്കല്‍പ്പം അറിയാമായിരുന്നു. കോഴ്സൊക്കെ കഴിഞ്ഞ് ഞാന്‍ തന്നെ നോക്കിക്കോളാമെന്ന് പറഞ്ഞിരുന്നു.

കോഴ്സ് കഴിഞ്ഞതിന് ശേഷമാണ് എനിക്കറിയാവുന്ന പെണ്‍സുഹൃത്തുക്കളില്‍ കല്യാണം കഴിഞ്ഞ് ഒന്നിച്ച് ജീവിക്കുന്നയാള്‍ ആരൊക്കെയാണെന്ന് നോക്കിയത്. അതില്‍ ആദ്യം വന്ന പേരാണ് സിതാര. സിതാരയുടെ വീട്ടുകാരേയും എനിക്ക് നന്നായി അറിയാം. യൂണിവേഴ്സിറ്റി കലോത്സവമൊക്കെ വരുന്ന സമയത്ത് സംസാരിക്കാറുണ്ട്. എന്റെ വീട്ടില്‍ പറഞ്ഞ് നിന്റെ വീട്ടില്‍ വന്ന് വിവാഹത്തെക്കുറിച്ച് സംസാരിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ സിതാര ഓക്കെ പറഞ്ഞിരുന്നു. ഞാന്‍ തന്നെ നേരില്‍ പോയി വിവാഹത്തെക്കുറിച്ച് സംസാരിക്കണമെന്നൊക്കെ കരുതിയിരുന്നു. എന്തോ ഭാഗ്യത്തിന് എല്ലാം ആഗ്രഹിച്ചത് പോലെ തന്നെ സംഭവിച്ചു.-സജീഷ് പറഞ്ഞു.

സിനിമകളില്‍ കൂടുതലായി പാടിത്തുടങ്ങിയത് വിവാഹ ശേഷമായിരുന്നു. ഞാന്‍ സിനിമയില്‍ പാടിക്കേള്‍ക്കണമെന്ന് എന്നേക്കാള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് സജീഷാണ്.-സിതാര പറഞ്ഞു. കലാകാരനാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഡോക്ടറാവാനും ആഗ്രഹിച്ചു. കലാജീവിതത്തില്‍ എനിക്ക് കിട്ടാതെ പോവുന്ന അംഗീകാരവും അവസരവും സിതാരയ്ക്ക് ലഭിക്കുന്നതില്‍ സന്തോഷമേയുള്ളൂ. സിതാരയെ പോലെയുള്ളൊരാളാണ് ഭാര്യയെങ്കില്‍ അറിയാതെ സപ്പോര്‍ട്ട് ചെയ്ത് പോവും. കാരണം അവള്‍ എടുക്കുന്ന എഫേര്‍ട്ട് ഞാന്‍ കാണുന്നുണ്ട്.- സജീഷ് പറഞ്ഞു.

Written by admin

ആ ദിവസം ഉർവശി കോടതിയിൽ എത്തിയത് കുടിച്ചിട്ടാണ്. അതോടെ അമ്മയുടെ ഈ കോലത്തിൽ പോകുവാൻ പറ്റില്ലയെന്ന് മകൾ. കോടതി രംഗങ്ങളെ കുറിച്ച് മനോജ്‌ കെ ജയൻ… !!

ഇത് നമ്മുടെ ആനന്ദത്തിലെ നായികയല്ലെ.ആളാകെ മാറിപോയാലോ. പുത്തൻ വർക്ക്‌ ഔട്ട്‌ വീഡിയോ പങ്കുവച്ച് സിദ്ധി.. !!