ലൈഫ് സ്റ്റൈൽ വ്ലോഗുകൾ പങ്കുവെച്ചുകൊണ്ട് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരരായ യൂട്യൂബർ ആണ് സുജിനും നിതയും. മല്ലു ഫാമിലി എന്ന പേരിലെ യൂട്യൂബ് ചാനൽ ചുരുങ്ങിയ സമയം കൊണ്ടാണ് 10 ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയെടുത്തത്. ഈ അടുത്തായിരുന്നു സുജിനും ഭാര്യയും തമ്മിൽ വേർപിരിഞ്ഞതായി അഭ്യൂഹങ്ങൾ പുറത്തുവന്നത്. താരങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് വീഡിയോയിലൂടെ തന്നെയാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. നിത വീട്ടിലില്ലെന്നും ഭാര്യയുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു മക്കൾ തന്നോടൊപ്പം ആണെന്നും സുജിൻ വീഡിയോയിലൂടെ പങ്കിട്ടിരുന്നു. പിന്നാലെ ഓരോ അപ്ഡേറ്റുകളും പങ്കുവെച്ചുകൊണ്ടേയിരുന്നു. എന്നാൽ ഭാര്യ എന്തുകൊണ്ടാണ് പോയതെന്നുള്ള കാര്യം വ്യക്തമാക്കിയില്ല.
പിന്നാലെ സബ്സ്ക്രൈബ്ർസ് അടക്കം ഇരുവരെയും കുറ്റപ്പെടുത്തിക്കൊണ്ട് കമൻറ് ബോക്സുകളിലും എത്തി മ് 10 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയെങ്കിലും ഇവരുടെ വീടുപണി ഇതുവരെ പൂർത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ സബ്സ്ക്രൈബ്ഴ്സിനെ കൂട്ടാനും കാശുണ്ടാക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള കള്ളക്കഥകൾ മെനഞ്ഞു ഉണ്ടാക്കുന്നത് എന്നായിരുന്നു ആളുകൾ കമൻറ് ബോക്സുകളിൽ എഴുതിയത്.
ഇപ്പോഴിതാ സുജിന്റെ ഭാര്യ പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെ വന്ന കമന്റുകളോട് നിത തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. പുതിയ ചിത്രത്തിൽ സിന്ദൂരം അണിഞ്ഞു നിൽക്കുന്ന നിതയെയാണ് പ്രേക്ഷകർ കണ്ടത്. ഭർത്താവുമായി വേർപിരിഞ്ഞിട്ട് എന്തുകൊണ്ടാണ് സിന്ദൂരം തൊട്ടിരിക്കുന്നതെന്നും നിങ്ങൾ ഉണ്ടാക്കുന്നത് കള്ളക്കഥയല്ലേ എന്നും ആളുകൾ കമൻറ് ബോക്സുകളിൽ എഴുതി. “സിന്ദൂരം മായിച്ചു കളയാന്‍ എന്റെ മക്കളുടെ അച്ഛന്‍ മരിച്ചിട്ടില്ല. ഞാന്‍ വിധവയല്ല. അതുകൊണ്ട് എന്തിന് അത് ഇല്ലാതെ നടക്കണം. ഒരിക്കലും ഒന്നിക്കാത്ത വിധം ആകുകയാണെങ്കിൽ സിന്ദൂരം മായ്ച്ചുകളയാൻ തനിക്ക് തന്നെ അറിയാമെന്നും അത് ആരും ഓർമ്മിപ്പിക്കേണ്ട കാര്യമില്ലന്നും ” രൂക്ഷമായി നിത മറുപടി നൽകി.