ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലായി മാറിയ ഒരു ബസ് ആയിരുന്നു റോബിൻ ബസ്. റോബിൻ ബസ്സിന്റെ നടത്തിപ്പുകാരനായ ഗിരീഷിനെതിരെ ഇപ്പോൾ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥൻ പത്തനംതിട്ട പരാതി നൽകിയിരിക്കുന്നത് നടത്തിപ്പുകാരനായ ഗിരീഷ് തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് പരാതി രണ്ടുപേരാണ് ഗിരീഷിനെതിരെ പരാതി നൽകിയിരിക്കുന്നത് പരാതിയെ തുടർന്ന് എസ്പി ഓഫീസിൽ ഹാജരാകാൻ ഗിരീഷിന് നിർദ്ദേശം നൽകുകയും ചെയ്തു എന്നാൽ പരാതി വ്യാജമാണെന്നും കോടതിയിൽ തുടർച്ചയായി തോൽക്കുന്നതിന്റെ പ്രതികാരം ആണെന്ന് ആണ് ഇക്കാര്യത്തെക്കുറിച്ച് ഗിരീഷ് പ്രതികരിച്ചത്
തുടർച്ചയായി ബസ് പിടിച്ചെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ റോബിൻ ബസ് ഉടമയായ ഗിരീഷ് സമീപിച്ചിരുന്നു റോബിൻ ബസിന്റെ ഉടമ ഹൈക്കോടതിയിലെത്തിയത് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് ഹർജിയുടെ പശ്ചാത്തലത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഇത്രത്തോളം വൈറൽ ആയിട്ടുള്ള മറ്റൊരു വാഹനം ഇല്ല എന്ന് പറയുന്നതാണ് സത്യം നിരവധി ട്രോളുകളും അതോടൊപ്പം നിരവധി ആരാധകരും ഒക്കെ ഈ ബസ്സിന് ഇതിനിടയിൽ തന്നെ ഉണ്ടായി എന്നതാണ് സത്യം. നിരവധി ആളുകൾ ആയിരുന്നു ഗിരീഷിന്റെ ഭാഗത്തെ ന്യായത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരുന്നത്
ഒരു സാധാരണക്കാരനായ മനുഷ്യന് ഈ നാട്ടിൽ ബസ് ഓടിച്ചു പോലും നടക്കാൻ സാധിക്കില്ലെന്ന് ആയിരുന്നു ചിലർ ചോദിച്ചിരുന്നത് വലിയ ബുദ്ധിമുട്ടുകൾ ആണ് നേരിടുന്നത് എന്നും സാധാരണ മനുഷ്യരുടെ പ്രതിനിധിയാണ് ഗിരീഷേ ആയിരുന്നു പലരും പറഞ്ഞിരുന്നത് വല്ലാത്തൊരു അവസ്ഥയിലൂടെ ആണ് ഗിരീഷ് കടന്നുപോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നും ചിലർ പറഞ്ഞിരുന്നു ഇപ്പോൾ ഗിരീഷ് തനിക്കെതിരെ വ്യാജ പരാതിയുമായി മോട്ടോർ വാഹന ഉദ്യോഗസ്ഥർ എത്തിയിരിക്കുകയാണ് എന്നാണ് പറയുന്നത് ഒരുവിധത്തിലും ജീവിക്കാൻ അനുവദിക്കില്ലേ എന്നാണ് ഈ വാർത്ത കേട്ടുകൊണ്ട് ആളുകൾ സോഷ്യൽ മീഡിയയിൽ കമന്റുകളിലൂടെ ചോദിക്കുന്നത് സോഷ്യൽ മീഡിയ മുഴുവൻ ഗിരീഷിനൊപ്പം ആണ് എന്ന് പറയുന്നതാണ് സത്യം. സാധാരണക്കാരന്റെ അവകാശം നേടുവാനുള്ള പോരാട്ടമാണ് അദ്ദേഹം നടത്തുന്നത് എന്നും അതിൽ അദ്ദേഹത്തിന് ഒപ്പം തന്നെ നിൽക്കുന്നു എന്നുമാണ് എല്ലാവരും പറയുന്നത്