in

രണ്ടുവർഷം വേണ്ടിവന്നു അപ്പയെയും അമ്മയെയും സമ്മതിപ്പിച്ചെടുക്കാൻ : തുറന്നുപറഞ്ഞ് അന്ന ബെൻ

Anna Ben said that it took them two years to convince them to go to Bangalore

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അന്ന. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അന്ന അഭിനയിച്ചത്. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാലോകത്തേക്കും താരം കടന്നു കഴിഞ്ഞു.  ഒരു സ്വകാര്യ മാധ്യമത്തിലേക്ക് മാധ്യമം നൽകിയ അഭിമുഖത്തിൽ താരം കരിയറിനെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും മാതാപിതാക്കളുടെ സപ്പോർട്ടിനെ കുറിച്ചും തുറന്നു പറയുകയാണ്.

ജോലി ചെയ്തുകൊണ്ടിരുന്ന സമയത്തായിരുന്നു എന്ത് ചെയ്യണമെന്നും എന്താണ് എൻറെ ഏറ്റവും വലിയ ആഗ്രഹമെന്നും കണ്ടെത്തിയത്. ഡിഗ്രി പഠനം കഴിഞ്ഞ് ബാംഗ്ലൂരിൽ ആയിരുന്നു അന്ന് ജോലി ചെയ്തതെന്നും അപ്പയും അമ്മയും ഒരുപാട് പ്രൊട്ടക്റ്റീവ് ആണ്, അതുകൊണ്ട് ബാംഗ്ലൂരിലേക്ക് പോകാൻ അവരെ രണ്ടുവർഷം കൺവിൻസ് ചെയ്തിരുന്നു എന്നും അന്ന പറയുന്നു.

ജീവിതത്തിൽ എന്ത് കാര്യങ്ങൾ നടന്നാലും അത് അച്ഛനോടും അമ്മയോടും തുറന്നു പറയുമെന്നും സുഹൃത്തുക്കളൊക്കെ കള്ളത്തരം കാണിക്കുമ്പോൾ താൻ അച്ഛനോടും അമ്മയോടും ചോദിച്ചിട്ടാണ് ഓരോ കാര്യങ്ങൾ ചെയ്യാറുള്ളത് താരം കൂട്ടിച്ചേർത്തു.

സിനിമയിൽ അഭിനയിക്കാൻ അവസരം വന്നപ്പോഴും എന്നോട് എതിര് പറഞ്ഞില്ല അത്രയും കംഫർട്ട് ആയിരുന്നില്ല പക്ഷേ ഓഡിഷനു പോയി വന്നപ്പോൾ ആയിരുന്നു ഞാൻ സെലക്ട് ആയ വിവരം അച്ഛനും അമ്മയും അറിഞ്ഞത്. സിനിമയെക്കുറിച്ച് എല്ലാം പറഞ്ഞു തന്നിട്ടാണ് ആദ്യം സിനിമയിലേക്ക് കടത്തിവിടുന്നത്. കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ നോ താൻ അപ്പോൾ തന്നെ പറയാറുണ്ട് എന്നും അഭിമുഖത്തിൽ പറഞ്ഞു.

Written by amrutha

Mahima Nambiar on ideas about future groom

പ്രായം ഒരു പ്രശ്നമല്ല, വർക്ക് ഹോളിക് ആയിരിക്കണം: ഭാവി വരനെ കുറിച്ച് മഹിമ നമ്പ്യാർ

shiyas kareem

പരസ്പര സമ്മതത്തോടെയുള്ള ലൈം.ഗികബന്ധമാണ് ഉണ്ടായിട്ടുള്ളത്. ഷിയാസിന്റെ മൊഴി പുറത്ത്