in

ഞങ്ങളുടേത് കോമ്പോ അല്ല, ഗബ്രിയെ കിട്ടിയതിൽ ഭാ​ഗ്യവതി, പരിശുദ്ധമായ സ്നേഹമാണ്, മനുഷ്യനല്ലേ, തെറ്റുകൾ പറ്റില്ലേ? ഇനി നടുക്കടലിൽ കൊണ്ടിട്ടാലും നീന്തിപ്പോരും- ജാസ്മിൻ

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത് മുതൽ ഷോയ്ക്ക് ഏറ്റവും കൂടുതൽ കണ്ടന്റുകൾ നൽകിയിട്ടുള്ളതും ഊർജ്വസ്വലതയോടെ കളിച്ചിട്ടുള്ളതുമായ മത്സരാർത്ഥിയാണ് യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ജാസ്മിൻ ജാഫർ. തുടക്കം മുതൽ ഫൈനലിസ്റ്റായി പലരുടെയും പ്രഡിക്ഷൻ ലിസ്റ്റിൽ ജാസ്മിൻ ജാഫർ ഇടംപിടിച്ചിരുന്നു. എന്നാൽ ഫൈനൽ ഫൈവിൽ എത്തിയെങ്കിലും മൂന്നാം സ്ഥാനം വരെ എത്താനെ ജാസ്മിന് സാധിച്ചുള്ളു. ജനപിന്തുണയുടെ കുറവ് മൂലം മൂന്നാം സ്ഥാനം കൊണ്ട് ജാസ്മിന് തൃപ്തിപ്പെടേണ്ടി വന്നു. ജാസ്മിനും ജിന്റോയുമായിരിക്കും ടോപ്പ് ടു എന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. പക്ഷെ അവസാന ആഴ്ചകളിലെ പ്രകടന മികവ് മൂലം അർജുൻ ശ്യാം ​ഗോപന് വലിയ രീതിയിൽ പെടുന്നനെ ജനപിന്തുണ കൂടിയതാണ് ജാസ്മിന് തിരിച്ചടിയായത്.

ഇപ്പോഴിതാ ബി​ഗ് ബോസ് ഹൗസിൽ നിന്നും ഇറങ്ങിയ ശേഷം ജാസ്മിൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ‌ വീടൊക്കെ വിറ്റിട്ട് അല്ലെങ്കിൽ ജപ്തി ഒക്കെ ആകില്ലേ. അതുപോലൊരു ഫീൽ ആണ് ബി​ഗ് ബോസ് ഹൗസിൽ നിന്നും ഇറങ്ങിയപ്പോൾ തോന്നുന്നത്. നല്ലതും ചീത്തയും ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ട്. പക്ഷേ വീട് വിട്ടുവരിക എന്നത് ഭയങ്കര വിഷമം ആയിപ്പോയി. ഞാൻ ഞാനായിട്ട് തന്നെയാണ് ബി​ഗ് ബോസിൽ നിന്നത്. എനിക്ക് പ്രശ്നങ്ങൾ ഒത്തിരി ഉണ്ടായിട്ടുണ്ട്.

മനുഷ്യനല്ലേ പുള്ളേ.. തെറ്റുകളൊക്കെ പറ്റില്ലേ. ഞാൻ ഞാനല്ലാതെ ജീവിക്കാൻ പറ്റില്ല. ആദ്യം വന്നപ്പോൾ കരുതിയത് എല്ലാവർക്കും എന്നെ ഇഷ്ടമാകുമെന്നാണ്. എന്നാൽ ഇത്രയും ഒരു പ്രശ്നം ഉണ്ടാകുമെന്ന് പ്രതീ​ക്ഷിച്ചില്ല. പക്ഷേ എല്ലാവരോടും നന്ദിയും കടപ്പാടും മാത്രമെ ഉള്ളൂ. ഒറ്റപ്പെടുത്തിയവരോടും സന്തോഷിപ്പിച്ചവരോടും ദേഷ്യപ്പെട്ടവരോടും എല്ലാം. ജിന്റോ ചേട്ടനെ ആദ്യമെല്ലാം ഇഷ്ടമുള്ളൊരാൾ ആയിരുന്നു ഞാൻ. പക്ഷേ ഇടയ്ക്ക് വച്ച് കാണിച്ചു കൂട്ടിയ കാര്യങ്ങൾ ആണ് പ്രശ്നമായത്. അദ്ദേഹം ജയിച്ചതിൽ സന്തോഷം മാത്രമെ ഉള്ളൂ. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എന്റെ മനസിൽ തന്നെ ഉണ്ടായിരുന്നു പുള്ളി കപ്പെടുക്കുമെന്ന്.

നമ്മളെ മനസിലാക്കി ഒരാൾ നിൽക്കുക എന്നത് വലിയ ഭാ​ഗ്യമാണ്. നമ്മുടെ ഏത് അവസ്ഥയിലും ഞാൻ ഉണ്ട് അല്ലെങ്കിൽ ഒരു പ്രതിവിധി കണ്ടെത്താനും അവർക്ക് സാധിക്കും. എനിക്ക് അത് ലഭിച്ചത് ​ഗബ്രിയിൽ നിന്നുമാണ്. അക്കാര്യത്തിൽ ഞാൻ ഭാ​ഗ്യവതിയാണ്. അതൊരു കോമ്പോ എന്നതല്ല. പരിശുദ്ധമായ സ്നേഹമാണത്. ബി​ഗ് ബോസ് കാരണം ഞാൻ കുറേ ക്ഷമ പഠിച്ചു. പുറത്തും എന്തെങ്കിലും വള്ളിക്കേസ് വരുമ്പോൾ ആദ്യം പോയി തലയിട്ട്, ഉള്ള ഏണിയെല്ലാം വലിച്ച് തലയിൽ വയ്ക്കും. പക്ഷേ അതിൽ നിന്നും മാറിയിപ്പോൾ. ആരെയെങ്കിലും ആശ്രയിച്ചിരിക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് ആരെങ്കിലും ഒരാൾ എപ്പോഴും വേണം. ഇനിയിപ്പോൾ ഏത് നടുക്കടലിൽ കൊണ്ടിട്ടാലും ഞാൻ നീന്തിപ്പോരും. ഇതുവരെ എന്നെ പിന്തുണച്ച എല്ലാവർക്കും, സ്നേഹിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് നന്ദി പറയുകയാണ്. നിങ്ങളോട് പറഞ്ഞാൽ തീരാത്തത്ര കടപ്പാടുണ്ട്.

Written by admin

‘എന്റെ കണ്ണുനനയിപ്പിയ്ക്കുന്ന ഓർമ. ഹാപ്പി ഫാദേഴ്‌സ് ഡേ’ മകൾക്കൊപ്പമുള്ള വീഡിയോയുമായി ബാല, സ്നേഹം അറിയിച്ച് സോഷ്യൽ മീഡിയ

ജിപിയുടെ ജന്മദിനം ആഘോഷമാക്കി സഹോദരിമാർ, 37ാം പിറന്നാളുകാരന് ആശംസകളുമായി സോഷ്യൽ മീഡിയയും