സിനിമകളിലൂടെയും സീരിയലുകളിലൂടെയുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് യമുന റാണി. ജ്വലയായി, ചന്ദനമഴ തുടങ്ങിയ ഹിറ്റ് സീരിയലുകളില്‍ ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് യമുന ശ്രദ്ധിക്കപ്പെടുന്നത്. 2020 ൽ ആയിരുന്നു യമുനയുടെ രണ്ടാം വിവാഹം. ആദ്യ വിവാഹത്തില്‍ ജനിച്ച രണ്ട് പെണ്‍മക്കളുടെ സാന്നിധ്യത്തിലായിരുന്നു യമുന വീണ്ടും വിവാഹിതയായത്.
അമേരിക്കയിൽ സൈക്കോ തെറാപിസ്റ്റ് ആണ് യമുനയുടെ ഭർത്താവ് ദേവൻ. സോഷ്യൽ മീഡിയയിൽ സജീവമായ യമുന വിവാഹശേഷം തന്റെ വിശേഷങ്ങളും ഭർത്താവിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ, ഇവരുടെ ജീവിതത്തിൽ പുതിയൊരു സന്തോഷം കൂടി ഉണ്ടായിരിക്കുകയാണ്. പുത്തൻ ഒരു വീട് വെച്ചിരിക്കുകയാണ് താരങ്ങൾ. തിരുവനന്തപുരം വെള്ളായണിയിലാണ് ഇവരുടെ രണ്ടു നിലയുള്ള പുത്തൻ വീട്. കായലോരത്തോട് ചേർന്ന് ഒരു രണ്ടു നില വീടാണ് ഇവർ വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു വീടിന്റെ പാലു കാച്ചൽ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് ഇന്നലെ ചടങ്ങിന് എത്തിയത്. അതിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ.
അതിനിടെ ആഘോഷങ്ങൾക്കിടയിൽ നിന്നുള്ള യമുനയുടെയും ദേവന്റെയും ഒരു വീഡിയോയും ശ്രദ്ധ നേടുകയാണ്. ബന്ധുക്കളെ യാത്രയാക്കുന്നതിനിടെ അച്ഛനെ ഓർത്ത് പൊട്ടിക്കരയുന്ന യമുനയുംയമുനയെ ആശ്വസിപ്പിക്കുന്ന ദേവനുമാണ് വീഡിയോയിൽ. നിരവധി പേരാണ് വീഡിയോയിൽ കമന്റ് ചെയ്യുന്നത്.