in

എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നിന് ആതിഥേയത്വം വഹിച്ചതിന് ഞാൻ അവളോട് ഒരിക്കലും നന്ദി പറഞ്ഞിട്ടില്ല. അവൾ അത് ചോദിച്ചിട്ടുമില്ല, ചോദിക്കുകയുമില്ല അതാണ് നമ്മൾ, കൂട്ടുകാരിക്ക് പിറന്നാളാശംസയുമായി ജിപി

പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും ഗോപിക അനിലും. ഇരുവരുടെയും വിവാഹം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ജനുവരി 28 നായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം. ഹണിമൂൺ എല്ലാം താരദമ്പതികൾ ആഘോഷമാക്കിയിരുന്നു.

വിവാഹശേഷവും സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിനു തെളിവായിരുന്നു പേളിയെ കാണാൻ ജിപി എത്തിയത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾക്ക് മുന്നിലേക്ക് പേളി മാണിയും ഗോവിന്ദ് പത്മസൂര്യയും ആദ്യമായി അവതാരകരായി ഒന്നിച്ചെത്തുന്നത്. മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ജോഡികൾ അന്നുമുതൽ ഉറ്റസുഹൃത്തുക്കളാണ്. ഇന്നുവരെ ജീവിതത്തിൽ ആ സൗഹൃദവും ഇരുവരും കാത്തുസൂക്ഷിക്കുന്നു

ഇപ്പോളിതാ സുഹൃത്ത് നീതുവിന്റെ പിറന്നാൾ ദിനത്തിന് ജിപി പങ്കിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സംഭവബഹുലമായ സംഗീത് നൈറ്റ് ആഘോഷത്തിൽ ആതിഥേയത്വം വഹിച്ചതിന് ശേഷം എൻ്റെ ഡാർലിംഗ് നീതു അൽപ്പം ഒന്ന് ശ്വസിക്കാൻ വേണ്ടി ഇരിക്കുന്ന കാഴ്ചയാണ് എന്ന ക്യാപ്ഷ്യനോടെയാണ് ജിപി ചിത്രങ്ങൾ പങ്കിട്ടത്. ഒരു അവതാരകൻ എന്ന നിലയിൽ, പേരുകളോ റൺ ഓർഡറോ ഒരു സൂചനയുമില്ലാതെ, അവസാന നിമിഷം ഇത്തരമൊരു സംഭവബഹുലമായ ഷോ ഏറ്റെടുക്കുന്നതിൻ്റെ അപകടങ്ങളും വെല്ലുവിളികളും എനിക്ക് നന്നായി അറിയാം!

എന്നിട്ടും അവൾ അത് മനോഹരമായി ചെയ്തു, അവൾ അത് വളരെ മാന്യമായും ഉത്തരവാദിത്തത്തോടെയും ചെയ്തു എന്നുള്ളതാണ് എന്നെ അതിശയിപ്പിച്ചത്. എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നിന് ആതിഥേയത്വം വഹിച്ചതിന് ഞാൻ അവളോട് ഒരിക്കലും നന്ദി പറഞ്ഞിട്ടില്ല. അവൾ അത് ചോദിച്ചിട്ടുമില്ല, ചോദിക്കുകയുമില്ല അതാണ് നമ്മൾ!

ജന്മദിനാശംസകൾ എൻ്റെ പ്രിയ കൂട്ടുകാരി. നിങ്ങൾ എമ്പതിയും വളരേ സെന്സിബിളും ആയ കൂട്ടുകാരിയാണ് എനിക്ക് നീതു. എല്ലായ്പ്പോഴും ഞാൻ നിങ്ങൾക്കായി ഉണ്ടാകും- ജിപി കുറിച്ചു

Written by admin

വിവാഹം സെപ്റ്റംബർ എട്ടിന്, ആദ്യ ക്ഷണക്കത്ത് സുരേഷ് ​ഗോപിക്ക് കൈമാറി അനു​ഗ്രഹം വാങ്ങി ശ്രീവിദ്യ മുല്ലച്ചേരിയും രാഹുലും

നല്ല നാടൻ ഭക്ഷണം കഴിക്കാൻ കൊതി, മാഞ്ചെസ്റ്ററിൽ ഒരു നല്ല സൗത്ത് ഇന്ത്യൻ ക്‌ളൗഡ്‌ കിച്ചനോ റെസ്റ്റോറന്റോ ഉണ്ടെങ്കിൽ നിർദേശിക്കൂ എന്ന് താരപുത്രി