ബോളിവുഡിന്റെപ്രിയങ്കരിയായ താരസുന്ദരി ആണ് സോനം കപൂർ. അവാർഡ് നിശകളിൽ വ്യത്യസ്തമായ സ്റ്റൈലുകൾ പരീക്ഷിക്കുന്നത് താരത്തിന് ഏറെ ഇഷ്ടമായ കാര്യമാണ്. സോനം കപൂറിനെ പോലെ തന്നെ ബോളിവുഡിലെ മിക്ക നടിമാരും വ്യത്യസ്ത മായ പരീക്ഷണങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. മിക്കപ്പോഴും സോനം കപൂറിന്റെവേഷവിധാനങ്ങൾ ബോളിവുഡ് ആരാധകരെ അമ്പരപ്പിക്കാറുണ്ട്.ലണ്ടനിലെ ഔട്ടിങ്ങിൽ നിന്നുളള ചിത്രങ്ങൾ സോനം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും പുതിയതായി പങ്കുവച്ചിരിക്കുകയാണ്.
വൈറ്റ് സിൽക്ക് ഡ്രസിനൊപ്പം പ്ലെയിഡ് ട്രെഞ്ച് കോട്ടും ആയിരുന്നു സോനത്തിന്റെ സ്റ്റൈലിഷ് ലുക്ക്. ഓവർസൈസിഡ് കോളറും ഫ്ലെയേഡ് സ്ലീവ്സും ആയിരുന്നു കോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനൊപ്പം സെൽഫ് ടൈ ബെൽറ്റും അണിഞ്ഞിരുന്നു. ഡിസൈനർ എമിലിയ വിക്സ്റ്റൈഡിന്റെ കളക്ഷനിൽ നിന്നുളളതാണ് വസ്ത്രം.
സോനം ധരിച്ച എൽറോയ് കോട്ടിന്റെ വില ആണ് ആരാധകരെ ഏറെ ഞെട്ടിച്ചത് .1,720 പൗണ്ടാണ്, അതായത് 1,73,338 രൂപ. സിൽക്ക് ഡ്രസിന്റെ വില 2,040 പൗണ്ട് (ഏകദേശം 2,05,584 രൂപ) ആണ് വില ,ഇത്രയധികം മില കൊടുത്തുകൊണ്ട് ഫാഷൻ രംഗത്ത് വ്യത്യസ്തത പുലർത്തിയ സോനം കപൂറിന് കൈയ്യടി നൽകുകയാണ് ആരാധകരും. സോഷ്യൽ മീഡിയയിൽ താരം വളരെയധികം സജീവമാണ് പുതിയ പുതിയ ഫോട്ടോഷൂട്ടുകൾ, മറ്റുള്ള വിശേഷങ്ങളും സിനിമ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്.