ടീവി ഷോകളിൽ കൂടിയും മിമിക്രി വേദികളിൽ കൂടിയും തിളങ്ങി നിന്ന താരമാണ് ബിനു അടിമാലി. ടീവി പരിപാടിയിൽ എത്തിയതോട് കുട്ടിയാണ് തന്റെ ജീവിതവും കരിയറും മാറിയത് എന്നാണ് താരം പറയുന്നത്. കോമഡി സ്റ്റാർ എന്ന പ്രോഗ്രാമിൽ എത്തിയതോട് കൂടിയാണ് ഒരുപാട് ഷോകളും ചാനൽ പരിപാടിയും കിട്ടാൻ തുടങ്ങിയത്.
എന്നാൽ അധികം വൈകാതെ തന്നെ താരം സിനിമയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തത്സമയം പെൺകുട്ടി എന്ന സിനിമയിൽ കൂടിയാണ് ബിനു അടിമാലി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മിമിക്രിയിൽ എത്തുന്നതിന് മുൻപ് താൻ കൂലി പണിയും പൈയ്ന്റിങ് ജോലി ചെയ്തുമാണ് ജീവിച്ചത് ആ സമയങ്ങളിൻ ഒരുപാട് പട്ടിണി താൻ നേരിട്ടിട്ടുണ്ട്. കട്ട കൊണ്ട് കെട്ടിയ പുല്ല് മേഞ്ഞ ഒരു വീട്ടിലായിരുന്നു താമസം. എന്നാൽ സിനിമയിൽ അവസരം ലഭിച്ചതോട് കൂടിയാണ് ഈ വീട്ടിൽ നിന്നും ഒരു വാടക വീട്ടിലേക് മാറുന്നത്. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത താരം പിന്നീട് അഭിനയ ജീവിതത്തിൽ സജീവമായിരുന്നു. അഭിനയത്തിൽ നിന്നും കിട്ടിയ പണം കൊണ്ട് കുറച്ചു സ്ഥലം വാങ്ങി കഴിഞ്ഞ വർഷം ഒരു വീടും താരം നിർമ്മിച്ചിരുന്നു.തന്റെ കഷ്ടപ്പാട് കൊണ്ടും അർപ്പണ ബോധം കൊണ്ടും സിനിമയിൽ എത്തിയ കലാകാരനാണ് ബിനു അടിമാലി.
എന്നാൽ സിനിമയിൽ താരത്തെ കൊണ്ടുവന്നത് നാടൻ മണിയൻ പിള്ള രാജുവാണ്. സാധാരണ കുടുബത്തിൽ കൃഷിക്കാരയ അമ്മയുടെയും അച്ചന്റെയും മകനായിട്ടാണ് ബിനു ജനിക്കുന്നത്. മിമിക്രിയിൽ എത്തുന്നതിന് മുൻപ് കൂലി പണിയായിരുന്നു എന്ന് ഒരു മടിയും കൂടാതെ താരം പറയാറുണ്ട്.മമ്മുട്ടി നായകനായ സൂപ്പർ ഹിറ്റ് സിനിമ ഷൈലോക്കിലാണ് താരം അവസാനമായി അഭിനയിച്ചത്. എന്നാൽ മലയാളികൾ താരത്തെ കൂടുതൽ അറിയാൻ തുടങ്ങിയത് സ്റ്റാർ മാജിക് എന്ന ടീവി ഷോയിൽ കൂടിയാണ്. മിമിക്രിയിൽ തിളങ്ങി നിന്ന സമയത്താണ് ബിനു വിവാഹം കഴിക്കുന്നത് ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് താരം വിവാഹം കഴിക്കുന്നത്. ധന്യയാണ് താരത്തിന്റെ ഭാര്യ കൂടതെ മുന്ന് മക്കളുമുണ്ട് ബിനു അടിമാലിക്ക്.