മലയാള ടെലിവിഷൻ രംഗത്ത് നിന്ന് വളർന്ന് വന്ന യുവ താരമാണ് അനുമോൾ. അവതാരികയായിട്ടാണ് താരം അദ്യം എത്തിയത്. അതിന് ശേഷമാണ് താരം അഭിനയ രംഗത്ത് അരങ്ങേറിയത്. ഇന്നിപ്പോൾ ഒരുപാട് പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരത്തെ മലയാളികൾക്ക് കൂടുതൽ അറിയാൻ തുടങ്ങിയത് സ്റ്റാർ മാജിക് എന്ന ഗെയിമിംഗ് പ്രോഗമിൽ കൂടിയാണ്.
ഈ പ്രോഗ്രാമിൽ കൂടി ഒരുപാട് ആരാധകരെ താരം സ്വന്തമായിരുന്നു.എന്നാൽ ഇതെ പരിപാടിയിലെ മറ്റൊരു താരമായ തങ്കച്ചനുമായി ഒരുപാട് ഗോസിപ്പുകൾ ഉണ്ടായിരിന്നു. ഡിഗ്രി പഠിക്കുന്ന സമയത്താണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത് അതോടെ പഠനവും താരം അവസാനിച്ചിരുന്നു. ഇന്നിപ്പോൾ മിനി സ്ക്രീനിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ ഇതാ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരു ആരാധകൻ നൽകിയ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആരാധകൻ ചോദിച്ചത് ഇങ്ങനെയാണ്.
മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തുന്ന സിനിമയിൽ നായികയായി അഭിനയിക്കാൻ വിളിച്ചാൽ അഭിനയിക്കുമോ എന്നാണ് ചോദ്യം. അതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയാൽ ഇപ്പോൾ അഭിനയിക്കില്ല അതിന് കാരണമുണ്ട് ചെറുപ്പം മുതൽ തന്നെ ആരാധിക്കുന്നതും ബഹുമാനിക്കുന്നതുമായ ഒരു നടൻ ആണ് അദ്ദേഹം അത് കൊണ്ട് തന്നെ ഇപ്പോൾ അങ്ങനെ അവസരം കിട്ടിയാൽ പേടിയും ചമ്മലും ആയിരിക്കും എന്നാണ് അനുമോൾ പറഞ്ഞത്. തനിക്ക് ജീവൻ പോലെയുള്ള ഒരു താരം കൂടിയാണ് അദ്ദേഹമെന്നും അനുമോൾ പറഞ്ഞു. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ നായിക ആയി അഭിനയിക്കേണ്ട കഴിവൊന്നും തനിക്ക് ഇല്ലെന്നും താരം കൂട്ടിചേർത്തു.